സ്ത്രീ ശ്രദ്ധിക്കുന്ന പുരുഷ ശരീരം; സ്ത്രീ താല്‍പ്പര്യങ്ങള്‍ ഇതെല്ലാം: അറിയാം
പുരുഷന്‍മാരില്‍ സ്ത്രീകള്‍ക്ക് പലപ്പോഴും ആകര്‍ഷണം തോന്നുന്നത് സ്വാഭാവികമാണ്. ഇത് തിരിച്ചും സംഭവിക്കുന്ന ഒരു സാധാരണ പ്രക്രിയാണ്. എന്നാല്‍ പുരുഷ സൗന്ദര്യം എന്നതിനേക്കാള്‍ സ്ത്രീകള്‍ ശ്രദ്ധിക്കുന്ന ചില കാര്യങ്ങള്‍ പുരുഷ ശരീരത്തില്‍ ഉണ്ട്. മെലിഞ്ഞതും തടിച്ചതും സിക്‌സ്പാക്കും എല്ലാം സ്ത്രീകള്‍ ശ്രദ്ധിക്കുന്നു. പുരുഷന്‍മാരില്‍ സ്ത്രീകള്‍ ആകൃഷ്ടരാവുന്ന ചില ശാരീരിക പ്രത്യേകതകളെക്കുറിച്ച് പക്ഷേ പറയാതിരിക്കാന്‍ ആവില്ല.
ശാരീരിക രൂപവും പ്രണയത്തിലും ദാമ്പത്യത്തിലും വളരെയധികം പ്രാധാന്യം അര്‍ഹിക്കുന്നത് തന്നെയാണ്. പലപ്പോഴും പുരുഷന്റെ മനോഹാരിത വര്‍ദ്ധിപ്പിക്കുന്നതിന് ശാരീരിക രൂപം വഹിക്കുന്ന പങ്ക് നിസ്സാരമല്ല. നിറത്തേക്കാള്‍ ചില കാര്യങ്ങള്‍ സ്ത്രീകള്‍ കൂടുതല്‍ ശ്രദ്ധിക്കുന്നു. ഒരു പുരുഷന്റെ ശരീരത്തില്‍ സ്ത്രീകള്‍ ഇഷ്ടപ്പെടുന്ന ചില ശരീരഭാഗങ്ങളുണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം.
കണ്ണുകള്‍
പലപ്പോഴും സത്രീകള്‍ ആദ്യം ശ്രദ്ധിക്കുന്നത് കണ്ണുകള്‍ തന്നെയാണ്. കണ്ണുകളിലെ പ്രത്യേകത ആത്മവിശ്വാസത്തെ സൂചിപ്പിക്കുന്നു. പലപ്പോഴും ഒരു വ്യക്തിയുടെ വ്യക്തിത്വത്തെ സൂചിപ്പിക്കുന്നതിന് കണ്ണുകള്‍ വഹിക്കുന്ന പങ്ക് നിസ്സാരമല്ല. ഒരു വ്യക്തിയുടെ സ്വഭാവത്തേയും അവരുടെ താല്‍പ്പര്യങ്ങളേയും എല്ലാം കണ്ണുകളിലൂടെ മനസ്സിലാക്കാന്‍ സാധിക്കുന്നു. ദയയും സ്‌നേഹവും മറ്റ് വികാരങ്ങളെല്ലാം തന്നെ കണ്ണുകളിലൂടെ പ്രകടിപ്പിക്കാന്‍ സാധിക്കുന്നു. ഒരു നല്ല ബന്ധം കെട്ടിപ്പടുക്കുന്നതിന് കണ്ണുകള്‍ എപ്പോഴും വളരെയധികം പ്രധാനപ്പെട്ടത് തന്നെയാണ്.
പുഞ്ചിരി
ഒരു പുരുഷന്റെ പുഞ്ചിര് അതിമനോഹരമാണ്, പുരുഷന്റെ മാത്രമല്ല ഒരു മനുഷ്യന്റെ മുഖത്ത് വിരിയുന്ന പുഞ്ചിരികള്‍ എല്ലാം തന്നെ അതിമനോഹരം തന്നെയാണ്. സ്ത്രീകളെ ആകര്‍ഷിക്കുന്ന തരത്തിലുള്ള പുഞ്ചിരികള്‍ ധാരാളമുണ്ട്. പലപ്പോഴും ഇത് ആദ്യം നിങ്ങളില്‍ നിറക്കുന്ന വികാരം സൗഹൃദമാണ്. പതിയേയാണ് പ്രണയത്തിലേക്ക് നിങ്ങള്‍ എത്തുന്നത്. നിങ്ങളോടുള്ള വിശ്വാസം വളര്‍ത്തുന്നതിനുള്ള ഒരു മാര്‍ഗ്ഗം എന്നത് പുഞ്ചിരി തന്നെയാണ് എന്നതാണ് സത്യം. എത്ര ദേഷ്യമാണെങ്കിലും ഒരു പുഞ്ചിരിയില്‍ എല്ലാം അലിഞ്ഞ് ചേരുന്നു.
കൈകള്‍
ബലിഷ്ഠമായ ശക്തമായ കൈകള്‍ സ്ത്രീകള്‍ ആഗ്രഹിക്കുന്നതും അല്ലെങ്കില്‍ ശ്രദ്ധിക്കുന്നതുമായ ഒരു കാര്യമാണ്. തനിക്ക് ആശ്വാസവും സംരക്ഷണവും നല്‍കുന്നതിന ഈ കൈകള്‍ ധാരാളമെന്ന ആത്മവിശ്വാസം സ്ത്രീകളില്‍ പലര്‍ക്കും ഉണ്ടാവുന്നു. പലപ്പോഴും സ്ത്രീകള്‍ ആദ്യം ശ്രദ്ധിക്കുന്ന കാര്യങ്ങളില്‍ ഒന്നാണ് കൈകള്‍ എന്ന് പറയുന്നത്. അതുകൊണ്ട് തന്നെ പരുക്കന്‍ കൈകള്‍ എപ്പോഴും സ്ത്രീകള്‍ പുരുഷന്റെ സാഹസികതയെ സൂചിപ്പിക്കുന്നു. ഇത്തരം കാര്യങ്ങളെല്ലാം തന്നെ സ്ത്രീകള്‍ എപ്പോഴും ശ്രദ്ധിക്കുന്നത് പുരുഷന്റെ കൈകള്‍ തന്നെയാണ്.
ശരീരത്തിന്റെ പുറംഭാഗം
പലപ്പോഴും സ്ത്രീകള്‍ പുരുഷന്റെ ശരീരത്തിന്റെ പിന്‍ഭാഗം വളരെയധികം ശ്രദ്ധിക്കുന്ന ഒന്നാണ്. ശക്തവും വിശാലവുമായ പുറംഭാഗം പലപ്പോഴും ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്ന ഒന്നാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. പല സ്ത്രീകളും ആധിപത്യവും അധികാരവും സൃഷ്ടിക്കുന്നത് പലപ്പോഴും ശരീരരത്തിന്റെ പുറംഭാഗമാണ് എന്ന് വിശ്വസിക്കുന്നവരും ഉണ്ട്. അത് മാത്രമല്ല ഒപ്പം അടുപ്പവം വിശ്വാസവും വര്‍ദ്ധിപ്പിക്കുന്നു. അടുപ്പവും വിശ്വാസവും വര്‍ദ്ധിപ്പിക്കുന്നതിന് ശക്തമായ മാര്‍ഗ്ഗമാണ് എന്നതാണ് പല സ്ത്രീകളും വിചാരിക്കുന്നത്.