എത്ര നരച്ച മുടിയും കട്ട കറുപ്പാക്കാം; മഞ്ഞൾപ്പൊടി മാത്രം മതി

  1. Home
  2. Lifestyle

എത്ര നരച്ച മുടിയും കട്ട കറുപ്പാക്കാം; മഞ്ഞൾപ്പൊടി മാത്രം മതി

turmeric-powder


കെമിക്കൽ ഡെെ ഉപയോഗിക്കുന്നു. എന്നാൽ കെമിക്കൽ ഡെെ ഉപയോഗിക്കുതോറും അത് മുടിയ്ക്ക് ദോഷം ചെയ്യും. മുഖത്തും മുടിയിലും എപ്പോഴും പ്രകൃതിദത്തമായ വസ്തുക്കൾ ഉപയോഗിക്കുന്നതാണ് നല്ലത്. വീട്ടിൽ തന്നെ വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റിയ ഒരു ഹെയർ ഡെെ നോക്കിയാലോ?

ഇതിന് പ്രധാനമായും വേണ്ടത് മഞ്ഞൾപ്പൊടിയാണ്. എല്ലാവരുടെയും വീട്ടിൽ കാണുന്ന ഒന്നാണ് മഞ്ഞൾ. ഭക്ഷണത്തിൽ മാത്രമല്ല മുഖത്തും സൗന്ദര്യ വർദ്ധനവിനും നാം മഞ്ഞൾ ഉപയോഗിക്കാറുണ്ട്. മഞ്ഞൾപ്പൊടി ഉപയോഗിച്ച് എങ്ങനെയാണ് ഡെെ ഉണ്ടാക്കുന്നതെന്ന് നോക്കാം.

ആവശ്യമായ സാധനങ്ങൾ

  1. മഞ്ഞൾപ്പൊടി
  2. വെളിച്ചെണ്ണ
  3. കാപ്പിപ്പൊടി
  4. തേയിലപ്പൊടി
  5. വെള്ളം

ഡെെ തയ്യാറാക്കുന്ന വിധം

ആദ്യം ഒരു ഗ്ലാസ് വെള്ളത്തിൽ രണ്ട് സ്‌പൂൺ തേയിലപ്പൊടി ഇട്ട് നല്ല പോലെ തിളപ്പിക്കുക (5 - 10 മിനിട്ട്). ശേഷം ഒരു ഇരുമ്പ് ചീനച്ചട്ടിയിൽ ആവശ്യത്തിന് മഞ്ഞൾപ്പൊടി ഇട്ട് ചൂടാക്കുക. നല്ലപോലെ ഇളക്കി ചൂടാക്കുമ്പോൾ മഞ്ഞൾപ്പൊടി കറുത്ത് വരുന്നത് കാണാം.

ശേഷം അതിലേക്ക് ഒരു സ്‌പൂൺ കാപ്പിപ്പൊടി കൂടി ഇട്ട് ഇളക്കിയ ശേഷം തണുക്കാൻ വയ്ക്കുക. ഈ പൊടിയിൽ നിന്ന് തലയിൽ തേയ്ക്കാൻ ആവശ്യത്തിന് മാത്രം എടുത്തിട്ട് ബാക്കി ഒരു കുപ്പിയിൽ അടച്ച് സൂക്ഷിക്കാം.

ഈ പൊടിയിൽ കുറച്ച് വെളിച്ചെണ്ണ ചേർത്ത് നല്ല കുഴമ്പ് രൂപത്തിലാക്കുന്നത് വരെ ഇളക്കുക. ശേഷം ഇതിലേക്ക് നേരത്തെ തിളപ്പിച്ച് വച്ച കുറച്ച് തേയില വെള്ളം കൂടി ചേർത്ത് നല്ല പോലെ യോജിപ്പിക്കണം. ശേഷം ഇത് രണ്ട് മണിക്കൂർ അടച്ച് വയ്ക്കുക (രാത്രി ഉണ്ടാക്കിയിട്ട് രാവിലെ തേയ്ക്കുന്നതാണ് വളരെ നല്ലത്). പിന്നീട് ഇത് നരയുള്ള ഭാഗത്ത് തേച്ച് പിടിപ്പിക്കണം.

ഇത് രണ്ട് മണിക്കൂർ തലയിൽ വച്ച ശേഷം കഴുകി കളയാം. ഷാംപൂ നേരിട്ട് ഉപയോഗിക്കാതെ നേരത്തെ തിളപ്പിച്ച തേയില വെള്ളത്തിൽ കുറച്ച് ഷാംപൂ ഇട്ട് കലക്കി തലയിൽ തേയ്ക്കാം. ആഴ്ചയിൽ മൂന്ന് തവണ ഇത് ഉപയോഗിക്കുന്നത് നല്ലതാണ്. നര മാറ്റി മുടി നല്ല കട്ട കറുപ്പാക്കുന്നു.