ആഗോളവ്യാപകമായി കമ്യൂണിസം മടങ്ങിയെത്തുമെന്ന് നിഗൂഢ സന്യാസിനി ബാബ വാംഗ; 5079 ൽ ലോകാവസാനം

  1. Home
  2. Lifestyle

ആഗോളവ്യാപകമായി കമ്യൂണിസം മടങ്ങിയെത്തുമെന്ന് നിഗൂഢ സന്യാസിനി ബാബ വാംഗ; 5079 ൽ ലോകാവസാനം

BABA


ബള്‍ഗേറിയൻ നിഗൂഢ സന്യാസിനി ബാബ വാംഗയുടെ വിവിധ പ്രവചനങ്ങള്‍ ലോകത്തിന്റെ പലഭാഗങ്ങളില്‍ ഇതിനോടകം സംഭവിച്ചതായാണ് കരുതപ്പെടുന്നത്. ബാബ വാംഗയുടെ പ്രവചനങ്ങള്‍ സംബന്ധിച്ച ചർച്ചകളും അഭ്യൂഹങ്ങളും തുടരുകയാണ്. 9/11 ഭീകരാക്രമണം, ഡയാന രാജകുമാരിയുടെ മരണം, ചെർണോബില്‍ ദുരന്തം, ബ്രെക്സിറ്റ് എന്നിവ വാംഗ പ്രവചിച്ചിരുന്നതായാണ് കരുതപ്പെടുന്നത്.

ബാബ വാംഗ നടത്തിയ പ്രവചനങ്ങളില്‍ ഏറ്റവും ശ്രദ്ധേയമായത് ലോകാവസാനം സംബന്ധിച്ചുള്ളതാണ്. 5079 ല്‍ ലോകാവസാനം സംഭവിക്കുമെന്നാണ് പ്രവചനം. 'സങ്കല്‍പനാതീതമായ അനുപാതങ്ങളുടെ' ഒരു പ്രാപഞ്ചികസംഭവം മൂലമായിരിക്കും ലോകാവസാനമെന്നാണ് ബാബ വാംഗയുടെ പ്രവചനം. 2028ൽ പുതിയ ഊർജസ്രോതസ്സുകള്‍ തേടി മനുഷ്യൻ ശുക്രനിലെത്തും എന്നും ബാബ വാംഗ പറയുന്നു.  2076 ൽ ആഗോളവ്യാപകമായി കമ്യൂണിസം മടങ്ങിയെത്തും. 

3797: ഭൂമിയുടെ നാശം, സൗരയൂഥത്തിലെ മറ്റൊരു ഗ്രഹത്തിലേക്ക് മനുഷ്യരാശി നീങ്ങും. 5079: ലോകാവസാനം എന്നും ബാബ വാംഗ പറയുന്നു. 1911-ല്‍ ജനിച്ച വാംഗയ്ക്ക് പന്ത്രണ്ടാമത്തെ വയസ്സിലാണ് കാഴ്ചശേഷി നഷ്ടമായത്. പ്രായം തികയാതെയുള്ള ജനനവും ദാരിദ്ര്യവും വാംഗയുടെ കുട്ടിക്കാലം രോഗാതുരമാക്കി. അവർ പറഞ്ഞ കാര്യങ്ങള്‍ സഹായികള്‍ എഴുതി സൂക്ഷിച്ചിരുന്നതില്‍ നിന്നാണ് പ്രവചനങ്ങളെ കുറിച്ച്‌ വിവരങ്ങള്‍ ലഭ്യമായത്. ഇവരുടേതെന്ന രീതയില്‍ പ്രചരിച്ച പല പ്രവചനങ്ങളും വാംഗയുമായി അടുപ്പമുള്ളവർ നിരാകരിക്കുന്നുമുണ്ട്. 1996-ല്‍ ആണ് വാംഗ മരിച്ചത്.

2024-ല്‍ ഏഴ് സംഭവങ്ങള്‍ വാംഗ പ്രവചിച്ചിരുന്ന്തായി ഡെയ്ലി സ്റ്റാർ റിപ്പോർട്ട് ചെയ്തിരുന്നു. പ്രവചനങ്ങള്‍ ഇവയാണ്: റഷ്യൻ പ്രസിഡന്റിനുനേർക്ക് അദ്ദേഹത്തിന്റെ അനുയായിയില്‍ നിന്ന് വധശ്രമം ഉണ്ടാകും.യൂറോപ്പില്‍ ഭീകരാക്രമണങ്ങള്‍ വർധിക്കും. ഒരു വലിയ രാഷ്ട്രം അവരുടെ പക്കലുള്ള ജൈവായുധങ്ങളുടെ പരീക്ഷണം നടത്തുകയോ അവ ഉപയോഗിച്ച്‌ ആക്രമണങ്ങള്‍ നടത്തുകയോ ചെയ്യും.ഗുരുതരമായ രീതിയിലുള്ള കാലാവസ്ഥാവ്യതിയാനവും പ്രകൃതി ദുരന്തങ്ങളും 2024-ല്‍ സംഭവിക്കും.സൈബർ ആക്രമണങ്ങള്‍ വർധിക്കും. വൈദ്യുതിനിലയങ്ങളും ജലശുദ്ധീകരണശാലകളും ആക്രമണലക്ഷ്യങ്ങളാകും. ഇവയൊക്കെയായിരുന്നു പ്രവചനങ്ങൾ