എത്ര നരച്ച മുടിയും കറുക്കും; ഈ ആയുർവേദ ഡൈ ഉപയോഗിച്ച് നോക്കൂ

  1. Home
  2. Lifestyle

എത്ര നരച്ച മുടിയും കറുക്കും; ഈ ആയുർവേദ ഡൈ ഉപയോഗിച്ച് നോക്കൂ

HAIR


മുടി തഴച്ചുവളരാനും കറുപ്പിക്കാനും സഹായിക്കുന്ന ഒരു അത്ഭുത കൂട്ട് പരിചയപ്പെടാം. എങ്ങനെയാണ് ഈ ആയുർവേദ ഡൈ തയാറാക്കുന്നതെന്ന് നോക്കാം.

ആവശ്യമായ സാധനങ്ങൾ
വെള്ളം - ഒന്നര കപ്പ്
തേയിലപ്പൊടി - 2 ടേബിൾസ്പൂൺ
കാപ്പിപ്പൊടി - 2 ടേബിൾസ്പൂൺ
ഗ്രാമ്പു - 10 എണ്ണം
നെല്ലിക്കപ്പൊടി - 2 ടേബിൾസ്പൂൺ
മൈലാഞ്ചിപ്പൊടി - 2 ടേബിൾസ്പൂൺ
പച്ചക്കർപ്പൂരം - 1

തയാറാക്കുന്ന വിധം
വെള്ളത്തിൽ തേയിലപ്പൊടി , കാപ്പിപ്പൊടി , ഗ്രാമ്പു എന്നിവ ചേർത്ത് നന്നായി യോജിപ്പിക്കുക. ശേഷം നന്നായി തിളപ്പിക്കണം. വെള്ളം അര ഗ്ലാസോളം വറ്റണം. ശേഷം ഇത് തണുക്കാനായി മാറ്റി വയ്ക്കണം. ഒരു ഇരുമ്പിന്റെ പാത്രം അടുപ്പിൽ വച്ച് നെല്ലിക്കപ്പൊടിയും മൈലാഞ്ചിപ്പൊടിയും യോജിപ്പിച്ച് ലോ ഫ്‌ലെയിമിൽ നന്നായി വറുത്തെടുക്കുക. ഇതിലേയ്ക്ക് ആദ്യം തയ്യാറാക്കിയ തേയില വെള്ളവും ഒരു പച്ചക്കർപ്പൂരം പൊടിച്ചതും ചേർത്ത് ചൂടാക്കണം. നന്നായി കുറുകുമ്പോൾ ഫ്‌ലെയിം ഓഫ് ചെയ്യണം. ഈ പാത്രം നന്നായി അടച്ച് കുറഞ്ഞത് 12 മണിക്കൂറെങ്കിലും മാറ്റി വയ്ക്കണം.

ഉപയോഗിക്കേണ്ട വിധം
കുറഞ്ഞത് രണ്ട് മണിക്കൂറെങ്കിലും തലയിൽ പുരട്ടി വയ്ക്കണം. നന്നായി വെള്ളം ഉപയോഗിച്ച് കഴുകി കളയുക. ഷാംപുവോ താളിയോ ഉപയോഗിക്കാൻ പാടുള്ളതല്ല. ഒരുപാട് നരയുള്ളവരാണെങ്കിൽ ആഴ്ചയിൽ മൂന്ന് പ്രാവശ്യം ഇത് ചെയ്യുക. ക്രമേണ നിങ്ങൾക്ക് ഉപയോഗം കുറയ്ക്കാൻ സാധിക്കുന്നതാണ്.