കന്യകനാണോ?; കല്യാണത്തിന് മുമ്പ് അറിഞ്ഞിരിക്കണം ഈ കാര്യം

  1. Home
  2. Lifestyle

കന്യകനാണോ?; കല്യാണത്തിന് മുമ്പ് അറിഞ്ഞിരിക്കണം ഈ കാര്യം

single-man


വിവാഹത്തിന് ഒരുങ്ങുകയാണോ? വരനാകാൻ തയ്യാറെടുക്കുന്ന ഓരോ പുരുഷനും അറിഞ്ഞിരിക്കേണ്ട പല കാര്യങ്ങളും ഉണ്ട്. അത് എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം. പലപ്പോഴും അധികമൊന്നും ആരും പറഞ്ഞു തരാനുണ്ടാകില്ല. ഇത്തരത്തിലുള്ള കാര്യങ്ങൾ. അത് കൊണ്ട് തന്നെ പല കാര്യങ്ങളും നമ്മൾ സ്വയം പഠിച്ചെടുക്കേണ്ടതാണ്.

​പുരുഷന്മാർ അറിഞ്ഞിരിക്കേണ്ട കാര്യം

വിവാഹത്തിന് ഒരുങ്ങുകയാണോ? വരനാകാൻ തയ്യാറെടുക്കുന്ന ഓരോ പുരുഷനും അറിഞ്ഞിരിക്കേണ്ട പല കാര്യങ്ങളും ഉണ്ട്. അത് എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം. പലപ്പോഴും അധികമൊന്നും ആരും പറഞ്ഞു തരാനുണ്ടാകില്ല. ഇത്തരത്തിലുള്ള കാര്യങ്ങൾ. അത് കൊണ്ട് തന്നെ പല കാര്യങ്ങളും നമ്മൾ സ്വയം പഠിച്ചെടുക്കേണ്ടതാണ്. സമൂഹത്തിൽ ജീവിക്കുമ്പോൾ നമ്മൾ നമ്മുടേതായ പാഠശാലകളിൽ നിന്നും പലതും അറിഞ്ഞിരിക്കേണ്ടതുണ്ട്.

​കല്യാണവും ലൈംഗിക ബന്ധവും

പലപ്പോഴും പലരും കല്യാണത്തിന് മുമ്പ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടാത്തവരായിരിക്കും. അത് കൊണ്ട് തന്നെ ലൈംഗിക ബന്ധത്തെക്കുറിച്ച് പല തെറ്റിദ്ധാരണകളും ഉണ്ടാകും. ഇത് സാധാരണമാണ്. ഇത് പുരുഷന്മാരുടെ കാര്യത്തിൽ മാത്രമല്ല പലപ്പോഴും ഇത്തരത്തിലുള്ള സംശയങ്ങൾ സ്ത്രീകളുടെ കാര്യത്തിലും ഉണ്ടാകാറുണ്ട് എന്ന് അറിഞ്ഞിരിക്കുക. പലപ്പോഴും ലൈംഗികമായുള്ള പല കാര്യങ്ങളിലും ഫാന്റസികൾ കൂടുതൽ പുരുഷന്മാർക്കായിരിക്കും. അത് കൊണ്ട് തന്നെ പുരുഷന്മാർ യഥാർത്ഥ്യത്തിലേക്ക് ഇറങ്ങി വരുമ്പോൾ പല പ്രശ്നങ്ങളിലും ചെന്ന് ചാടാറുണ്ട്.

​ലൈംഗിക ബന്ധത്തെ കുറിച്ചുള്ള തെറ്റിദ്ധാരണകൾ

ആദ്യം തന്നെ പറഞ്ഞുവല്ലോ. ലൈംഗിക ജീവിതത്തെക്കുറിച്ച് പലതരത്തിലുള്ള ഫാന്റസികളും കൊണ്ട് നടക്കുന്നവരാണ് പുരുഷന്മാർ. അത് കൊണ്ട് തന്നെ പല തെറ്റിദ്ധാരണകളും പുരുഷന്മാരിൽ ഉണ്ടാകും. മാത്രമല്ല അമിത പ്രതീക്ഷകളും. ഇത് നിങ്ങളുടെ ഭാവി ജീവിതത്തെ ദോഷം ചെയ്യും എന്ന് അറിഞ്ഞിരിക്കുക.

​കല്യാണത്തിന് പുരുഷൻ അറിഞ്ഞിരിക്കേണ്ട പൊതുവായ കാര്യം

കല്യാണത്തിന് മുമ്പ് പുരുഷൻ അറിഞ്ഞിരിക്കേണ്ട ചില പൊതുവായ കാര്യങ്ങളുണ്ട്. ആദ്യം അവ എന്തൊക്കെയാണെന്ന് നോക്കാം. കല്യാണം എന്ന് പറയുമ്പോൾ അതൊരു ചടങ്ങാണ്. അത് കൊണ്ട് തന്നെ പല കാര്യങ്ങളിലും അതീവ ശ്രദ്ധ വേണം. കല്യാണത്തിന് മുമ്പും ശേഷവും. പല കാര്യങ്ങളും അറിഞ്ഞിരിക്കുകയും വേണം.

​കന്യകാത്വം

പലപ്പോഴായി നമ്മൾ കേൾക്കുന്ന ഒന്നാണ് കന്യകാത്വം. പലയിടങ്ങളിലും സ്ത്രീകളുടെ കന്യകാത്വം പരിശോധിക്കാൻ വേണ്ടിയുള്ള ടെസ്റ്റുകൾ ചെയ്യാറുണ്ട് കല്യാണത്തിന് മുമ്പ്. എന്നാൽ കല്യാണത്തിന് ഒരുങ്ങുന് പുരുഷൻ അറിഞ്ഞിരിക്കേണ്ട കാര്യം എന്താണെന്ന് വെച്ചാൽ നിങ്ങളുടെ കന്യകാത്വം ഒരു വിഷയമല്ലാത്തിടത്തോളം കാലം പെൺകുട്ടിയുടെ കന്യകാത്വത്തിന് വേണ്ടി എന്തിന് വാശി പിടിക്കണം എന്നതാണ്.

