50 വയസ്സിനു മുകളിൽ പ്രായമുണ്ടോ?; എന്നാൽ ഈ ടെസ്റ്റുകൾ നിര്‍ബന്ധമായും നടത്തണം

  1. Home
  2. Lifestyle

50 വയസ്സിനു മുകളിൽ പ്രായമുണ്ടോ?; എന്നാൽ ഈ ടെസ്റ്റുകൾ നിര്‍ബന്ധമായും നടത്തണം

medical


പ്രായം കൂടുന്നതും ആരോഗ്യം അതോടൊപ്പം ഇല്ലാതാവുന്നതും നാം വളരെയധികം ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ തന്നെയാണ്. പലപ്പോഴും ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന പല അവസ്ഥകളും പ്രായാധിക്യം മൂലം നിങ്ങളെ തേടി എത്തുന്നു. രോഗത്തെക്കുറിച്ച് തുടക്കത്തിലെ മനസ്സിലാക്കിയാല്‍ അത് ഗുരുതരാവസ്ഥയില്‍ എത്തുന്നതിന് മുന്‍പ് നമുക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നു. അത് മാത്രമല്ല ആരോഗ്യത്തെ വേണ്ടതിലധികം ശ്രദ്ധിക്കുന്നതിനും സാധിക്കുന്നു. അത്രയധികം ഗുണങ്ങളാണ് മെഡിക്കല്‍ ടെസ്റ്റുകള്‍ നേരത്തെ നടത്തുന്നത് വഴി നിങ്ങള്‍ക്ക് ലഭിക്കുന്നത്. എന്തൊക്കെ ടെസ്റ്റുകളാണ് നിങ്ങള്‍ നിര്‍ബന്ധമായും നടത്തേണ്ടത് എന്ന് നമുക്ക് നോക്കാം.

പ്രോസ്റ്റേറ്റ്-നിര്‍ദ്ദിഷ്ട ആന്റിജന്‍ അല്ലെങ്കില്‍ പിഎസ്എ ടെസ്റ്റ്
പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍ ഇന്നത്തെ കാലത്ത് വളരെയധികം ഗുരുതരമായി കൊണ്ടിരിക്കുന്ന ഒരു സ്ഥിതി വിശേഷമാണ് ഉള്ളത്. അതുകൊണ്ട് തന്നെ ആരോഗ്യത്തിന് പ്രാധാന്യം നല്‍കുന്നവര്‍ നിര്‍ബന്ധമായും മുകളില്‍ പറഞ്ഞ ടെസ്റ്റ് നടത്തേണ്ടതാണ്. ഇത് പ്രായവ്യത്യാസമില്ലാതെ തന്നെ എല്ലാവരും ചെയ്യുന്നതാണ് എന്തുകൊണ്ടും നല്ലത്. കാരണം പലപ്പോഴും പ്രോസ്‌റ്റേറ്റ് ക്യാന്‍സറിനുള്ള സാധ്യത എല്ലാവരിലും ഒരുപോലെ ഉണ്ട്.

കൊളോനോസ്‌കോപ്പി
50 വയസോ അതില്‍ കൂടുതലോ പ്രായമുണ്ടെങ്കില്‍ അവര്‍ നിര്‍ബന്ധമായും ചെയ്യേണ്ട ഒന്നാണ് കൊളനോസ്‌കോപി. കാരണം ഇത് നിങ്ങളുടെ അച്ഛന് വന്‍കുടലുമായി ബന്ധപ്പെട്ടുണ്ടാവുന്ന അസ്വസ്ഥതകളേയും ക്യാന്‍സറിനേയും പ്രതിരോധിക്കാന്‍ സഹായിക്കുന്നു. ഇത്തരം ടെസ്റ്റുകള്‍ നടത്തുന്നത് വഴി അത് ആരോഗ്യത്തെക്കുറിച്ച് മനസ്സിലാക്കാന്‍ സാധിക്കുന്നു.

രക്തസമ്മര്‍ദ്ദ പരിശോധന
പ്രായപൂര്‍ത്തിയായ ഓരോ വ്യക്തിയും ഇടക്കിടെ അവരുടെ രക്തസമ്മര്‍ദ്ദം പതിവായി പരിശോധിക്കുന്നതിന് ശ്രദ്ധിക്കണം. പ്രത്യേകിച്ച് 50 വയസ്സിനു മുകളിലുള്ള ആളുകളാണെങ്കില്‍ നിര്‍ബന്ധമായും ചെയ്തിരിക്കണം. ഇത് അപകടകരമായ പല അവസ്ഥയേയും പ്രതിരോധിക്കുന്നതിന് സഹായിക്കുന്നു. കാരണം അത്രയധികം അപകടകരമായ അവസ്ഥയാണ് രക്തസമമ്മര്‍ദ്ദം കൂടുന്നത് വഴി ഉണ്ടാവുന്നു. ഹൃദയാഘാതം, പക്ഷാഘാതം എന്നിവയിലേക്ക് വരെ എത്തുന്നതിന് പലപ്പോഴും ഇതെല്ലാം കാരണമാകുന്നു. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കണം.

കൊളസ്‌ട്രോള്‍ പരിശോധന
രക്തത്തിലെ ലിപിഡ്-പ്രോട്ടീന്‍ അല്ലെങ്കില്‍ കൊളസ്‌ട്രോ അളവ് അറിയുന്നതിന് വേണ്ടി ഇത്തരം പരിശോധനകള്‍ നടത്തേണ്ടത് അത്യാവശ്യമാണ. ഇത് വഴി കൊളസ്‌ട്രോളിന്റെ ഉയര്‍ന്ന അളവ് കണ്ടെത്താന്‍ സാധിക്കുന്നു. ഇത് വഴി ഹൃദ്രോഗ സാധ്യതയേയും നമുക്ക് പരിശോധിക്കാന്‍ സാധിക്കും. ചുരുങ്ങിയത് അഞ്ച് വര്‍ഷത്തില്‍ ഒരിക്കലെങ്കിലും കൊളസ്‌ട്രോള്‍ പരിശോധിക്കണം.

പ്രമേഹ പരിശോധന
പ്രമേഹം പരിശോധിക്കാന്‍ അന്‍പത് വയസ്സാവാന്‍ കാത്തു നില്‍ക്കേണ്ടതില്ല. അതിന് മുന്‍പ് തന്നെ പരിശോധിക്കേണ്ടതാണ്. കാരണം പാരമ്പര്യമായി പ്രമേഹമുള്ളവരെങ്കില്‍ നിര്‍ബന്ധമായും ഇത്തരം പരിശോധനകള്‍ നടത്തണം. അല്ലാത്ത പക്ഷം അത് കൂടുതല്‍ അപകടകരമായ സാഹചര്യം ഉണ്ടാക്കുന്നു. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.