കഴിക്കുന്ന ചോറും വിഷമായി മാറും; ദാ ഇത് ഒഴിവാക്കണം, അപകടമുണ്ടാകാതെ രക്ഷപ്പെടാം

  1. Home
  2. Lifestyle

കഴിക്കുന്ന ചോറും വിഷമായി മാറും; ദാ ഇത് ഒഴിവാക്കണം, അപകടമുണ്ടാകാതെ രക്ഷപ്പെടാം

rice


ഒരു നേരമെങ്കിലും ഊണ് കഴിച്ചില്ലെങ്കിൽ മലയാളിക്ക് ശരിയാകില്ല. പക്ഷേ ശ്രദ്ധിച്ചില്ലെങ്കിൽ ചോറ് വിഷമായി മാറുമെന്നതാണ് വാസ്തവം. വിഷമായി മാറും എന്ന് കരുതി ഭയക്കേണ്ട കാര്യമൊന്നുമില്ല. വീട്ടിൽ നമ്മൾ ചെയ്യുന്ന ഒരു കാര്യം മാത്രം ഒഴിവാക്കിയാൽ മതി അപകടമുണ്ടാകാതെ രക്ഷപ്പെടാം.

തലേദിവസത്തെ ചോറ് വീണ്ടും ചൂടാക്കി കഴിക്കുന്നത് പതിവാക്കിയാലാണ് അപകട സാദ്ധ്യത വർദ്ധിക്കുന്നത്. രണ്ട് മുതൽ മൂന്ന് ദിവസത്തേക്കുള്ള ചോറ് ഒരുമിച്ച് ഉണ്ടാക്കിയ ശേഷം ഇത് ചൂടാക്കി കഴിക്കുന്ന പ്രവണത പലർക്കുമുണ്ട്. ഇത് അപകടകരമാണ്. ആവർത്തിച്ച് ചൂടാക്കി കഴിക്കുന്നതിലൂടെ ഏറ്റവും വിഷമായി മാറുന്ന ഭക്ഷണ പദാർത്ഥങ്ങളിൽ ഒന്നാണ് ചോറ്.

ചോറിൽ അടങ്ങിയിട്ടുള്ള അന്നജം അളവാണ് ഇതിന് കാരണമായി മാറുന്നത്. അന്നജം അടങ്ങിയിട്ടുള്ള ഭക്ഷണങ്ങൾ ആവർത്തിച്ച് ചൂടാക്കി കഴിക്കുന്നത് ഒഴിവാക്കണമെന്നാണ് പറയപ്പെടുന്നത്. ചോറിന് പുറമേ മലയാളികൾ സ്ഥിരമായി വീട്ടിൽ ഉണ്ടാക്കി കഴിക്കുന്ന ക്യാരറ്റ്, ബീറ്റ്റൂട്ട്, ഉരുളക്കിഴങ്ങ് തുടങ്ങിയവയും ആവർത്തിച്ച് ചൂടാക്കി കഴിക്കാൻ പാടുള്ളതല്ല.