ഒരു ടീസ്പൂൺ ഉലുവ ഉണ്ടോ?; നര മാറ്റാം നിമിഷങ്ങൾക്കകം
ഹെയർ ഡൈ വീട്ടിൽ തന്നെയുണ്ടാക്കാൻ സാധിക്കുമെങ്കിൽ അതല്ലേ ഏറ്റവും നല്ലത്. അത്തരത്തിൽ എളുപ്പത്തിൽ ഹെയർ ഡൈ ഉണ്ടാക്കാം.
ആവശ്യമായ സാധനങ്ങൾ
ബദാം -2
ഉള്ളിത്തൊലി
ഉലുവ
വിറ്റാമിൻ ഇ ക്യാപ്സൂൾ -1
വെളിച്ചെണ്ണ
തയാറാക്കുന്ന വിധം
ഇരുമ്പിന്റെ ചീനച്ചട്ടിയിൽ രണ്ട് ബാദാം, ഉള്ളിത്തൊലി, ഒരു ടീസ്പൂൺ ഉലുവ എന്നിവയെടുത്ത് നന്നായി ഇളക്കിക്കൊടുക്കുക. കറുത്ത നിറം ആയതിന് ശേഷം അടുപ്പിൽ നിന്ന് മാറ്റാം. ചൂടാറിയ ശേഷം മിക്സിയുടെ ജാറിലിട്ട് നന്നായി പൊടിച്ചെടുക്കുക.ശേഷം മൂന്ന് ടീസ്പൂൺ ഈ പൊടിയെടുക്കുക( മുടിയുടെ നീളം അനുസരിച്ച് അളവിൽ വ്യത്യാസം വരുത്താം). ഇതിലേക്ക് ഒരു വിറ്റാമിൻ ഇ ക്യാപ്സൂൾ പൊട്ടിച്ച് ഇട്ടുകൊടുക്കാം. അതോടൊപ്പം തന്നെ കുറച്ച് വെളിച്ചെണ്ണയും ചേർത്തുകൊടുക്കുക. ശേഷം നന്നായി യോജിപ്പിച്ച് പേസ്റ്റ് രൂപത്തിലാക്കുക.എണ്ണമയം ഒട്ടും ഇല്ലാത്ത മുടിയിലേക്കാണ് ഈ നാച്വറൽ ഹെയർ ഡൈ തേക്കേണ്ടത്. ഒരു ബ്രഷ് ഉപയോഗിച്ച് നരയ്ക്ക് മുകളിൽ ഇട്ടുകൊടുക്കാം. അപ്പോൾ തന്നെ മുടിയിഴകൾ കറുത്തുവരുന്നത് കാണാം.
രണ്ട് മണിക്കൂറിന് ശേഷം വീര്യം കുറഞ്ഞ ഷാംപുവോ താളിയോ ഉപയോഗിച്ച് തല കഴുകാം. മുടി കൊഴിച്ചിലും താരൻ അകറ്റാനുമൊക്കെ ഈ പാക്ക് ഉത്തമമാണെന്നാണ് അനുഭവസ്ഥർ പറയുന്നത്.