നെയ് മീൻ കൊണ്ട് കിടിലൻ രുചിയിൽ ബിരിയാണി; തയ്യാറാക്കി നോക്കിയാലോ

 1. Home
 2. Lifestyle

നെയ് മീൻ കൊണ്ട് കിടിലൻ രുചിയിൽ ബിരിയാണി; തയ്യാറാക്കി നോക്കിയാലോ

നെയ് മീൻ ബിരിയാണി


ബിരിയാണി പ്രിയരാണോ നിങ്ങൾ? നെയ് മീൻ കൊണ്ട് കിടിലൻ രുചിയിൽ ബിരിയാണി തയ്യാറാക്കിയാലോ?. വളരെ എളുപ്പത്തിലും രുചിയിലും തയ്യാറാക്കാം ഈ സ്പെഷ്യൽ നെയ് മീൻ ബിരിയാണി. റെസിപ്പി നോക്കാം.

ആവശ്യമായ ചേരുവകൾ

 • നെയ്മീൻ – I കിലോ
 • ബസുമതി റൈസ് – മുക്കാൽ കിലോ
 • സവാള – 4 എണ്ണം
 • ചുവന്നുള്ളി -10 എണ്ണം
 • പച്ചമുളക് – 6 എണ്ണം
 • ഇഞ്ചി – 2 ഇഞ്ച്
 • വെളുത്തുള്ളി – 1 എണ്ണ (മുഴുവൻ)
 • തക്കാളി – 3 എണ്ണം
 • മുളക് പൊടി – 2 സ്പൂൺ
 • മഞ്ഞൾ പൊടി -അര സ്പൂൺ
 • ഗരംമസാല പൊടി – 1 സ്പൂൺ
 • നാരങ്ങ – ഒരെണ്ണം
 • നെയ് – 100 ഗ്രാം
 • കശുവണ്ടിപരിപ്പ് കിസ്മിസ്,
 • വേപ്പില, മല്ലിയില, പൊതിന ഇവ ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ആദ്യം മീനിൽ അരസ്പൂൺ നാരങ്ങ നീരും ഉപ്പും മഞ്ഞൾ മുളക് ഇവ പുരട്ടി വയ്ക്കുക. ബസുമതി റൈസ് പകുതി വേവിൽ വെള്ളം ഊറ്റി വയ്ക്കുക. സവാള കുറച്ച് വറുത്ത് കൂടെ മുന്തിരിയും കശുവണ്ടി പരിപ്പും കറിവേപ്പില ഇവ കൂടി വറുത്തു കോരുക. ആ നെയ്യിൽ കുറച്ച് വെളിച്ചണ്ണയും കൂടി ചേർത്ത്മീൻ പകുതി വേവിൽ പൊരിച്ചെടുക്കുക.

ബാക്കി സവാള മറ്റ് ചേരുവകൾ ചതച്ചത് പാകത്തിന് ഉപ്പ് ഇവ ചേർത്ത് നന്നായ് വഴറ്റി പൊടികൾ ഇട്ട് മുരിഞ്ഞ് തുടങ്ങുമ്പോൾ തക്കാളിയും രണ്ട് കഷ്ണം മീൻ പൊടിച്ച് ചേർത്ത് നന്നായ് യോജിപ്പിച്ച് 1 സ്പൂൺ നാരങ്ങ നീര് അര ഗ്ലാസ് വെള്ളം എല്ലാം കൂടി ചെറുതീയ്യിൽ ചെയ്യുക. മല്ലിയില,പുതിനയില, വേപ്പില ഇവ ചേർത്ത് മസാല പരുവമാകുമ്പോൾ മീൻ ചേർക്കുക. 5 മിനിട്ട് ചെറുതീയിൽ ഇട്ട ശേഷം റൈസ് എടുത്ത് ദം ചെയ്യുക. മുകളിലൂടെ അരി ഊറ്റിയെടുത്ത വെള്ളം കുറച്ച് നെയ്യ് ഒഴിച്ച് കൊടുക്കുക. അടിയിൽ പിടിക്കാതെ20 മിനിട്ട് എങ്കിലും ദം ചെയ്യണം. രുചികരമായ നെയ്മിൻ ബിരിയാണി റെഡി.