മസാലക്കടല ഇഷ്ടമാണോ?; എങ്കിൽ ഇനി പൈസ കളയേണ്ട: വീട്ടിലുണ്ടാക്കാം

  1. Home
  2. Lifestyle

മസാലക്കടല ഇഷ്ടമാണോ?; എങ്കിൽ ഇനി പൈസ കളയേണ്ട: വീട്ടിലുണ്ടാക്കാം

masala kadala


രൂചിയൂറും മസാല മസാലക്കടല എങ്ങനെ വീട്ടിലുണ്ടാക്കാം എന്ന് നോക്കാം.

ആവശ്യ സാധനങ്ങൾ:

  • കടല – അരക്കിലോ, കുതിർത്തത്
  • ഉപ്പ് – പാകത്തിന്
  • വെള്ളം – പാകത്തിന്
  • മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ
  • തേങ്ങാക്കൊത്ത് – അരക്കപ്പ്
  • വെളിച്ചെണ്ണ – പാകത്തിന്
  • കടുക് – അര ചെറിയ സ്പൂൺ
  • സവാള – രണ്ട്, അരിഞ്ഞത്
  • മുളകുപൊടി – ഒരു വലിയ സ്പൂൺ
  • കുരുമുളകുപൊടി – രണ്ടു ചെറിയ സ്പൂൺ
  • ഗരംമസാലപ്പൊടി – ഒരു ചെറിയ സ്പൂൺ
  • കറിവേപ്പില – രണ്ടു തണ്ട്

പാകം ചെയ്യുന്ന വിധം:

  • കടല ഉപ്പ് , മഞ്ഞൾപ്പൊടി എന്നിവ ചേർത്ത് പ്രഷർ കുക്കറിൽ വേവിക്കുക. വേവിച്ച വെള്ളം ഊറ്റി മാറ്റി വയ്ക്കുക.
  • പാനിൽ വെളിച്ചെണ്ണ ചൂടാക്കി കടുകു പൊട്ടിച്ച ശേഷം സവാള വഴറ്റുക.
  • കുരുമുളക്പൊടി, മുളകുപൊടി, ഗരം മസാല എന്നിവ കടല വേവിച്ച വെള്ളത്തിൽ കുഴച്ചതു സവാളക്കൂട്ടില്‍ ചേർത്തു വഴറ്റണം.
  • ഊറ്റിവച്ചിരിക്കുന്ന കടലയും ചേർത്തു നന്നായി വരട്ടിയ ശേഷം ഉപ്പു പാകത്തിനാക്കി കറിവേപ്പില ചേർത്തു വാങ്ങാം. മസാലക്കടല റെഡി