കൊതുകിനെ ഇനി അകറ്റാം; വീട്ടിൽ നടാവുന്ന ചില കൊതുക് നാശിനി സസ്യങ്ങൾ

  1. Home
  2. Lifestyle

കൊതുകിനെ ഇനി അകറ്റാം; വീട്ടിൽ നടാവുന്ന ചില കൊതുക് നാശിനി സസ്യങ്ങൾ

mosquitoes


കൊതു കടിച്ചാൽ ചൊറിച്ചിലുണ്ടാക്കും എന്നുമാത്രമല്ല മലേറിയ പോലെ വിവിധ തരം രോഗങ്ങൾ പരത്തുകയും ചെയ്യും. കൊതുക് തിരികൾ, ക്രീമുകൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ, ഔഷധ തൈലങ്ങൾ തുടങ്ങി നിരവധി മാർഗങ്ങൾ കൊതുകുകളെ അകറ്റാനായി പലരും പരീക്ഷിച്ച് നോക്കാറുണ്ട്. എന്നാൽ ഇതിൽ പലതും പലർക്കും അലർജി ഉണ്ടാക്കുകയും തൊണ്ട, മൂക്ക്, ചർമ്മം എന്നിവയിൽ പ്രശ്നങ്ങൾ ഉണ്ടാക്കുകയും ചെയ്യും.

ചിലർ കൊതുക് നിവാരണത്തിനായി രാസവസ്തുക്കൾ ഉപയോഗിക്കാറുണ്ട്. ഇത് ആരോഗ്യത്തിനും അന്തരീക്ഷത്തിനും ഒരുപോലെ ഹാനികരമാണ്. കൊതുകുകളെ പ്രകൃത്യാ നിയന്ത്രിക്കണമെന്ന് ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങളുടെ മുറ്റത്ത് കൊതുകിനെ അകറ്റുന്ന ചില സസ്യങ്ങൾ നട്ടുവളർത്തുക. ഇവ കൊതുകുകളെ അകറ്റുന്നതിനൊപ്പം മുറ്റത്തിന് ഭംഗിയും നൽകും.

വീട്ടിൽ നടാവുന്ന ചില കൊതുക് നാശിനി സസ്യങ്ങൾ

റോസ്മേരി
റോസ്മേരി സസ്യത്തിൽ അടങ്ങിയിട്ടുള്ള എണ്ണ പ്രകൃതിദത്ത കൊതുക് നാശിനിയായി പ്രവർത്തിക്കും. നാല്-അഞ്ച് അടി വരെ പൊക്കത്തിൽ വളരുന്ന ഇവയിൽ നീലപൂക്കളാണുണ്ടാവുക. ചൂടുള്ള കാലാവസ്ഥയിലാണ് ഇവ നന്നായി വളരുക. തണുപ്പുകാലം ഇവയ്ക്ക് അതിജീവിക്കാൻ കഴിയില്ല അതിനാൽ ചൂട് ലഭ്യമാക്കണം. അതിനാൽ ചെടിച്ചട്ടിയിൽ നട്ട് ശൈത്യകാലത്ത് അകത്തേയ്ക്ക് മാറ്റുക. ചൂട് കാലത്ത് കൊതുകുകളെ അകറ്റാൻ റോസ്മേരി നട്ട് ചട്ടി മുറ്റത്ത് എടുത്ത് വയ്ക്കുക. റോസ്മേരി കൊതുക് നാശിനി തയ്യാറേക്കണ്ട വിധം ഇങ്ങനെയാണ്: റോസ്മേരി സുഗന്ധതൈലം 4 തുള്ളി , കാൽകപ്പ് ഒലീവ് എണ്ണയിൽ ചേർത്തിളക്കി തണുപ്പുള്ളതും ഉണങ്ങിയതുമായ സൂക്ഷിക്കുക. ആവശ്യമുള്ളപ്പോൾ ഉപയോഗിക്കുക.

