ഒരു കാമുകിയാണോ നിങ്ങള്‍ ?; ഒരു സ്ത്രീയെ കാണുമ്പോള്‍ പുരുഷന്‍ ശ്രദ്ധിക്കുന്ന ചില കാര്യങ്ങള്‍

  1. Home
  2. Lifestyle

ഒരു കാമുകിയാണോ നിങ്ങള്‍ ?; ഒരു സ്ത്രീയെ കാണുമ്പോള്‍ പുരുഷന്‍ ശ്രദ്ധിക്കുന്ന ചില കാര്യങ്ങള്‍

love


പ്രണയിച്ച് ഒരുപാട് നാള്‍ ആ സുന്ദര നിമിഷങ്ങളില്‍ ജീവിക്കുക എന്നത് കാമുകി കാമുകന്മാര്‍ ഏറ്റവും ആഗ്രഹിക്കുന്ന കാര്യമാണ്. എന്നാല്‍ ഒരു സ്ത്രീയില്‍ നിന്ന് പുരുഷന്‍ ആഗ്രഹിക്കുന്ന അല്ലെങ്കില്‍ പ്രതീക്ഷിക്കുന്ന ചില കാര്യങ്ങളുണ്ട്. ഇതാ അതില്‍ ചിലത്.

ആകര്‍ഷണീയത

കാഴ്ചയിലൂടെയാണ് ഒരു വ്യക്തിക്ക് സ്ത്രീയോട് ആകര്‍ഷണീയത തോന്നുന്നത്. വസ്ത്രധാരണവും മുടിയുടെ സംരക്ഷണവും കാലുകളുടെ ഭംഗിയും അവയില്‍ പ്രധാനപ്പെട്ടതാണ്. അതിനാല്‍ത്തന്നെ പ്രണയത്തിലായിരിക്കുമ്പോഴോ ഡേറ്റിംഗ് ചെയ്യുമ്പോഴോ ഇക്കാര്യം ശ്രദ്ധിക്കുന്നത് നല്ലതാണ്.

പുതിയ കാര്യങ്ങള്‍ ചെയ്യുക

ജീവിതത്തില്‍ പുതിയ കാര്യങ്ങള്‍ ചെയ്യാന്‍ ശ്രമിക്കുന്ന സ്ത്രീകളെ പുരുഷന്‍മാര്‍ക്ക് ഇഷ്ടമാണ്. ദിവസേന നടപ്പിലാക്കുന്ന കാര്യങ്ങളില്‍ പുതുമ കൊണ്ടുവരാന്‍ ശ്രമിക്കുന്നത് ഗുണം ചെയ്യും.

അംഗീകരിക്കുക

പുരുഷന്‍ പറയുന്ന കാര്യങ്ങള്‍ ക്ഷമയോടെ ശ്രദ്ധിക്കാനുളള മനസാണ് സ്ത്രീക്ക് ഉണ്ടാകേണ്ടത്. തിരിച്ചും അങ്ങനെ തന്നെയാണ്. പങ്കാളി പറയുന്ന കാര്യങ്ങള്‍ അംഗീകരിച്ച് മറുപടി പറയുന്നതും അഭിനന്ദനം കലര്‍ന്ന രീതിയില്‍ സംസാരിക്കുന്നതും പുരുഷന്‍മാരില്‍ ആകര്‍ഷണീയത ഉണ്ടാക്കും,

തമാശകള്‍ പറയുക

ഒരു യാത്ര പോകുമ്പോഴോ കുടുംബവുമായി സമയം ചെലവഴിക്കുമ്പോഴോ തമാശകള്‍ പറയുന്നത് പുരുഷന്‍മാര്‍ക്ക് ഇഷ്ടമാണ്. മറ്റുളളവര്‍ക്ക് സങ്കടമുണ്ടാക്കാതെ തമാശകള്‍ പറയുന്നത് നല്ലതാണ്. ഇതിലൂടെ മനസിലുളള സമ്മര്‍ദ്ദം കുറയ്ക്കാന്‍ പുരുഷന് സാധിക്കും. അങ്ങനെ സ്ത്രീയോട് ആകര്‍ഷണീയത ഉണ്ടാകും.

സത്യസന്ധത

ഒരു സ്ത്രീയോട് സംസാരിക്കുമ്പോള്‍ അവര്‍ സത്യസന്ധമായി പെരുമാറുകയാണെന്ന് പുരുഷന് തോന്നിയാല്‍ ആകര്‍ഷണീയത ഉണ്ടാകാന്‍ സാദ്ധ്യതയുണ്ട്. ചെറിയ കാര്യങ്ങള്‍ പോലും സത്യസന്ധമായി പറയാന്‍ ശ്രമിക്കുക. സ്ത്രീയുടെ കണ്ണുകളില്‍ നിന്ന് പുരുഷന് ഇത്തരത്തിലുളള ഗുണങ്ങള്‍ മനസിലാക്കാന്‍ സാധിക്കുമെന്നാണ് പറയപ്പെടുന്നത്.