രാവിലെ കഞ്ഞി പതിവാക്കി നോക്കൂ; ഗുണങ്ങൾ അനവധിയാണ്, അറിയണം

  1. Home
  2. Lifestyle

രാവിലെ കഞ്ഞി പതിവാക്കി നോക്കൂ; ഗുണങ്ങൾ അനവധിയാണ്, അറിയണം

KANJI


രാവിലെ കഴിക്കുന്ന മറ്റ് ആഹാരങ്ങളേക്കാൾ എന്തുകൊണ്ടും മുന്നിൽ തന്നെയാണ് കഞ്ഞിയുടെ ഗുണങ്ങൾ. ഒരു ദിവസം കഞ്ഞി കുടിച്ചുകൊണ്ട് ആരംഭിച്ചാൽ ശരീരത്തിനും മനസ്സിനും ലഭിക്കുന്ന നിരവധി ഗുണങ്ങളുണ്ട്. അവ എന്തെല്ലാമെന്ന് നോക്കാം.

ഊർജം
ഒരു ദിവസം പ്രവർത്തിക്കാനാവശ്യമായ ഊർജം ലഭിക്കാൻ രാവിലെ തന്നെ നല്ല ചൂടോടെ കഞ്ഞി കുടിച്ചാൽ മതി. ഇതിൽ അടങ്ങിയിരിക്കുന്ന കാർബോഹൈഡ്രേറ്റ് ശരീരത്തിലേയ്ക്ക് വേണ്ടത്ര ഊർജം നൽകുന്നു. അതിനാൽ തന്നെ, വളരെ ചുറുചുറുക്കോടെ സ്മാർട്ടായി പണിയെടുക്കാൻ ഏതൊരു വ്യക്തിയ്ക്കും സാധിക്കും.

ദഹനം
കഞ്ഞി വളരെ ലൈറ്റായിട്ടുള്ള ആഹാരമാണ്. അതിനാൽ തന്നെ, രാവിലെ കഴിക്കുമ്പോൾ വയർ അമിതമായി നിറഞ്ഞതായി അനുഭവപ്പെടുകയില്ല. കൂടാതെ, ഇതിൽ വെള്ളത്തിന്റെ അംശം ധാരാളം ഉള്ളതിനാൽ തന്നെ, ദഹനം കൃത്യമായി നടക്കാൻ സഹായിക്കും. തവിടുകളയാത്ത അരിയാണ് ഉപയോഗിക്കുന്നതെങ്കിൽ, ഇതിൽ ധാരാളം നാരുകളും അടങ്ങിയിരിക്കും. ഇതും ദഹനത്തിന് സഹായിക്കും.

അസുഖം
പനി, ജലദോഷം, വയറിളക്കം എന്നീ രോഗങ്ങൾ ബാധിച്ചിരിക്കുന്നവർക്ക് കഴിക്കാൻ ഉത്തമമായ ആഹാരമാണ് കഞ്ഞി. ഇത് ദഹനം നല്ലരീതിയിൽ നടക്കാൻ സഹായിക്കും. അതുപോലെ, ശരീരത്തിന് നല്ല ചൂട് നൽകാനും, ക്ഷീണം അകറ്റാനും, ഉറക്കം ലഭിക്കാനും സഹായിക്കും.

പോഷകങ്ങൾ
നല്ല തവിടുള്ള അരിയിട്ടാണ് കഞ്ഞി വെക്കുന്നതെങ്കിൽ, ഇത് കഴിച്ചാൽ ശരീരത്തിന് നിരവധി പോഷകങ്ങൾ ലഭിക്കും. അതിൽ തന്നെ, പൊട്ടാസ്യം, മഗ്‌നീഷ്യം, ഫോളിക് ആസിഡ്, വിറ്റമിൻ ബി, സെലേനിയം, അയേൺ, സിങ്ക് എന്നിവയും അടങ്ങിയിരിക്കുന്നു. കൂടാത, ഇത്തരം അരികളിൽ ആന്റിഓക്‌സിഡന്റ്‌സും അടങ്ങിയിരിക്കുന്നു. ഇത് മൊത്തത്തിലുള്ള ആരോഗ്യത്തിനും രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും സഹായിക്കും. കൂടാതെ, ഇത്തരം അരികളിൽ ഗ്ലൈസമിക് ഇൻഡക്‌സും കുറവായിരിക്കും. ഇത് രക്തത്തിൽ പഞ്ചസ്സാരയുടെ അളവ് വർദ്ധിക്കാതിരിക്കാൻ സഹായിക്കും. പ്രമേഹ രോഗികൾക്ക് നല്ലതാണ്.

ജലാംശം
കഞ്ഞിയിൽ ധാരാളം വെള്ളം അടങ്ങിയിരിക്കുന്നതിനാൽ തന്നെ, നിർജലീകരണം തടയാൻ ഇത് വളരെ നല്ലതാണ്. ശരീരത്തിലേയ്ക്ക് വേണ്ടത്ര ജലാംശം എതാൻ ഇത് സഹായിക്കും. അതിനാൽ, കുട്ടികൾക്ക് കഞ്ഞി നൽകുന്നത് വളരെ നല്ലതാണ്.

പോഷകം വർദ്ധിപ്പിക്കാൻ
കഞ്ഞി വെറുതെ വെച്ച് കഴിക്കുന്നതിനേക്കാൾ നല്ലത്, ഇതിന്റെ കൂടെ പോഷക സമൃദ്ധമായ ഏതെങ്കിലും പച്ചക്കറികൾ ഉപയോഗിച്ച് തോരൻ വെച്ച് കഴിക്കുന്നതാണ്. ഇത് നിങ്ങളുടെ ആരോഗ്യം വളരെ മെച്ചപ്പെടുത്താൻ സഹായിക്കും.

കഞ്ഞിയുടെ കൂടെ ചെറുപയർ ചേർത്ത് കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്. ഇത് ശരീരത്തിലേയ്ക്ക് പ്രോട്ടീൻ എത്താൻ സഹായിക്കും. അതുപോലെ, മുരിങ്ങയില ഇട്ട് കഞ്ഞി കുടിക്കുന്നത് ശരീരത്തിലേയ്ക്ക് അയേൺ എത്താൻ സഹായിക്കും. ഇത് അനിമീയ പോലെയുള്ള ആരോഗ്യ പ്രശ്‌നങ്ങൾ കുറയ്ക്കാൻ സഹായിക്കും. ദഹനം കൃത്യമായി നടക്കുന്നതിനും സഹായിക്കും.

ഉലുവ ഇട്ട് കുഞ്ഞി കുടിക്കുന്നത് ശരീരത്തിലേയ്ക്ക് നാരുകൾ എത്താൻ സഹായിക്കും. ഇത് ദഹനത്തിന് നല്ലതാണ്.അതുപോലെ, തണുപ്പുള്ള കാലാവസ്ഥയിൽ ശരീരത്തിന് ചൂട് നൽകാനും ഇത് സഹായിക്കുന്നു.

(ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ ഇന്റർനെറ്റിൽ നിന്ന് ലഭിച്ച പൊതുവായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ്.)