ഉണക്ക നെത്തോലി കൊണ്ട് ഇൻസ്റ്റൻ്റ് ചമ്മന്തിപ്പൊടി; ചോറിന് ഇനി മറ്റൊരു കറി വേണ്ട
ഈ ചമ്മന്തിപ്പൊടി തയാറാക്കി സൂക്ഷിച്ചോളൂ, എളുപ്പമാണ്. ഉണക്ക നെത്തോലിയിലേയ്ക്ക് ചുവന്നുള്ളിയും, പുളിയും, ഇഞ്ചിയും, മസാലകളും ചേർത്ത് വറുത്ത് പൊടിച്ചെടുത്താൽ കുറച്ചധികം നാൾ സൂക്ഷിച്ചു വെച്ച് ഉപയോഗിക്കാൻ സാധിക്കും. ഇതിൽ എണ്ണ അൽപ്പം പോലും ചേർക്കേണ്ട കാര്യമില്ല. നനവ് അധികമില്ലാത്ത വൃത്തിയുള്ള പാത്രത്തിൽ സൂക്ഷിക്കുന്നത് ചമ്മന്തിപ്പൊടി പെട്ടെന്ന് കേടാകുന്ന സഹാചര്യം ഒഴിവാക്കാൻ സഹായിക്കും.
ചേരുവകൾ
നെത്തോലി ഉണങ്ങിയത്
തേങ്ങ
ചുവന്നുള്ളി
കറിവേപ്പില
ഇഞ്ചി
പുളി
മുളുകുപൊടി
മഞ്ഞൾപ്പൊടി
ഉലുവപ്പൊടി
ഉപ്പ്
തയാറാക്കുന്ന വിധം
അടികട്ടിയുള്ള ഒരു പാത്രം അടുപ്പിൽ വെച്ച് ചൂടാക്കുക തേങ്ങ ചേർത്ത് വറുക്കുക. തേങ്ങയുടെ നിറം മാറി വരുമ്പോൾ അതിലേയ്ക്ക് നെത്തോലി മീൻ ഉണങ്ങിയത് ചേർത്ത് വറുക്കുക. അതിലേയ്ക്ക് ചുവന്നുള്ളി, കറിവേപ്പില. ചെറിയ കഷ്ണം ഇഞ്ചി, പുളി എന്നിവ ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. കുറഞ്ഞ് തീയിൽ വേണം വറുക്കാൻ. ക്രിസ്പിയായി വരുമ്പോൾ എരിവിനനുസരിച്ച് മുളകുപൊടി മഞ്ഞൾപ്പൊടി, ഉലവപ്പൊടി, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്തിളക്കുക. ശേഷം അടുപ്പണച്ച് ചൂടാറിയതിനു ശേഷം പൊടിച്ചെടുക്കുക.