എണ്ണയില്ലാതെ മീൻ വറുക്കാം; ഈ ഇലയും പൊടികളും മതി, എളുപ്പമാണ്

  1. Home
  2. Lifestyle

എണ്ണയില്ലാതെ മീൻ വറുക്കാം; ഈ ഇലയും പൊടികളും മതി, എളുപ്പമാണ്

fish


നോൺ വെജ് വിഭവങ്ങളിൽ ഏറ്റവും പ്രിയപ്പെട്ടവയിൽ ഒന്നാമത് ഉണ്ടാവും മീൻ വറുത്തത്. എന്നാൽ മീൻ വറുക്കാൻ ധാരാളം എണ്ണ ആവശ്യമായി വരുന്നതിനാൽ മിക്കവരും ഇതിനോട് നോ പറയുകയായിരിക്കും പതിവ്.

എന്നാൽ എണ്ണ ഒട്ടും വേണ്ട, വീട്ടിൽ സാധാരണയായി കാണുന്ന ഈ ഇല മാത്രം മതി. ആദ്യം വൃത്തിയാക്കി കഷ്ണങ്ങളാക്കിയ മീനിൽ മുളകുപൊടി, ഉപ്പ്, പുളിവെള്ളം എന്നിവ ചേർത്ത് മസാല നന്നായി പിടിക്കുന്നതിനായി മാറ്റി വയ്ക്കണം. ആവശ്യമെങ്കിൽ മറ്റ് മസാലപൊടികളും ചേർക്കാം. അടുത്തതായി ഒരു പാൻ അല്ലെങ്കിൽ ദോശക്കല്ല് ചൂടാക്കിയതിനുശേഷം അതിനുമുകളിലായി വാഴയില ചെറുതായി മുറിച്ചതുവച്ച് അതിനുമുകളിലായി മസാല ചേർത്ത മീൻ നിരത്താം.

ഇതിനുമുകളിലായി മറ്റൊരു വാഴയില വച്ചതിനുശേഷം ഒരു പാത്രംവച്ച് മൂടാം. ശേഷം തീ കുറച്ചുവച്ച് അഞ്ചുമിനിട്ടുനേരം വച്ചിരിക്കാം. അഞ്ചുമിനിട്ട് കഴിഞ്ഞ് ഇല തിരിച്ചിട്ട് വേവിക്കാം. അഞ്ചുമിനിട്ട് കഴിഞ്ഞ് മറ്റൊരു പാത്രത്തിലേയ്ക്ക് മാറ്റാം. വാഴയിലയുടെ കൊതിപ്പിക്കുന്ന മണമുള്ള നല്ല സ്വാദേറിയ വറുത്ത മീൻ റെഡിയായിക്കഴിഞ്ഞു.