ശരീരഭാരം കുറയ്ക്കണോ?; ഒഴിവാക്കാം അരിയാഹാരം, ഇവ ശീലമാക്കാം

  1. Home
  2. Lifestyle

ശരീരഭാരം കുറയ്ക്കണോ?; ഒഴിവാക്കാം അരിയാഹാരം, ഇവ ശീലമാക്കാം

WEIGHT


ശരീരഭാരം കുറയ്ക്കാനായി ചിട്ടയായ ജീവിതശൈലിയും ശരിയായ ഭക്ഷണശീലവും പിൻതുടരേണ്ടത് അത്യാവശ്യമാണ്. വണ്ണം കൂടിയത് മൂലം ബുദ്ധിമുട്ടുകൾ അനുഭവക്കുന്നവരാണെങ്കിൽ പഞ്ചസാര, കൊഴുപ്പ് , കാർബോഹൈട്രേറ്റ് എന്നിവ അടങ്ങിയ ഭക്ഷണങ്ങൾ ഒഴിവാക്കേണ്ടതുണ്ട്.
നമ്മുടെ ഭക്ഷണശീലങ്ങളിൽ ഒഴിവാക്കാൻ കഴിയാത്ത ഒന്നാണ് അരിയാഹാരം. 

പ്രഭാതഭക്ഷണം തുടങ്ങി അത്താഴത്തിൽ വരെ നമ്മുടെ ഭക്ഷണമെനുവിൽ അരിയുണ്ട്. അരിയിൽ കാർബോഹൈഡ്രേറ്റ് ധാരാളം അടങ്ങിയിട്ടുണ്ട്. അരി ഭക്ഷണങ്ങൾ കൂടുതൽ കഴിയ്ക്കുന്നത് ശരീരത്തിൽ കൊഴുപ്പിന്റെ അളവ് കൂട്ടും.

ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ നേരിയ അളവിൽ കാർബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണം കഴിയ്ക്കാൻ ശ്രദ്ധിക്കണം. എന്നാൽ ചോറിന് പകരം ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇതൊക്കെ കഴിയ്ക്കാം.

ഓട്‌സ്
ഓട്സാണ് ചോറിന് പകരം ഡയറ്റിൽ ഉൾപ്പെടുത്താവുന്ന ഉത്തമഭക്ഷണം. വിറ്റാമിനുകളും മിനറലുകളും ആന്റി ഓക്സിഡന്റുകളും അടങ്ങിയ ഇവയിൽ പ്രോട്ടീൻ ധാരാളമുണ്ട്. ഫൈബർ ധാരാളം ഇവയിൽ കലോറി കുറവാണ്. ഓട്സ് ഡയറ്റിൽ ഉൾപ്പെടുത്തുന്നത് വണ്ണം കുറയ്ക്കാനും കൊളസ്ട്രോൾ കുറയ്ക്കാനും പ്രമേഹത്തെ നിയന്ത്രിക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും ഒരേ പോലെ സഹായകരമാണ്. അരിയുപയോഗിച്ചുള്ള പ്രഭാത ഭക്ഷണങ്ങൾ ഒഴിവാക്കി ഓട്സ് വിഭവങ്ങൾ പരീക്ഷിക്കാം.

മുട്ട്
മുട്ട പുഴുങ്ങിയോ, ഓംലംറ്റായോ, ബുൾസൈയായോ ആക്കി കഴിക്കാം. വയറ് കുറയ്ക്കാൻ ശ്രമിക്കുന്നവരെ സംബന്ധിച്ച് പ്രോട്ടീനുകളാൽ സമ്പന്നമായ മുട്ട നല്ലൊരു തിരഞ്ഞെടുപ്പാണ്.

റവ
പലതരത്തിലുളള ഉപ്പുമാവ് ചോറിന് പകരം കഴിയ്ക്കാം. വയറ് കുറയ്ക്കാനുള്ള ശ്രമത്തിലാണെങ്കിൽ റവ ഉപ്പുമാവ് അനുയോജ്യമായൊരു ഭക്ഷണമാണ്. ഫൈബറിനാൽ സമ്പന്നവും ഫാറ്റ് കുറഞ്ഞതുമായ ഭക്ഷണമാണിത്. പച്ചക്കറികൾ ധാരാളമായി ഇവയിൽ ചേർക്കുന്നതും നല്ലതാണ്.

ബാർലി
ബാർലിയും ഡയറ്റിൽ നിർബന്ധമായും ഉൾപ്പെടുത്തേണ്ട ഒന്നാണ്. അരിയെക്കാൾ പ്രോട്ടീനും ഫൈബറും ധാരാളമായി അടങ്ങിയിട്ടുള്ളതാണ് ബാർലി.വിറ്റാമിൻ ബി, സിങ്ക്, സെലേനിയം, അയേൺ, മഗ്നീഷ്യം തുടങ്ങിയവ ബാർലിയിൽ അടങ്ങിയിട്ടുണ്ട്. അതിനാൽ ഇവ അരിയ്ക്ക് പകരമായി ഡയറ്റിൽ ഉൾപ്പെടുത്താം. ബാർലി കൊണ്ടുള്ള സ്മൂത്തിയും സാലഡുമെല്ലാം കഴിയ്ക്കാം.

കോളിഫ്ളവർ
കോളിഫ്‌ളവർ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് വളരെ നല്ലതാണ്. കലോറി വളരെ കുറഞ്ഞ കോളിഫ്‌ളവർ ശരീരത്തിലെ കൊഴുപ്പ് അകറ്റാൻ സഹായിക്കും. വിറ്റാമിൻ കെ, സി, കാത്സ്യം, ഇരുമ്പ്, പൊട്ടാസ്യം തുടങ്ങിയ പോഷകങ്ങളാൽ ഇവ സമ്പന്നമാണ്.