ഇഡ്ഡലി ബാക്കിയായോ?; എന്നാല്‍ ഒരു കിടിലന്‍ റെസിപ്പിയിതാ, 10 മിനിറ്റില്‍ റെഡിയാക്കാം

  1. Home
  2. Lifestyle

ഇഡ്ഡലി ബാക്കിയായോ?; എന്നാല്‍ ഒരു കിടിലന്‍ റെസിപ്പിയിതാ, 10 മിനിറ്റില്‍ റെഡിയാക്കാം

idli


ബാക്കി വന്ന ഇഡ്ഡലി കൊണ്ട് ചെയ്യാം നല്ല സൂപ്പര്‍ റെസിപ്പി. മസാല ഇഡ്ഡലി എന്ന പേരുണ്ടെങ്കിലും മസാല ഒട്ടും ഇല്ലാതെ തന്നെ നമുക്ക് തയാറാക്കാം.

ചേരുവകള്‍
ഇഡ്ലി - 6
എണ്ണ - 2 ടേബിള്‍ സ്പൂണ്‍
ഉള്ളി - 1/2 കപ്പ്
കാപ്‌സിക്കം - 1/2 കപ്പ്
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് - 1 ടീസ്പൂണ്‍
പച്ചമുളക്- 5
തക്കാളി - 1 കപ്പ്
മഞ്ഞപ്പൊടി - 1/2 ടീസ്പൂണ്‍
ഉപ്പ് - രുചിക്കാവശ്യമായത്
മുളക് പൊടി - 1/2 ടീസ്പൂണ്‍
പാവ് ബാജി മസാല - 1/2 ടീസ്പൂണ്‍

പാചകം ചെയ്യുന്ന രീതി
ആദ്യം ഇഡ്ലി ചെറിയ കഷ്ണങ്ങളാക്കി മുറിക്കുക. ശേഷം ഒരു പാത്രം അടുപ്പില്‍ വെച്ച് ചൂടാക്കുക. അതില്‍ എണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍, ഉള്ളി, കാപ്‌സിക്കം എന്നിവ ചേര്‍ത്ത് വഴറ്റി മുകളില്‍ ഉപ്പ് തൂവി, ഉള്ളി നന്നായി വഴറ്റിയെടുക്കു.

അടുത്തതായി പച്ചമുളക്, ഇഞ്ചിവെളുത്തുള്ളി പേസ്റ്റ് എന്നിവ ചേര്‍ത്ത് 30 സെക്കന്റ് ഇളക്കണം. മസാലയുടെ പച്ചമണം മാറിയതിന് ശേഷം ഇതിലേക്ക് തക്കാളി ചേര്‍ത്ത് വഴറ്റണം. തക്കാളി നല്ലതുപോലെ വഴറ്റിയ ശേഷം ഇതിലേക്ക് ആവശ്യത്തിന് ഉപ്പ് ചേര്‍ക്കണം. പിന്നീട് മുളക് പൊടി, മഞ്ഞള്‍പ്പൊടി, പാവ്ബജ മസ്സാല എന്നി ചേര്‍ത്ത് ഇളക്കുക. രണ്ടോ മൂന്നോ മിനിറ്റിന് ശേഷം ഇഡ്ഡലി കഷ്ണങ്ങള്‍ ചേര്‍ത്ത് നല്ലതുപോലെ മിക്‌സ് ചെയ്യുക.