നിങ്ങൾ സന്തോഷം ആഗ്രഹിക്കുന്നവരാണോ?; എന്നാൽ ഈ ശീലമുള്ളവരെ ഒരിക്കലും വിവാഹം കഴിക്കരുത്

  1. Home
  2. Lifestyle

നിങ്ങൾ സന്തോഷം ആഗ്രഹിക്കുന്നവരാണോ?; എന്നാൽ ഈ ശീലമുള്ളവരെ ഒരിക്കലും വിവാഹം കഴിക്കരുത്

marry


സൗന്ദര്യത്തിന്റെ മാത്രം അടിസ്ഥാനത്തിൽ ഒരാളെ ജീവിത പങ്കാളിയായി തിരഞ്ഞെടുക്കുന്നത് അത്ര ബുദ്ധിപരമായ ഒരു തീരുമാനമല്ല. നിങ്ങൾ വിവാഹം കഴിക്കാൻ പോകുന്ന വ്യക്തിയുടെ സ്വഭാവം ശരിയായി പരിശോധിക്കേണ്ടതാണ്. വിവാഹം കഴിക്കാൻ പോകുന്ന പങ്കാളിയുടെ പോസിറ്റീവ് അല്ലെങ്കിൽ നെഗറ്റീവ് ശീലങ്ങൾ അറിയേണ്ടത് പ്രധാനമാണ്. ഈ ശീലങ്ങളുള്ളവരെ വിവാഹം കഴിക്കുന്നതിന് മുമ്പ് നിങ്ങൾ തീർച്ചയായും രണ്ടാമത് ഒന്നുകൂടി ചിന്തിക്കുന്നത് നന്നായിരിക്കും. കാരണം ഈ ശീലങ്ങളുള്ള ഒരാളെ വിവാഹം കഴിക്കുന്നത് കാരണം നിങ്ങളുടെ ദാമ്പത്യം പ്രശ്നത്തിന്റെ നടുവിലാകും.

വാഗ്ദാനങ്ങൾ പാലിക്കാത്തവർ
നിങ്ങൾക്ക് ഒരുപാട് വാഗ്ദാനങ്ങൾ നൽകുകയും എന്നാൽ പിന്നീട് അതൊന്നും പാലിക്കാതിരിക്കുകയും ചെയ്യുന്നവരെ വിവാഹം കഴിക്കുന്നത് നിങ്ങളുടെ ബന്ധത്തിൽ പ്രശ്നങ്ങളുണ്ടാക്കും. നിങ്ങൾക്ക് ഒന്നോ രണ്ടോ തവണ ക്ഷമിക്കാം, എന്നാൽ ഇത് എല്ലാ തവണയും ചെയ്യുന്നത് അത്ര നല്ലതല്ല.

നിയന്ത്രിക്കുന്ന വ്യക്തി
നിങ്ങളെ അമിതമായി നിയന്ത്രിക്കുന്ന ഒരു വ്യക്തിയെ ഒരിക്കലും വിവാഹം കഴിക്കരുത്. ഇത് കഴിക്കുക, ഇത് ധരിക്കുക, ഇവിടെ പോകുക, അവിടെ പോകരുത് തുടങ്ങിയ നിർബന്ധങ്ങൾ നിങ്ങളുടെ പങ്കാളിക്ക് ഉണ്ടെങ്കിൽ, അത്തരം ശീലം നിങ്ങളുടെ ബന്ധത്തെ മോശമായി ബാധിക്കും. വിവാഹശേഷം നിങ്ങളുടെ പങ്കാളി നിങ്ങളെ നിയന്ത്രിക്കാൻ ശ്രമിക്കുകയാണെങ്കിൽ, അത്തരമൊരു വ്യക്തിയോടൊപ്പമുള്ള ജീവിതം ഒരു വീർപ്പുമുട്ടിയ ജീവിതമായിരിക്കും.

പ്രാധാന്യം നൽകാത്തവർ
ദാമ്പത്യ ബന്ധത്തിൽ പങ്കാളിക്ക് പ്രാധാന്യം നൽകേണ്ടത് വളരെ പ്രധാനമാണ്. ഇതില്ലാതെ നിങ്ങളുടെ ബന്ധം മുന്നോട്ട് പോകില്ല. നിങ്ങളുടെ പങ്കാളി നിങ്ങൾക്ക് മുൻഗണന നൽകുന്നില്ലെങ്കിൽ അത്തരമൊരു ബന്ധത്തിൽ നിന്ന് പുറത്തുകടക്കുന്നതാണ് നല്ലത്. അങ്ങനെയുള്ള ഒരാളെ വിവാഹം കഴിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുക പോലും വേണ്ട.

