ഒരൊറ്റ വെളുത്തുള്ളി മാത്രം മതി; കൊതുക് വീടിന്റെ ഏഴയലത്ത് വരില്ല

  1. Home
  2. Lifestyle

ഒരൊറ്റ വെളുത്തുള്ളി മാത്രം മതി; കൊതുക് വീടിന്റെ ഏഴയലത്ത് വരില്ല

garlic


മഴക്കാലത്ത് അനുഭവിക്കുന്ന പ്രശ്‌നമാണ് കൊതുക് ശല്യം. വെള്ളംകെട്ടിക്കിടക്കാൻ ഇടയുള്ള സ്ഥലങ്ങളിലെല്ലാം കൊതുക്‌ മുട്ടയിടാനും കൂത്താടികൾ വളരാനും സാദ്ധ്യതയുണ്ട്. അതിനാൽ തന്നെ മഴക്കാലത്ത് ഡെങ്കിപ്പനിയും വെസ്‌റ്റ് നൈൽ പനിയും മറ്റ് മാരകമായ വൈറൽ രോഗങ്ങളും കാലിൽ മന്തും അടക്കം അസുഖങ്ങളും എല്ലാം ഉണ്ടാകാൻ കൊതുക് കാരണമാകും.

വീട്ടിനുള്ളിൽ കൊതുക്‌‌ശല്യം അകറ്റാൻ പൊതുവെ നമ്മൾ മാറ്റും കൊതുകുതിരിയും അടക്കം പ്രയോഗിക്കുകയും ദേഹത്ത് പല മരുന്നുകളും പുരട്ടുകയും ചെയ്യാറുണ്ട്. ഇത്തരത്തിൽ ഉള്ളവ ശ്വസിച്ചാലോ മറ്റുപയോഗത്താലോ മാരക രോഗങ്ങൾക്ക് കാരണമാകാം എന്ന് പല പഠനങ്ങളും പുറത്തുവന്നിട്ടുണ്ട്. ഇത്തരത്തിൽ രോഗബാധയുണ്ടാകാതെ കൊതുക്‌ശല്യം അകറ്റാൻ കഴിഞ്ഞാലോ? അത് നല്ലൊരു കാര്യമാണ്. അതിനായി ഒരേയൊരു പൊടിക്കെ നമുക്ക് ശ്രമിച്ച് നോക്കാം.

ഇതിന് ആവശ്യമായവ തികച്ചും നാച്ചുറലായ സാധനങ്ങൾ ആണ് എന്നതിനാൽ ദോഷമില്ലെന്ന് മാത്രമല്ല വീട്ടിലെ അന്തരീക്ഷം ശുദ്ധിയാക്കാനും ഇത് സഹായിക്കും.ഒരു വെളുത്തുള്ളി, ഒരൽപം പെരുംജീരകം ഇത്തിരി വെളിച്ചെണ്ണ എന്നിവയാണ് ഇതിന് വേണ്ടത്. അടുക്കളയിൽ ഉപയോഗം കഴിഞ്ഞ വെളിച്ചെണ്ണയായാലും മതി. ആദ്യമായി വെളുത്തുള്ളി തൊലികളഞ്ഞ് അല്ലികളാക്കി വയ്‌ക്കുക.

ഇനി ഇത് പൂർണമായും ചതച്ചെടുക്കുക. നന്നായി ചതഞ്ഞുകഴിഞ്ഞാൽ ഇതൊരു പാത്രത്തിലേക്ക് മാറ്റുക. ഇനി പെരുംജീരകവും ഇത്തരത്തിൽ കുത്തിപൊടിക്കുക. ഇവ രണ്ടും ഒരു പാത്രത്തിലെടുത്ത് കുറച്ച് വെളിച്ചെണ്ണ ചേർത്ത് കാച്ചുക. ഒരു സുഗന്ധം വരുന്നത് നമുക്ക് അറിയാനാകും. ഇനി ഇത് അടുപ്പിൽ നിന്നും വാങ്ങി ചെറിയൊരു പാത്രത്തിൽ അരിച്ചെടുക്കുക. കർപ്പൂരകട്ടകൾ പൊടിച്ച് ഇതിനോട് ചേർത്ത് ഇളക്കുക. ഇനി വിളക്കുതിരി എടുത്ത് നന്നായി മുക്കിയ ശേഷം പാത്രത്തിൽ വച്ച് കൊളുത്തുക.

വലിയ കൊതുക് ശല്യമുള്ള മുറിയിൽ ഇത് വച്ചുകഴിഞ്ഞാൽ അൽപനേരത്തിനകം തന്നെ മുറിയിൽ സുഗന്ധം ഉണ്ടാകുന്നതായും കൊതുക് ശല്യം അകലുന്നതായും കാണാം. കൊതുകിന് കർപ്പൂരത്തിന്റെയും വെളുത്തുള്ളിയുടെയുമൊന്നും ഗന്ധം ഇഷ്‌ടമല്ലാത്തതാണ് ഇതിന് കാരണം. ഇത്തരത്തിൽ ഇടയ്‌ക്കിടെ ചെയ്യുന്നത് ക്രമേണ വീട്ടിലെ കൊതുക് ശല്യം അവസാനിക്കാൻ സഹായിക്കും ഒപ്പം പാർശ്വഫലങ്ങളില്ലാതെ ആരോഗ്യത്തോടെ ജീവിക്കാനുമാകും.