ഇഞ്ചിപ്പുല്ല്
കൊതുകിനെ അകറ്റാൻ ഇഞ്ചിപ്പുല്ല് വളരെ ഫലപ്രദമാണ്. ഇളം വയലറ്റ് പൂക്കളോട് കൂടിയ ഈ ചെടികൾ 2 മീറ്റർ വരെ വളരും. ഇഞ്ചപ്പുല്ലിൽ നിന്നെടുക്കുന്ന എണ്ണ മെഴുകുതിരി , സുഗന്ധദ്രവ്യം,റാന്തൽ , വിവിധ ഔഷധ ഉത്പന്നങ്ങൾ എന്നിവയിൽ ഉപയോഗിക്കാറുണ്ട്. ഡെങ്കിപ്പനി ഉണ്ടാക്കുന്ന കൊതുകുകളെ നശിപ്പിക്കാൻ ഇഞ്ചിപ്പുല്ല് നല്ലതാണ്. കൊതുകുകളെ അകറ്റുന്നതിന് ഇഞ്ചിപ്പുല്ല് എണ്ണ ഒഴിച്ച തിരികൾ കത്തിച്ച് റാന്തൽ മുറ്റത്ത് വയ്ക്കുക. ഫംഗസുകളെനശിപ്പിക്കാനുള്ള കഴിവും ഇഞ്ചിപ്പുല്ലിനുണ്ട് ഇഞ്ചിപ്പുല്ല് എണ്ണ ചർമ്മത്തിന് ദോഷകരമല്ല, ഏറെ നേരം ഇത് ഉപയോഗിക്കാവുന്നതാണ്. പൊതുവിൽ ദോഷവശങ്ങൾ കുറഞ്ഞ സസ്യമാണിത്.

ബന്തി(ചെണ്ടുമല്ലി)
പല ജീവികൾക്കും ജന്തുക്കൾക്കും മനുഷ്യർക്കും ഇഷ്ടപ്പടാത്ത ഒരു മണമാണ് ഇവയ്ക്ക്. ആറ് ഇഞ്ച് മുതൽ 3 അടി വരെ ഈ സസ്യങ്ങൾ വളരും.ബന്തിയിൽ തന്നെ ആഫ്രിക്കൻ, ഫ്രഞ്ച് എന്നിങ്ങനെ രണ്ട് തരം സസ്യങ്ങൾ ഉണ്ട്. ഇവ രണ്ടും കൊതുകുകളെ അകറ്റാൻ ഫലപ്രദമാണ്. പച്ചക്കറികൾക്കൊപ്പവും ഇവ നടുന്നത് മുഞ്ഞ പോലുള്ള പ്രാണികളെ അകറ്റാൻ സഹായിക്കും. മഞ്ഞ തൊട്ട് കടും ഓറഞ്ച്, ചുവപ്പ് വരെയള്ള വിവിധ നിറങ്ങളിലുള്ള പൂക്കൾ ഇവയിലുണ്ടാകും. സൂര്യനെ ഇഷ്ടപ്പെടുന്ന ചെടികളായതിനാൽ ഇവ തണൽ വരുന്ന സ്ഥലങ്ങളിൽ നട്ടാൽ വളരാൻ താമസിക്കും. കൊതുകിനെ നിയന്ത്രിക്കാൻ ബന്തി ചെടികൾ മുറ്റത്തും തോട്ടത്തിലും മറ്റും നടുക.

