നല്ല തേങ്ങാപ്പാലൊഴിച്ച മത്തിക്കറി റെഡിയാക്കാം; വേറെ കറിയൊന്നും വേണ്ട

  1. Home
  2. Lifestyle

നല്ല തേങ്ങാപ്പാലൊഴിച്ച മത്തിക്കറി റെഡിയാക്കാം; വേറെ കറിയൊന്നും വേണ്ട

mathi-thengapal-curry


ചുരുങ്ങിയ സമയത്തിനുള്ളിൽ നല്ല തേങ്ങാപ്പാലൊഴിച്ച മത്തിക്കറി നമുക്ക് തയാറാക്കാം

ചേരുവകൾ
മത്തി - അരക്കില്
തേങ്ങാപ്പാൽ - അരക്കപ്പ്
ഉള്ളി- ഒരെണ്ണം
തക്കാളി- ഒരെണ്ണം
പച്ചമുളക് -രണ്ടെണ്ണം
ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ്- ഒരു സ്പൂൺ
മഞ്ഞൾപ്പൊടി- കാൽ ടീസ്പൂൺ
മുളക് പൊടി- അരടീസ്പൂൺ
മല്ലിപ്പൊടി- അര ടീസ്പൂൺ
ഉപ്പ്- പാകത്തിന്
പുളി- അൽപം
താളിക്കാൻ- കടുക്, കറിവേപ്പില

തയാറാക്കുന്ന വിധം
മത്തി നല്ലതുപോലെ വൃത്തിയാക്കി ഇത് വരഞ്ഞ് വൃത്തിയാക്കി വെക്കുക. അതിന്ശേഷം ഒരു ചട്ടിയിൽ മൺചട്ടിയാണെങ്കിൽ നല്ലത്, എടുത്ത് അതിലേക്ക് അൽപം വെളിച്ചെണ്ണ ഒഴിച്ച് കടുക് പൊട്ടിച്ച് കറിവേപ്പിലയിട്ട് അരിഞ്ഞ ഉള്ളിയും ചേർക്കുക. ഉള്ളി ഗോൾഡൻ ബ്രൗൺ നിറമായതിന് ശേഷം ഇതിലേക്ക് വെളുത്തുള്ളി ഇഞ്ചി പേസ്റ്റ് ചേർക്കണം. പിന്നീട് ഇതിന്റെ പച്ചമണം മാറിയതിന് ശേഷം ഇതിലേക്ക് മഞ്ഞൾപ്പൊടി, മുളകുപൊടി, മല്ലിപ്പൊടി എന്നിവ ചേർക്കണം. പിന്നീട് ഈ മിശ്രിതം ഉള്ളിയുമായി ചേർന്ന് വന്നതിന് ശേഷം ഇതിലേക്ക് തക്കാളി അരിഞ്ഞത് ചേർക്കാം. എല്ലാ മസാലകളും ഉള്ളി മിശ്രിതവുമായി യോജിപ്പിക്കാൻ നന്നായി ഇളക്കുക. അതിനുശേഷം തക്കാളി അരിഞ്ഞത് ചേർത്ത് മൃദുവാകുന്നത് വരെ ഇളക്കണം.

തക്കാളിയുടെ പുളി പോര എന്നുള്ളവർക്ക് അൽപം വാളൻപുളിയും ചേർക്കാം. പിന്നീട് അൽപ സമയം നല്ലതുപോലെ ഇളക്കണം. ഇതിലേക്ക് പിഴിഞ്ഞ് വെച്ചിരിക്കുന്ന തേങ്ങാപ്പാൽ ചേർക്കാം. പിന്നീട് ഈ മിശ്രിതം നല്ലതുപോലെ തിളച്ച് വരുമ്പോൾ മത്തി വൃത്തിയാക്കി വെച്ചത് ചേർത്ത് അടച്ച് വെക്കണം. ശേഷം ഒരു അടപ്പ് ഉപയോഗിച്ച് ചട്ടി മൂടി വെക്കാം. 10-15 മിനിറ്റ് കഴിഞ്ഞതിന് ശേഷം മത്സ്യം വെന്ത് കഴിഞ്ഞ് തീ കുറച്ച് അഞ്ച് മിനിറ്റ് കൂടി വെക്കുക. പിന്നീട് ഓഫ് ചെയ്ത് പച്ച വെളിച്ചെണ്ണ തൂവി ഉപയോഗിക്കാം.