തണുത്ത വെള്ളവും ചൂടുവെള്ളവും കലർത്തി കുടിക്കാറുണ്ടോ?; ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

  1. Home
  2. Lifestyle

തണുത്ത വെള്ളവും ചൂടുവെള്ളവും കലർത്തി കുടിക്കാറുണ്ടോ?; ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

water


ഫ്രിഡ്ജിൽ നിന്നുള്ള തണുത്ത വെള്ളവും ചൂടുവെള്ളവും മിക്സ് ചെയ്ത് കുടിക്കുന്നവരുണ്ട്. എന്നാൽ ചൂടുവെള്ളമോ തണുത്ത വെള്ളമോ ഒന്നിച്ച് ചേർത്ത് കുടിക്കരുതെന്നാണ് ആയുർവേദം പറയുന്നത്. തണുത്ത വെള്ളത്തിന് ഭാരക്കൂടുതലും ചൂടുവെള്ളം ഭാരം കുറഞ്ഞതാണെന്നും ഇവ രണ്ടും കൂടിച്ചേർന്നാൽ ദഹനക്കേടുണ്ടാകുമെന്ന് ആരോ​ഗ്യ വിദ​ഗ്ധരും ചൂണ്ടിക്കാട്ടുന്നു.

വെള്ളം തിളപ്പിക്കുമ്പോൾ അതിലെ ബാക്ടീരിയകൾ ഇല്ലാതാകും. എന്നാൽ തിളപ്പിക്കാതെ ഫ്രിഡ്ജിൽ സൂക്ഷിക്കുന്ന വെള്ളത്തിൽ സൂഷ്മാണുക്കൾ അതെ പോലെ തന്നെയുണ്ടാകും. അതിനാൽ ഇവ രണ്ടും കലർത്തുന്നത് ആരോഗ്യത്തിന് ഹാനികരമാണ്.

ചൂടുവെള്ളം വാതകവും കഫവും ശമിപ്പിക്കുന്നു, അതേസമയം തണുത്ത വെള്ളം രണ്ടും പ്രകോപിപ്പിച്ച് പിത്തദോഷത്തെ വർദ്ധിപ്പിക്കുന്നു.
ചൂടുവെള്ളവും തണുത്ത വെള്ളവും കലരുന്നത് ദഹനത്തെ ദുർബലപ്പെടുത്തുകയും വായുദോഷത്തിലേക്ക് നയിക്കുകയും ചെയ്യുന്നു.

കൂടാതെ പോഷകങ്ങൾ ആഗിരണം ചെയ്യുന്നതിൽ നിന്ന് തടസ്സപ്പെടുത്തുകയും ചെയ്യുന്നു. ചൂടുവെള്ളം രക്തക്കുഴലുകളെ വികസിപ്പിക്കുകയും ശുദ്ധീകരിക്കുകയും ചെയ്യുന്നു, അതേസമയം തണുത്ത വെള്ളം അവയെ ചുരുക്കുന്നു.

അതേസമയം, മൺപാത്രത്തിലെ വെള്ളം ആരോഗ്യത്തിന് അമൃത് പോലെയാണ്. ഇത് സ്വാഭാവികമായും തണുക്കുകയും ജലം ശുദ്ധമായി നിലനിൽക്കുകയും ചെയ്യുന്നു. വെള്ളത്തിലടങ്ങിയിരിക്കുന്ന ധാതുക്കളേയയും ഇത് സംരക്ഷിക്കുന്നു. മൺപാത്രങ്ങൾ സ്ഥിരവും മിതമായതുമായ താപനില നിലനിർത്തുന്നു. അതിനാൽ മൺപാത്രത്തിലെ ജലം ശരീരത്തിന് നല്ലതാണെന്ന് ആയുർവേദം ചൂണ്ടിക്കാട്ടുന്നു.