കാറ്റ്നിപ്
പുതിന ഇനത്തിൽ പെടുന്ന ഒരു സസ്യമാണ് ഇവ. അടുത്തിടെയാണ് ഇവ കൊതുകു നാശിനിയാണന്ന് പ്രഖ്യാപിക്കപ്പെട്ടത്. ഡീറ്റിനേക്കാൾ പത്ത് മടങ്ങ് ഫലപ്രദമാണ് ഇവയെന്നാണ് അടുത്തിടെ നടന്ന പഠനത്തിൽ കണ്ടെത്തിയിരിക്കുന്നത്. അനേക വർഷം നിലനിൽക്കുന്ന ഈ സസ്യങ്ങൾ മൂന്ന് അടി വരെ വളരും. വെയിൽ വീഴുന്ന അല്ലെങ്കിൽ ഭാഗികമായി വെയിൽ വീഴുന്ന സ്ഥലങ്ങളിൽ വേണം ഇവ നടാൻ. വെളുത്തതോ ഇളം വയലറ്റ് നിറത്തിലോ ഉള്ള പൂക്കളാണ് ഇവയിൽ ഉണ്ടാവുക. കൊതുകുകളെയും മറ്റ് പ്രാണികളെയും നിയന്ത്രിക്കാൻ ഈ സസ്യങ്ങൾ വീടിന്റെ പുറക് വശത്ത് നടുക. കാറ്റ്നിപ്പിന്റെ മണം പൂച്ചകൾക്ക് പ്രിയപ്പെട്ടതായതിനാൽ ഇവ സംരക്ഷിക്കാൻ ഇതിന് ചുറ്റും വേലി കെട്ടുന്നത് നല്ലതാണ്. കൊതുകുകളെ നശിപ്പിക്കാൻ വിവിധ രീതിയിൽ ഈ സസ്യങ്ങൾ ഉപയോഗിക്കാം. ഇലകൾ ചതച്ചിട്ടും എണ്ണയായി ചർമ്മത്തിൽ പുരട്ടിയും ഇവ ഉപയോഗിക്കാം.

അജെരാറ്റം
മറ്റൊരു കൊതുക് നാശിനി സസ്യമാണിത്. കൂമെറിൻ ഉത്പാദിപ്പിക്കുന്ന ഇളം നീല, വെള്ള നിറത്തിലുള്ള പൂക്കൾ ആണ് ഇവയിലേത്. ഇതിന്റെ മണം കൊതുകുകളെ അകറ്റും. വിപണികളിൽ ലഭിക്കുന്ന കൊതുക് നാശിനികളിലും സുദന്ധദ്രവ്യങ്ങളിലും കൂമറിൻ സാധാരണയായി ഉപയോഗിക്കുന്നുണ്ട്. ചർമ്മത്തിന് ദോഷം ചെയ്യുന്ന അനാവശ്യ ഘടകങ്ങളും ഇവയിൽ അടങ്ങിയിട്ടുള്ളതിനാൽ അജെരാറ്റം തേയ്ക്കരുത്. പൂർണമായോ ഭാഗികമായോ വെയിൽ ഉള്ള സ്ഥലങ്ങളിൽ വളരുന്ന ഈ സസ്യങ്ങൾ വേനൽക്കാലത്താണ് പൂക്കുന്നത്.

ഹോഴ്സ് മിന്റ്
കൊതുകുകളെ നിയന്ത്രിക്കാൻ സഹായിക്കുന്ന മറ്റൊരു സസ്യമാണിത്. പ്രത്യേക പരിഗണനവേണ്ടാത്തതും അതേസമയം വളരെ വർഷം നിൽക്കുന്നതുമായൊരു സസ്യമാണിത്. ഇഞ്ചിപ്പുല്ലിന്റേതിന് സമാനമായ മണമാണ് ഇവയ്ക്കും. ചൂടുള്ള കാലാവസ്ഥയിൽ മണൽപ്രദേശത്ത് വളരുന്ന ഇവയിൽ പിങ്ക് പൂക്കളാണ് ഉണ്ടാവുക. ഹോഴ്സ് മിന്റിന് ഫംഗസുകളെയും ബാക്ടീരിയകളെയും നശിപ്പിക്കാനുള്ള കഴിവുണ്ട്. പനിയ്ക്കുള്ള ഒരു ഔഷധം കൂടിയാണിവ.

വേപ്പ്
ചെറുപ്രാണികളെ അകറ്റാൻ ശേഷിയുള്ള വേപ്പ് ശക്തമായൊരു കൊതുക് നാശിനിയാണ്. വേപ്പ് അടങ്ങിയിട്ടുള്ള നിരവധി കൊതുക് നാശിനികളും ബാമുകളും വിപണിയിൽ ലഭ്യമാണ്. കൊതുകുകളെ അകറ്റാൻ വേപ്പ് വെറുതെ മുറ്റത്ത് വളർത്തിയാൽ മതി. വേപ്പില പുകയ്ക്കുകയോ വേപ്പെണ്ണ മണ്ണെണ്ണ വിളക്കിൽ ചേർക്കുകയോ ചെയ്യാം. കൊതുകുകളെ അകറ്റാൻ വേപ്പെണ്ണ ചർമ്മത്തിൽ പുരട്ടാം. കൊതുകുകളെ അകറ്റാനുള്ള വേപ്പിന്റെ സവിശേഷത മലേറിയയെ പ്രതിരോധിക്കാൻ വളരെ ഫലപ്രദമാണ്.

