മസാല നെയ്പത്തിരി തയാറാക്കിയാലോ?; കുട്ടികൾക്കും മുതിർന്നവർക്കും ഒരേപോലെ ഇഷ്ടപ്പടും

  1. Home
  2. Lifestyle

മസാല നെയ്പത്തിരി തയാറാക്കിയാലോ?; കുട്ടികൾക്കും മുതിർന്നവർക്കും ഒരേപോലെ ഇഷ്ടപ്പടും

masala-ney-pathiri


മസാല നെയ്പത്തിരി തയാറാക്കിയാലോ? കുട്ടികൾക്കും മുതിർന്നവർക്കും ഒരേപോലെ ഇഷ്ടപ്പടും ഈ വിഭവം. 

ചേരുവകൾ
അരിപ്പൊടി – ഒരു ഗ്ലാസ്
നെയ്യ് – അര ടീസ്പൂൺ
സവാള ചെറുതായി അരിഞ്ഞത് – ഒരു കപ്പ്
പച്ചമുളക് ചെറുതായി അരിഞ്ഞത് – നാലെണ്ണം
ഇഞ്ചി ചതച്ചത് – കാൽ ടീസ്പൂൺ
മഞ്ഞൾപ്പൊടി – ഒരു നുള്ള്
വേവിച്ച ഇറച്ചി പിച്ചിയത് – അരക്കപ്പ്
ഗരംമസാലപ്പൊടി – അര ടീസ്പൂൺ
മല്ലിയില അരിഞ്ഞത് – അല്പം
എണ്ണ – വറുക്കാൻ ആവശ്യമുള്ളത്ര
ഉപ്പ് – പാകത്തിന്

തയാറാക്കുന്ന വിധം
അരിപ്പൊടിയിൽ ആവശ്യത്തിനു വെള്ളവും ഉപ്പും ചേർത്തു കുഴച്ചു മാവാക്കുക. ഒരു പാത്രത്തിൽ നെയ്യൊഴിച്ചു സവാള, പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി, മഞ്ഞൾപ്പൊടി, ഉപ്പ് എന്നിവ ചേർത്ത് ഇളക്കി വഴറ്റുക. അതിൽ ഇറച്ചി ഗരംമസാല, മല്ലിയില എന്നിവയും ചേർത്തിളക്കുക. അരക്കപ്പ് വെള്ളവും ചേർത്തു നന്നായി ഇളക്കി വറ്റിച്ചെടുക്കുക. തയാറാക്കി വച്ച മാവ് ചെറുനാരങ്ങാ വലുപ്പത്തിൽ എടുത്തു വട്ടത്തിൽ പരത്തുക. അങ്ങനെ രണ്ടെണ്ണം പരത്തുക. ഒരെണ്ണത്തിൽ അൽപം ഇറച്ചിമസാല വച്ച് മറ്റേതുകൊണ്ട് മൂടുക. വക്കുകളിൽ അമർത്തുക. ബാക്കിയുള്ള ചേരുവകൾ കൊണ്ടും ഇങ്ങനെ ചെയ്യുക. ഈ പത്തിരികൾ ചൂടായ എണ്ണയിൽ വറുത്തു കോരുക. രുചിയൂറും മസാല നെയ്യ്പത്തിരി റെഡി.