ഒരേ തെറ്റ് വീണ്ടും ആവർത്തിക്കുന്നവർ
നിങ്ങളുടെ പങ്കാളി ഒരേ തെറ്റ് തന്നെ വീണ്ടും വീണ്ടും ആവർത്തിക്കുന്നുവെങ്കിൽ അത്തരം ബന്ധത്തിന് അധികകാലം ആയുസ്സുണ്ടാകില്ല. നിങ്ങളുടെ കാമുകനോ പങ്കാൽയാ ഇത് ഇടയ്ക്കിടെ ചെയ്യുകയാണെങ്കിൽ, അവരുമായി ബന്ധം തുടർന്ന് കൊണ്ടുപോകുന്നതിനെക്കുറിച്ച് നിങ്ങൾ വീണ്ടും ചിന്തിക്കേണ്ടിയിരിക്കുന്നു.

കള്ളം പറയുന്നവർ
പങ്കാളിക്ക് കള്ളം പറയുന്ന ശീലമുണ്ടെങ്കിൽ, ആ ബന്ധം ശക്തിപ്പെടുന്നതിന് പകരം അത് ദുർബലമാകും. നുണ പറയുന്നത് ബന്ധത്തിൽ നിന്നുള്ള വിശ്വാസത്തെ ഇല്ലാതാക്കുന്നു. നിങ്ങൾക്ക് ഭാവിയിൽ ഒരു കാര്യത്തിലും നിങ്ങളുടെ പങ്കാളിയെ വിശ്വസിക്കാൻ കഴിയില്ല. അതിനാൽ അത്തരമൊരു പങ്കാളിയിൽ നിന്ന് എത്രയും വേഗം അകലം പാലിക്കുക.

കുറവുകൾ കണ്ടെത്തുന്നവർ
നിങ്ങൾ ചെയ്യുന്ന എല്ലാ കാര്യങ്ങളിലും തെറ്റ് കണ്ടെത്തുന്ന ഒരാളുമായി നിങ്ങൾ എങ്ങനെ ജീവിക്കും? അത്തരമൊരു വ്യക്തിയെ വിവാഹം കഴിക്കുന്നതിൽ നിങ്ങൾ അൽപ്പം ശ്രദ്ധിക്കേണ്ടതുണ്ട്. നിങ്ങളിൽ എപ്പോഴും തെറ്റുകൾ കണ്ടെത്തുന്ന വ്യക്തിക്ക് ഭാവിയിൽ ഒരിക്കലും നിങ്ങളെ സന്തോഷിപ്പിക്കാൻ കഴിയില്ല. വിവാഹത്തിനു ശേഷവും ചെറിയ കാര്യങ്ങളിൽ അവർ നിങ്ങൾ ചെയ്യുന്ന കാര്യങ്ങളിൽ തെറ്റ് കണ്ടെത്തുന്നത് തുടരും.

മറ്റുള്ളവരുടെ മുന്നിൽ മോശമായി സംസാരിക്കുന്നവർ
നിങ്ങളെ നിരന്തരം വിമർശിക്കുകയും നിങ്ങളിൽ തെറ്റുകൾ കണ്ടെത്തുകയും ചെയ്യുന്ന ഒരാളെ വിവാഹം കഴിക്കുന്നതിനെക്കുറിച്ച് ഒരിക്കലും ചിന്തിക്കരുത്. മറ്റൊരു വ്യക്തിയുടെ മുന്നിൽ വെച്ച് നിങ്ങളെ ചെറിയ കാര്യങ്ങൾക്ക് പോലും വിമർശിക്കുന്ന പങ്കാളിയുമൊത്തുള്ള ജീവിതം നിങ്ങൾക്ക് ഒരു നരകമായിരിക്കും. അങ്ങനെയുള്ള ഒരാളെ ഒരിക്കലും വിവാഹം കഴിക്കരുത്.

അസൂയയുള്ളവർ
നിങ്ങളുടെ പുരോഗതിയിൽ അസൂയപ്പെടുന്ന ഒരാളെ ഒരിക്കലും വിവാഹം കഴിക്കരുത്. അങ്ങനെ ചെയ്താൽ, നിങ്ങളുടെ ഭാവിയെ നശിപ്പിക്കുന്ന തീരുമാനമായിരിക്കും അത്. അത്തരമൊരു തീരുമാനം നിങ്ങളുടെ കരിയറിനെ നശിപ്പിക്കും. നിങ്ങളുടെ പുരോഗതിയിൽ അസൂയയുള്ള പങ്കാളിയിൽ നിന്ന് എത്രയും വേഗം അകന്നുപോകുക. അവർ നിങ്ങളുടെ ഭാവിയും കരിയറും നശിപ്പിക്കും.