ബ്രേക്ഫാസ്റ്റിന് കറിയൊന്നും ഇല്ലാതെ കഴിക്കാവുന്ന ഒരു ഐറ്റം: ഉണ്ടാക്കി നോക്കാം

  1. Home
  2. Lifestyle

ബ്രേക്ഫാസ്റ്റിന് കറിയൊന്നും ഇല്ലാതെ കഴിക്കാവുന്ന ഒരു ഐറ്റം: ഉണ്ടാക്കി നോക്കാം

CHAPATHI


രാവിലെ ഒരു പണിയെങ്കിലും കുറഞ്ഞു കിട്ടിയെങ്കില്‍ എന്ന് നമ്മളെല്ലാവരും ആഗ്രഹിക്കാറുമുണ്ട്. അങ്ങനെ ബ്രേക്ഫാസ്റ്റിന് കറിയൊന്നും ഇല്ലാതെ കഴിക്കാവുന്ന ഒരു ഐറ്റം നമുക്ക് ഉണ്ടാക്കി നോക്കാം.
ഇത് ആട്ടപ്പൊടി ഉപയോഗിച്ച്‌ തയ്യാറാക്കുന്ന ഒരു ബ്രേക്ക് ഫാസ്റ്റ് റെസിപ്പി ആണിത്. ഇതിനായി ആദ്യം തന്നെ ഒരു പാത്രത്തിലേക്ക് ഒരു കപ്പ് ആട്ടപ്പൊടി എടുക്കുക. ശേഷം ഇതിലേക്ക് ഒരു ടീസ്പൂണ്‍ പഞ്ചസാരയും ആവശ്യത്തിന് ഉപ്പും ചേർക്കുക.
ഇത് നല്ലതുപോലെ ഇളക്കി യോജിപ്പിച്ചതിനുശേഷം ഇതിലേക്കു രണ്ട് ടേബിള്‍ സ്പൂണ്‍ ഓയില്‍ ഒഴിച്ചു കൊടുക്കുക. ശേഷം നല്ലതുപോലെ ഇളക്കി ചൂടാറിയതിനു ശേഷം കുഴച്ചെടുക്കുക. ചപ്പാത്തി മാവിന്റെ പരുവത്തിലാണ് ഇത് കുഴച്ചെടുക്കേണ്ടത്. ശേഷം ഇത് അടച്ച്‌ വയ്‌ക്കുക.
പിന്നീട് ഒരു ഉരുളക്കിഴങ്ങ് എടുത്ത് തൊലി കളഞ്ഞതിനുശേഷം ഗ്രേറ്റ് ചെയ്ത് എടുക്കുക. ശേഷം ഇത് നല്ലതുപോലെ കഴുകി വൃത്തിയാക്കി എടുക്കുക. ഇത് ഒരു പാത്രത്തില്‍ ഇട്ട് കുറച്ച്‌ ഉപ്പും ചേർത്ത് ആവശ്യത്തിന് വെള്ളമൊഴിച്ച്‌ വേവിച്ചെടുക്കുക. ഒരു പാൻ വെച്ച്‌ ചൂടാക്കി അതിലേക്ക് എണ്ണയൊഴിക്കാൻ ഒരു സവാള ചെറുതായി അരിഞ്ഞത് വഴറ്റിയെടുക്കുക. പിന്നീട് ഇതിലേക്ക് വേവിച്ചു വെച്ച ഉരുളക്കിഴങ്ങ് കൂടി ചേർത്തു കൊടുക്കുക. നന്നായി വഴണ്ടതിനു ശേഷം ഇതിലേക്ക് കുറച്ച്‌ ഉപ്പും കുരുമുളകും കുറച്ച്‌ മല്ലിയിലയും ചേർത്തു കൊടുക്കുക. നന്നായി യോജിപ്പിച്ച ശേഷം വാങ്ങി വയ്‌ക്കുക.
ശേഷം നമ്മള്‍ കുഴച്ചുവെച്ച മാവെടുത്ത് ഓരോ ഉരുളകളാക്കി എടുത്ത് പൂരിക്ക് പരത്തുന്ന പോലെ അല്പം വലുപ്പത്തില്‍ പരത്തുക. ശേഷം നമ്മള്‍ ഉണ്ടാക്കിവെച്ച മസാല എടുത്ത് നമ്മള്‍ പരത്തി വെച്ച മാവില്‍ വെച്ചുകൊടുക്കുക. ശേഷം നമ്മള്‍ പരത്തി വെച്ച മറ്റൊരു ചപ്പാത്തിയെടുത്ത് ഇതിന്റെ മുകളിലായി വെച്ച്‌ കൊടുക്കുക. സൈഡ് നല്ലതുപോലെ ഒട്ടിച്ചെടുക്കണം.
ശേഷം ഒരു പാനില്‍ എണ്ണയൊഴിച്ച്‌ ഇത് ചുട്ടെടുക്കാം.