ഒരു കപ്പ് ഐസ്‌ക്രീമിന്റെ വില അഞ്ചു ലക്ഷമോ?; അതേ സത്യമാണ്

  1. Home
  2. Lifestyle

ഒരു കപ്പ് ഐസ്‌ക്രീമിന്റെ വില അഞ്ചു ലക്ഷമോ?; അതേ സത്യമാണ്

ICE CREAME


ചൂടുകാലത്ത് ഏറ്റവും കൂടുതൽ കഴിക്കാൻ ആഗ്രഹിക്കുന്ന ഭക്ഷണപദാർഥങ്ങളിലൊന്നാണ് ഐസ്‌ക്രീം. മധുരവും കുളിർമയുമേകുന്ന ഐസ്‌ക്രീം എല്ലാ പ്രായക്കാരുടെയും ഇഷ്ടവിഭവങ്ങളിലൊന്നാണ്. ഗിന്നസ് റെക്കോഡിൽ ഇടം നേടിയ ഒരു ജാപ്പനീസ് ഐസ്‌ക്രീമിനെക്കുറിച്ചുള്ള വാർത്ത ലോകമെമ്പാടുമുള്ള മാധ്യമങ്ങൾ വലിയ പ്രാധാന്യത്തോടെയാണു പ്രസിദ്ധീകരിച്ചത്. 

ജാപ്പനീസ് ഐസ്‌ക്രീം ലോകശ്രദ്ധ നേടിയത് അതിന്റെ രുചിപ്പെരുമകൊണ്ടു മാത്രമല്ല, അതിന്റെ വിലകൊണ്ടു കൂടിയാണ്. ഒരു കപ്പ് ഐസ്‌ക്രീമിന് അഞ്ചുലക്ഷത്തിലേറെയാണ് വില. 'ബ്യാകുയാ' എന്ന പേരിൽ തയാറാക്കുന്ന ഐസ്‌ക്രീമിനു നിരവധി പ്രത്യേകതകളുണ്ട്. അതാണ് ഐസ്‌ക്രീമിനു ലക്ഷങ്ങൾ വില വരാൻ കാരണം. ഐസ്‌ക്രീം തയാറാക്കാൻ ഉപയോഗിക്കുന്ന ചേരുവകൾ വിലപിടിച്ചവയാണ്. ചേരുവകളും അതിന്റെ പ്രത്യേകതകളെക്കുറിച്ചും കമ്പനി പറയുന്നുണ്ട്. 'ഗോൾഡ് ലീഫ്', 'വൈറ്റ് ട്രഫിൾ', 'പർമിജിയാനോ റഗ്ഗിയാനോ', 'സേക്ക് ലീസ്' തുടങ്ങിയ വില കൂടിയ സാധനങ്ങൾ  അടങ്ങിയതാണ് ഐസ്‌ക്രീം. വിഖ്യാത ജാപ്പനീസ് ഷെഫ് തദായോഷി യമദയാണ് ഐസ്‌ക്രീം തയാറാക്കിയത്. ഫ്യൂഷൻ കുസീനുകൾ തയാറാക്കുന്നതിൽ പ്രഗത്ഭനാണ് ഷെഫ്. അഞ്ചു ലക്ഷം രൂപയ്ക്കു വയറുനിറയെ ഐസ്‌ക്രീം കഴിക്കാമെന്നൊന്നും വിചാരിക്കരുത്, ഒരു കപ്പ് ഐസ്‌ക്രീമിന്റെ വിലയാണ് അഞ്ചുലക്ഷം. ആ രൂപയ്ക്ക് ഇന്ത്യയിൽ മികച്ച ഒരു യുസ്ഡ് കാർ അല്ലെങ്കിൽ പുത്തൻ ചെറുകാർ വാങ്ങാം!