കർപ്പൂര വള്ളി
കർപ്പൂര വള്ളി കൊതുകുകളെ ഫലപ്രദമായി പ്രതിരോധിക്കും.ഇവ വളരുന്നതിന് അധികം ശ്രദ്ധ നൽകേണ്ട ആവശ്യമില്ല. നാല് അടി വരെ വളരുന്ന ഈ സസ്യങ്ങൾക്ക് ചൂടുള്ള കാലാവസ്ഥയാണ് ആവശ്യം. രാസവസ്തുക്കൾ ഇല്ലാത്ത കൊതുക് നാശിനി ഉണ്ടാക്കുന്നതിന് കർപ്പൂര തൈലം വെള്ളത്തിൽ ചേർത്ത് നേരിട്ട് ചർമ്മത്തിൽ പുരട്ടാം. കൊതുകുകളെ നിയന്ത്രിക്കുന്നതിന് കർപ്പൂര വള്ളി ചട്ടികളിൽ നട്ട് ഇരിപ്പിടങ്ങൾക്ക് സമീപം വയ്ക്കുക. കൊതുകിനെ അകറ്റാൻ കർപ്പൂര തൈലം കൈകളിലും കാലുകളിലും കഴുത്തിലും മറ്റും പുരട്ടാം.

തുളസി
കൊതുകുകളെ അകറ്റുന്ന മറ്റൊരു സസ്യം തുളസിയാണ്.ഇലകൾ ചതയ്ക്കാതെ തന്നെ സുഗന്ധം പരത്തുന്ന സസ്യമാണ് തുളസി. കൊതുകുകളെ നിയന്ത്രിക്കുന്നതിന് മുറ്റത്ത് തുളസി നടുന്നത് നല്ലതാണ്. കൈനിറയെ തുളസിയില എടുത്ത് ചതച്ച് ചർമ്മത്തിൽ പുരട്ടുന്നതും കൊതുകുകളെ അകറ്റാൻ സഹായിക്കും. ആഹാരത്തിന് രുച ിപകരാനും ഇവ ഉപയോഗിക്കാറുണ്ട്.

കൊതുകിനെ അകറ്റാൻ ഏത് തരം തുളസിയും ഉപയോഗിക്കാം. എന്നാൽ, നാരങ്ങ തുളസി, കറുവപ്പട്ട തുളസി തുടങ്ങിയവയാണ് കൂടുതൽ ഫലപ്രദം.

ലെമൺ ബാം
കൊതുകിനെ അകറ്റാൻ ഫലപ്രദമാണ് ലെമൺ ബാം. വളരെ വേഗം വളരുന്ന ലെമൺ ബാം സസ്യത്തിന് പടരാൻ സ്ഥലമാവശ്യമാണ്.ലെമൺ ബാം ഇലകളിൽ സിട്രോനെല്ലൽ ധാരാളം അടങ്ങിയിട്ടുണ്്. വിപണിയിൽ ലഭിക്കുന്ന നിരവധി കൊതുക് നാശിനികളിൽ സിട്രോനെല്ലൽ അടങ്ങിയിട്ടുണ്ട്. വിവിധ തരം ലെമൺ ബാമുകളിൽ 38 ശതമാനം വരെ സിട്രോനെല്ലൽ അടങ്ങിയിട്ടുണ്ട്. കൊതുകുകളെ അകറ്റാൻ മുറ്റത്ത് ഈ സസ്യം നട്ടു വളർത്തുക. കൊതുകുകളെ അകറ്റി നിർത്താൻ ചർമ്മത്തിൽ ഇതിന്റെ ഇലകൾ ചതച്ച് പുരട്ടുന്നതും നല്ലതാണ്.