പൊളളുന്ന ചൂട്: ഏതു സമയത്ത് കുളിക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്?; അറിയാം

  1. Home
  2. Lifestyle

പൊളളുന്ന ചൂട്: ഏതു സമയത്ത് കുളിക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്?; അറിയാം

bath


ഈ പൊളളുന്ന ചൂടത്ത് നമ്മുടെ ആരോഗ്യത്തിന് നല്ലത് ദിവസവും കുളിക്കുന്നതാണ്. രാവിലെ കുളിക്കുന്നവരും വൈകിട്ട് കുളിക്കുന്നവരും രണ്ടുനേരം കുളിക്കുന്നവരുമൊക്കെ നമ്മുടെ ഇടയിലുണ്ട്. ഇതില്‍ ഏതു നേരത്ത് കുളിക്കുന്നതാണ് ശരീരത്തിന് ഏറ്റവും ഗുണം ചെയ്യുന്നതെന്ന് നോക്കാം.

ഏത് നേരം കുളിക്കണമെന്നത് ഓരോരുത്തരുടെയും ഇഷ്ടമാണ്. വൈകീട്ട് കുളിക്കുന്നത് മനസിന് ഉണര്‍വിനും നല്ല ഉറക്കത്തിനും സഹായിക്കുമെന്ന് പറയുന്നു. വൈകുന്നേരത്തെ ശുദ്ധീകരണത്തിന് വിവിധ ഗുണങ്ങളുണ്ട്. ശരീരത്തില്‍ അടിഞ്ഞുകൂടിയ അഴുക്കിനെ കഴുകിക്കളയാന്‍ മാത്രമല്ല, നല്ല ഉറക്കത്തിനും വൈകീട്ട് കുളിക്കുന്നക് വഴിയൊരുക്കും.

എന്നാല്‍ രാവിലെ കുളിക്കുന്നത് ദിവസം പുതുമയോടെ ആരംഭിക്കാന്‍ സഹായിക്കും. കുളിക്കാന്‍ ഉപയോഗിക്കുന്ന വെള്ളത്തിനും പ്രാധാന്യമുണ്ട്. പ്രതിരോധശേഷിയും ഉന്മേഷവും വര്‍ധിപ്പിക്കുന്നതിന് തണുത്ത വെള്ളം സഹായിക്കും. ചെറുചൂടുള്ള വെള്ളത്തില്‍ വൈകുന്നേരം കുളിക്കുന്നത് വിശ്രമിക്കാന്‍ സഹായിക്കുകയും പെട്ടെന്ന് ഉറങ്ങാനും സഹായിക്കും.

ചൂടു വെള്ളം

പലർക്കും ചൂടു വെള്ളത്തിൽ കുളിക്കാനാകും താൽപര്യം. എന്നാൽ ചൂട് വെള്ളത്തിൽ കുളിക്കുന്നതിന് ഗുണങ്ങൾ ഏറെയാണ്.  ഉറക്കസമയം 90 മിനിറ്റ് മുമ്പ് ചൂടുവെള്ളത്തിൽ കുളിക്കുന്നത് ആന്തരിക ശരീരത്തെ തണുപ്പിക്കുകയും ചർമ്മത്തെ ചൂടാക്കുകയും ചെയ്യുമെന്ന് ശാസ്ത്രജ്ഞർ പറയുന്നു. ചൂടുവെള്ളത്തിലെ കുളി ശരീരത്തിൻ്റെ സമ്മർദ്ദം കുറയ്ക്കുകയും തലച്ചോറിലെ രക്തചംക്രമണം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

ചൂടു വെള്ളം ചർമ്മസംരക്ഷണത്തിനും സഹായിക്കുന്നു. കാരണം വെള്ളത്തിൽ നിന്നുള്ള നീരാവി സുഷിരങ്ങൾ തുറക്കുകയും തൊലിക്കടിയിൽ കുടുങ്ങിയ എണ്ണയും അഴുക്കും നീക്കമാക്കുകയും ചെയ്യും. ചൂടു വെള്ളത്തിൽ കുളിക്കുന്നത് ടൈപ്പ് 2 പ്രമേഹത്തിൻ്റെ സാധ്യത കുറയ്ക്കുമെന്ന് ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു. ചൂടുവെള്ളം രക്തചംക്രമണം വർദ്ധിപ്പിക്കുന്നതിനാൽ രക്തത്തിലെ ഗ്ലൂക്കോസിൻ്റെ അളവ് കുറയ്ക്കുകയും ചെയ്യുന്നു.

കാലാവസ്ഥ മാറുമ്പോൾ ജലദോഷവും പനിയും സാധാരണമാണ്. എന്നാൽ ചൂടുവെള്ളത്തിൽ പതിവായി കുളിക്കുന്നത്   മസ്തിഷ്കത്തിന് സമീപമുള്ള രക്തക്കുഴലുകൾക്ക് അയവ് വരുത്തുകയും സമ്മർദ്ദവും തലവേദനയും ലഘൂകരിക്കുകയും ചെയ്യുന്നു.

തണുത്ത വെള്ളം

തണുത്ത വെള്ളത്തിൽ കുളിക്കുന്നത് ശരീരത്തിലെ കൊളാജന്റെ അളവ് വർധിപ്പിക്കും.ഇതിന് പല വിധ ഗുണങ്ങൾ ഉണ്ട്. തണുത്ത വെള്ളത്തിൽ കുളിക്കുന്നത് മുഖത്തെ ചുളിവുകൾ ഇല്ലാതാക്കുകയും, ശരീരത്തിലെ തൊലിയുടെ ഇലാസ്റ്റിസിറ്റി വർധിപ്പിക്കുകയും ശരീരത്തിന്റെ സ്‌ട്രെസ് കുറയ്ക്കുകയും ചെയ്യുന്നുവെന്നാണ് പൂനം ദേശായി പറയുന്നത്.

തണുത്ത വെള്ളത്തിൽ ഒരുപാട് നേരം മുങ്ങിയിരിക്കുക എന്നതല്ല ഇത് കൊണ്ട് ഉദ്ദേശിക്കുന്നത് എന്നും പൂനം വ്യക്തമാക്കുന്നു. ആഴ്ചയിൽ വെറും 11 മിനിട്ട് സമയം തണുത്ത വെള്ളത്തിൽ മുങ്ങുന്നത് നല്ലതായിരിക്കും എന്നും പൂനം വ്യക്തമാക്കുന്നു. നിങ്ങളുടെ ജീവിതത്തിൽ ഈ ഒരു ശീലം ഉൾപ്പെടുത്തി നോക്കാനും വ്യത്യാസം നിങ്ങൾ സ്വയം തിരിച്ചറിയാനും ആണ് പൂനം പറയുന്നത്.