വളരെ കുറഞ്ഞ സമയം കൊണ്ടൊരു മഷ്റൂം ദം ബിരിയാണി; തയ്യാറാക്കാം എളുപ്പത്തിൽ

  1. Home
  2. Lifestyle

വളരെ കുറഞ്ഞ സമയം കൊണ്ടൊരു മഷ്റൂം ദം ബിരിയാണി; തയ്യാറാക്കാം എളുപ്പത്തിൽ

mashroom biriyani


നോൺ-വെജ്‌ ഇല്ലാത്തപ്പോൾ പരീക്ഷിക്കാൻ പറ്റിയ, അത്യന്തം രുചികരമായ, വളരെ പെട്ടെന്ന് തയാറാക്കാന്‍ കഴിയുന്ന ഒരു വെജ്-ബിരിയാണി രുചി.

ചേരുവകൾ 

  • മഷ്‌റൂം - 250 ഗ്രാം
  • സവാള നീളത്തില്‍ അരിഞ്ഞത് - 2 എണ്ണം
  • പച്ചമുളക് - 2 എണ്ണം
  • തക്കാളി-1 എണ്ണം
  • ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്‌ - 1 1/2 ടേബിള്‍ സ്പൂണ്‍
  • മുളകുപൊടി - 1 ടീസ്പൂണ്‍
  • മഞ്ഞൾപ്പൊടി -1/4 ടീസ്പൂണ്‍
  • ബിരിയാണി മസാലപ്പൊടി - 1 ടീസ്പൂണ്‍  
  • ഗരം മസാലപ്പൊടി -1/2 ടീസ്പൂണ്‍  
  • മല്ലിയില -1/4 കപ്പ്
  • പുതിനയില -1/4 കപ്പ്
  • ചെറു നാരങ്ങാനീര് - 1 ടേബിള്‍ സ്പൂണ്‍
  • തൈര് - 2 ടേബിള്‍ സ്പൂണ്‍
  • ഓയിൽ-2 ടേബിള്‍ സ്പൂണ്‍
  • നെയ്യ്- 3-4 ടീസ്പൂണ്‍
  • വഴനയില- 1 എണ്ണം
  • പട്ട -4 ചെറിയ കഷണം
  • ഏലക്ക - 4 എണ്ണം
  • ഗ്രാമ്പു - 4 എണ്ണം
  • ഉണക്ക മുന്തിരി – കുറച്ച്
  • അണ്ടിപ്പരിപ്പ് – കുറച്ച്
  • ഉപ്പ് – ആവശ്യത്തിന്
  • ബിരിയാണി അരി - 1 1/2 കപ്പ്
  • ചൂടു വെള്ളം - 2 കപ്പ്

തയാറാക്കുന്ന വിധം :

  •  ഒരു പാനിൽ നെയ്യ് (1 ടീസ്പൂണ്‍ ) ഒഴിച്ച് അണ്ടിപ്പരിപ്പും ഉണക്ക മുന്തിരിയും  വറത്തു കോരുക.
  •  അതേ പാനിൽ എണ്ണയും 1 ടീസ്പൂണ്‍ നെയ്യും  ഒഴിച്ച് ഗ്രാമ്പു, പട്ട, ഏലക്ക, വഴനയില, സവാള, പച്ചമുളക്, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്‌ എന്നിവ നന്നായി വഴറ്റുക.
  •  അതിനു ശേഷം പൊടികൾ എല്ലാം ചേർത്തു വഴറ്റി മൂത്ത മണം വരുമ്പോള്‍ തക്കാളി ചേർക്കുക. ഇത് അലിഞ്ഞ് വരുമ്പോള്‍ മഷ്‌റൂം മല്ലിയില, പുതിനയില, തൈര്, ഉപ്പ്  എന്നിവ ചേര്‍ത്ത് നന്നായി യോജിപ്പിച്ച് 2 മിനിറ്റ് അടച്ച് വച്ച് വേവിക്കുക.
  •  ശേഷം ചൂടുവെള്ളം ഒഴിച്ച് തിളക്കുമ്പോള്‍ കഴുകി വെള്ളം വാര്‍ന്ന അരി ചേര്‍ത്ത് ലോ ഫ്ലെയ്മില്‍ വച്ചു  വേവിക്കുക. പകുതി വേവാകുമ്പോള്‍ ചെറു നാരങ്ങാനീരും ഒരു ടീസ്പൂണ്‍ നെയ്യും ചേര്‍ത്ത് കൊടുക്കണം. (റൈസ് ഒട്ടിപ്പിടിക്കാതിരിക്കാനാണ്‌ ഇത് രണ്ടും ചേര്‍ക്കുന്നത്)
  •  15-20 മിനിറ്റില്‍ സ്വാദിഷ്ടമായ മഷ്‌റൂം ദം ബിരിയാണി റെഡി .