കുടമ്പുളി ചേർത്ത ഉരുളക്കിഴങ്ങ് കറി കഴിച്ചിട്ടുണ്ടോ?; ഉണ്ടാക്കി നോക്കിയാലോ

  1. Home
  2. Lifestyle

കുടമ്പുളി ചേർത്ത ഉരുളക്കിഴങ്ങ് കറി കഴിച്ചിട്ടുണ്ടോ?; ഉണ്ടാക്കി നോക്കിയാലോ

POTATO CURRY


കുടമ്പുളിയിട്ട് തയാറാക്കാവുന്ന ഉരുളക്കിഴങ്ങ് കറിയാണിത്.

ചേരുവകൾ
ഉരുളക്കിഴങ്ങ് നീളത്തിൽ നുറുക്കിയത് - അര കിലോ
വെളുത്തുള്ളി അരിഞ്ഞത് - അര ടീസ്പൂൺ
ഇഞ്ചി അരിഞ്ഞത് - അര ടീസ്പൂൺ
കുടംപുളി വെള്ളത്തിൽ കുതിർത്തിയത് - 1 വലിയ കഷണം
സവാള നീളത്തിൽ അരിഞ്ഞത് 1 വലുത്
തേങ്ങ ചിരകിയത് - 1 കപ്പ്
മഞ്ഞൾപൊടി - 1 ടീസ്പൂൺ
കടുക് - 1 ടീസ്പൂൺ
തക്കാളി വലുതായി അരിഞ്ഞത് - 2
കറിവേപ്പില - 2 തണ്ട്
മുളകുപൊടി - 2 ടീസ്പൂൺ
വെളിച്ചെണ്ണ - 3 ടേബിൾ സ്പൂൺ
പച്ചമുളക് നുറുക്കിയത് - 2 ടേബിൾ സ്പൂൺ
മല്ലിപ്പൊടി -ഒന്നര ടീസ്പൂൺ
ഉപ്പ് - പാകത്തിന്

തയാറാക്കുന്ന വിധം
ചിരകിയ തേങ്ങ പിഴിഞ്ഞ് 1 കപ്പ് ഒന്നാം പാലും 2 കപ്പ് രണ്ടാം പാലും മാറ്റിവയ്ക്കുക. മല്ലിപ്പൊടി, മുളകുപൊടി, മഞ്ഞൾപ്പൊടി എന്നിവ വെള്ളമൊഴിച്ച് പേസ്റ്റ് രൂപത്തിലാക്കി വയ്ക്കുക. ചീനച്ചട്ടിയിൽ വെളിച്ചെണ്ണയൊഴിച്ച് ചൂടാകുമ്പോൾ കടുകു പൊട്ടിച്ച ശേഷം അരിഞ്ഞുവച്ചിരിക്കുന്ന സവാള, പച്ചമുളക് ഇവ വഴറ്റുക. ഇതിലേക്ക് ഇഞ്ചി, വെളുത്തുള്ളി ഇവ ചേർന്നു വഴന്നു കഴിയുമ്പോൾ പേസ്റ്റ് രൂപത്തിലാക്കിയ പൊടികൾ ചേർത്ത് എണ്ണ തെളിയുന്നതുവരെ ചെറു തീയിലിട്ട് വഴറ്റുക.

അതിനുശേഷം തക്കാളിയും ചേർക്കുക. കുഴഞ്ഞ പരുവമായാൽ തേങ്ങയുടെ രണ്ടാം പാൽ ചേർക്കുക. തിളച്ചുകഴിഞ്ഞാൽ നുറുക്കിയ ഉരുളക്കിഴങ്ങ് ചേർക്കുക. കുറുകിവരുമ്പോൾ കുടംപുളി ചേർക്കുക. അല്പം കൂടി കഴിഞ്ഞാൽ ഒന്നാം പാൽ ചേർക്കാം.ചെറു തീയിലിട്ട് എണ്ണ തെളിയുന്നത് വരെ വേവിച്ച ശേഷം തീ ഓഫ് ചെയ്യാം. ഇതിലേക്ക് കറിവേപ്പിലയും ചേർത്ത ശേഷം ഉപയോഗിക്കാം.