​വീട്ടു ജോലിക്കാരിയല്ല ഭാര്യ

പലപ്പോഴും പലരും പറയുന്നത് കേട്ടിട്ടില്ലേ, അമ്മ ഒറ്റക്കാണ് അമ്മയെ നോക്കാൻ ഒരാൾ വേണം. അത് കൊണ്ടാണ് കല്യാണം കഴിക്കുന്നത് എന്ന്. എന്നാൽ അത്തരത്തിലാണ് നിങ്ങൾ കല്യാണം കഴിക്കുന്നത് എങ്കിൽ കല്യാണം കഴിക്കാതിരിക്കുന്നതാണ് നല്ലത്. കാരണം ഒരു ജോലിക്കാരിയുടെ റോൾ അല്ല ഭാര്യയ്ക്ക് എന്ന് അറിഞ്ഞിരിക്കുക. വീട്ടു ജോലികളും മറ്റും ജെൻഡർ റോളുകളില്ലാതെ ചെയ്യാൻ ശ്രദ്ധിക്കുക. ഭാര്യയ്ക്ക് പൂർണ്ണ സ്വാതന്ത്ര്യം നൽകുക.

​'നോ മീൻസ് നോ'

പലരും കരുതുന്നുണ്ടാകും വിവാഹം എല്ലാത്തിനുമുള്ള ലൈസൻസാണെന്ന്. എന്നാൽ അത് അങ്ങനെയല്ല എന്ന് അറിഞ്ഞിരിക്കുക. വിവാഹം ലൈംഗികതയ്ക്കുള്ള ഫ്രീ ലൈസൻസായി കാണാതിരിക്കുക. നിങ്ങളുടെ ഭാര്യയുടെ പൂർണ്ണ സമ്മതമില്ലാതെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടരുത്. പലരുടെയും ധാരണകളിൽ ഒന്നാണ് വിവാഹ ശേഷം ലൈംഗിക ബന്ധത്തിലുള്ള ലൈസൻസാണെന്ന്. എന്നാൽ അതൊക്കെയും മാറ്റി വെച്ച ശേഷം മാത്രം കല്യാണം കഴിക്കുക. നോ എന്ന് നിങ്ങളുടെ ഭാര്യ പറയുകയാണെങ്കിൽ അതിനെ മാനിക്കുക.

​ബലം പ്രയോഗിക്കാനുള്ള ഇടമല്ല കിടപ്പറ

പലരുടെയും തെറ്റിദ്ധാരണകളിൽ ഒന്നാണ് കിടപ്പറയിൽ ബലം പ്രയോഗിച്ച് ഇണയെ വീഴ്ത്തുക എന്നത്. എന്നാൽ ഇത് വെറും തെറ്റിദ്ധാരണയാണ്. ഒരിക്കലും ബലം പ്രയോഗിക്കേണ്ട ഇടവും കീഴ്പ്പെടുത്തേണ്ടവളുമല്ല ഭാര്യയും എന്ന് ആദ്യം തന്നെ അറിഞ്ഞിരിക്കുക. ശാരീരിക ഉപദ്രവത്തിനും മാനസിക സമ്മർദ്ദത്തിനുമുള്ള ഇടമല്ല എന്ന് ആദ്യം തന്നെ അറിഞ്ഞിരിക്കുക.

​വീഡിയോകളല്ല കിടപ്പറ

പലരും കല്യാണത്തിന് മുമ്പ് തന്നെ വീഡിയോകളും മറ്റും കണ്ട് അതേ പോലെ കിടപ്പറയിൽ ചെയ്യാൻ ശ്രമിക്കുന്നവരാകും. എന്നാൽ അത് പ്രായോഗികമല്ല എന്ന് അറിഞ്ഞിരിക്കുക. വിഡിയോകളിൽ കാണുന്ന സീനുകളല്ല ജീവിതമെന്ന് അറിഞ്ഞിരിക്കുക.

ആദ്യമായി ലൈംഗിക ബന്ധത്തിലേർപ്പെടുമ്പോൾ

പലപ്പോഴും പലർക്കും ആദ്യമായി ലൈംഗിക ബന്ധത്തിലേർപ്പെടുമ്പോൾ പലതരത്തിലുള്ള ആശങ്കകളും ഉണ്ടാകും. എന്നാൽ ഇത്തരത്തിൽ ആശങ്കപ്പെടേണ്ട കാര്യമില്ല. ആദ്യ ലൈംഗിക ബന്ധത്തിലെ ഉത്കണ്ഠ ആദ്യ ലൈംഗിക ബന്ധത്തിലെ ഉത്കണ്ഠ അതിനെ പരാജയപ്പെടുത്താനിടയാക്കും. ലൈംഗികബന്ധത്തില്‍ ലൈംഗികാവയവങ്ങള്‍ മാത്രമല്ല ഉള്‍പ്പെടുന്നത്. ഒന്നും ഭയക്കേണ്ട കാര്യമില്ല. കൂടാതെ നിങ്ങള്‍ക്ക് ആര്‍ക്കും ഒന്നും തെളിയിച്ച് കൊടുക്കേണ്ടതുമില്ല എന്ന് അറിഞ്ഞിരിക്കുക. അത് കൊണ്ട് തന്നെ നിങ്ങൾ സന്തോഷത്തോടെ കിടപ്പറയിലേക്ക് പ്രവേശിക്കുക.