കുട്ടികളിലെ ഭക്ഷണക്രമം; അമ്മമാര്‍ അറിയേണ്ടത് എന്തെല്ലാമെന്ന് നോക്കാം

  1. Home
  2. Lifestyle

കുട്ടികളിലെ ഭക്ഷണക്രമം; അമ്മമാര്‍ അറിയേണ്ടത് എന്തെല്ലാമെന്ന് നോക്കാം

CHILD PHONE


കുട്ടികളുടെ വളർച്ചാഘട്ടം നല്ല ആഹാരവും വ്യായാമവും ലഭിക്കേണ്ട സമയമാണ്. എന്നാൽ കളിയും വ്യായാമം ചെയ്യലും വളരെ കുറവായതിനാൽ അവർ ബോറടിക്കുമ്പോഴൊക്കെ ഭക്ഷണം കഴിക്കാനുള്ള സാധ്യതയുണ്ട്. വളർച്ചയ്ക്ക് ആവശ്യമായതിൽ കൂടുതലായി ഭക്ഷണം കഴിക്കുന്നുണ്ടെങ്കിൽ അത് നിയന്ത്രിക്കണം. ഇല്ലെങ്കിൽ അമിതവണ്ണത്തിന് സാധ്യതയുണ്ട്. 

കുട്ടികൾക്ക് പൊതുവേ താൽപര്യം സിന്തറ്റിക് ജൂസുകളോടും വറുത്തതും പൊരിച്ചതുമായ പലഹാരങ്ങളോടും കേക്ക്, പേസ്ട്രി തുടങ്ങിയ ഭക്ഷണങ്ങളോടുമായിരിക്കും. ഇവ ഇടയ്ക്കിടെ നൽകിയാൽ പ്രധാന ഭക്ഷണം കഴിക്കുന്നത് കുറയാനിടയാക്കും. പ്രധാന ഭക്ഷണത്തിൽ നിന്നാണ് ശരീരത്തിന് ആവശ്യമുള്ള പോഷകങ്ങള്‍ മുഴുവൻ കിട്ടുന്നത് എന്നതിനാൽ ഇടയ്ക്കുള്ള സ്നാക്സ് ഒഴിവാക്കാം. 

രാവിലെയും ഉച്ചയ്ക്കും രാത്രിയുമുള്ള പ്രധാന ഭക്ഷണം ആവശ്യമായ അളവിൽ കൃത്യസമയത്ത് കഴിക്കണം. ദിവസം എട്ടു മുതൽ പത്തു ഗ്ലാസ് വരെ വെള്ളം കുടിപ്പിക്കണം. ഇടയ്ക്ക് ആപ്പിളോ, ഓറഞ്ചോ, മുന്തിരിയോ അധികം മധുരം ചേർക്കാതെ ജൂസ് ആയി നൽകാം. അമിത മധുരമില്ലാതെ നാരങ്ങാവെള്ളവും നിത്യവും കഴിക്കാം.

കുട്ടികളിലെ ഭക്ഷണക്രമത്തിൽ അമ്മമാര്‍ അറിയേണ്ടത്

രാത്രിയിലെ ഭക്ഷണത്തിന് ശേഷം ബ്രഷ് ചെയ്ത് പല്ല് വൃത്തിയാക്കുക, പിന്നീട് വീണ്ടും ഭക്ഷണം കൊടുക്കാതിരിക്കുക.

-ടി വി കണ്ട് ഭക്ഷണം കഴിക്കാന്‍ കുട്ടികളെ അനുവദിക്കാതിരിക്കുക, കഴിവതും പെട്ടെന്ന് ദഹിക്കുന്നതരം ആഹാരം കുട്ടികള്‍ക്ക് നല്‍കുക.

-പായ്ക്കറ്റില്‍ ലഭിക്കുന്ന ജ്യൂസുകള്‍, കോളകള്‍ തുടങ്ങിയവ ആരോഗ്യത്തിന് ഹാനികരമായ പാനീയങ്ങളാണ്. അവ ഒഴിവാക്കുക.

-സ്‌കൂളില്‍ നിന്നും വീട്ടിലെത്തുമ്പോള്‍ കുട്ടികള്‍ക്ക് ആരോഗ്യകരമായ ലഘുഭക്ഷണം നല്‍കാന്‍ അമ്മമാര്‍ പ്രത്യേകം ശ്രദ്ധിക്കണം.

-വിളയിച്ച അവല്‍, പുഴുങ്ങിയ കിഴങ്ങുകള്‍, പുഴുങ്ങിയ കിഴങ്ങുകള്‍, പുഴുങ്ങിയ പയറുവര്‍ഗ്ഗങ്ങള്‍, പഴവര്‍ഗ്ഗങ്ങള്‍, സൂപ്പ് എന്നിവയൊക്കെ കുട്ടികളുടെ ആരോഗ്യത്തിന് മികച്ചതാണ്.

-രാത്രിയില്‍ എട്ട് മണിക്ക് മുമ്പ് ഭക്ഷണം നല്‍കാന്‍ ശ്രദ്ധിക്കുക. അമിതമായി കൊഴുപ്പടങ്ങിയ ഭക്ഷ്യവസ്തുക്കള്‍ രാത്രിയില്‍ നല്‍കരുത്.

-ചുരുങ്ങിയത് എട്ടു മണിക്കൂറെങ്കിലും കുട്ടിയെ ഉറങ്ങാന്‍ അനുവദിക്കണം.