പെട്ടെന്ന് തയ്യാറാക്കവുന്ന ഒരു കിടിലൻ ലഞ്ച്; റെസിപ്പി നോക്കിയാലോ?

 1. Home
 2. Lifestyle

പെട്ടെന്ന് തയ്യാറാക്കവുന്ന ഒരു കിടിലൻ ലഞ്ച്; റെസിപ്പി നോക്കിയാലോ?

LEMON RICE


സ്കൂളിലും ഓഫീസിലുമെല്ലാം കൊണ്ടുപോകാൻ പെട്ടെന്ന് തയ്യാറാക്കവുന്ന ഒരു കിടിലൻ ലഞ്ച് റെസിപ്പി നോക്കിയാലോ? കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടമാകുന്ന ഒരു കിടിലൻ ഐറ്റം. തയ്യറാക്കുന്നത് നോക്കാം.

ആവശ്യമായ ചേരുവകൾ

(രണ്ടു പേർക്കുള്ളത് )

 • ചോറ്
 • തക്കാളി – ഒന്ന്
 • വെളുത്തുള്ളി – പത്തെണ്ണം
 • ഉണക്കമുളക് – ഒന്നോ രണ്ടോ
 • ചെറിയജീരകപ്പൊടി _ഒരുസ്പൂൺ
 • മഞ്ഞൾപൊടി – അരസ്പൂൺ
 • നെയ്യ് – ഒരുടേബിൾസ്പൂൺ
 • വെളിച്ചെണ്ണ – രണ്ട് ടേബിൾ സ്പൂൺ
 • ഉപ്പ്
 • കടുക് – അരസ്പൂൺ
 • കറിവേപ്പില, മല്ലിയില
 • ഒരു പകുതി ചെറുനാരങ്ങ

തയ്യാറാക്കുന്ന വിധം

നമ്മൾ സ്ഥിരമായുണ്ടാക്കുന്ന ഏതെങ്കിലും ഒരു ചോറ് തയ്യാറാക്കണം. അധികം വെന്തു കുഴഞ്ഞു പോവരുത്. ഉണ്ടാക്കാനുള്ള പാത്രത്തിൽ വെളിച്ചെണ്ണയൊഴിച്ചു ചൂടായാൽ കടുക് പൊട്ടിക്കണം. ഇതിലേക്ക് പൊടിയായരിഞ്ഞ വെളുത്തുള്ളിയിട്ട് ഗോൾഡൻ കളറായാൽ ഉണക്കമുളകും കറിവേപ്പിലയും മൂപ്പിക്കണം. ശേഷം തക്കാളി പൊടിയായരിഞ്ഞത് ഇട്ട് നന്നായി വഴറ്റണം. മഞ്ഞൾപൊടിയും ഉപ്പും ചേർക്കണം. നെയ്യ് ചേർത്ത് നന്നായൊന്ന് മിക്സ്‌ ചെയ്ത് ചൊറിട്ടു കൊടുക്കാം. ചെറുനാരങ്ങാ പിഴിഞ്ഞൊഴിക്കണം. ജീരകപൊടിയും മല്ലിയിലയും ചേർത്ത് ചെറുതീയിൽ ഒരു രണ്ടുമിനിറ്റ് ഇളക്കിഎടുത്താൽ സ്വാധിഷ്ഠമായ ഗാർലിക് ലെമൺ റൈസ് റെഡി. ഓംലെറ്റോ മീനോ പപ്പടമോ അച്ചാറോ കൂട്ടി കഴിക്കാം. ഒരുകറിയും ആവശ്യമില്ല.