ഒരു തുള്ളി എണ്ണ വേണ്ട; ചിക്കൻ മസാല ഇങ്ങനെ തയാറാക്കാം
എണ്ണ ചേർക്കാതെ നല്ല സൂപ്പർ ചിക്കൻ മസാല തയാറാക്കാം.
ചേരുവകൾ
ചിക്കൻ - അരക്കിലോ
ചിക്കൻ മസാല- ഒരു സ്പൂൺ
മഞ്ഞൾപ്പൊടി - കാൽ ടീസ്പൂൺ
മുളക്പൊടി - ഒന്നര ടേബിൾ സ്പൂൺ
കശ്മീരി മുളക് പൊടി - അര സ്പൂൺ
ഗരം മസാല- ഒരു നുള്ള്
ഇഞ്ചി, വെളുത്തുള്ള പേസ്റ്റ് - ഒരു ടേബിൾ സ്പൂൺ
തൈര്- മുക്കാൽ ടേബിൾ സ്പൂൺ
ഉപ്പ്- ആവശ്യത്തിന്
തേങ്ങ- അൽപം
പെരുംജീരകം- അൽപം
സവാള- മൂന്നെണ്ണം
തയാറാക്കുന്ന വിധം
ആദ്യം തന്നെ ചിക്കൻ നല്ലതുപോലെ കഴുകി വൃത്തിയാക്കി വരഞ്ഞ് മുകളിൽ പറഞ്ഞ മസാലകൾ എല്ലാം നല്ലതുപോലെ തേച്ച് പിടിപ്പിക്കുക. പിന്നീട് ഇത് അൽപം നേരം മാറ്റി വെക്കുക. ശേഷം ഇഡ്ഡലിത്തട്ടിൽ എണ്ണ പുരട്ടിയ ശേഷം ചിക്കൻ കഷ്ണങ്ങൾ അതിലേക്ക് ചേർത്ത് ആവി കയറ്റി ഇതിന് മുകളിലേക്ക് അൽപം കറിവേപ്പില, പച്ചമുളക് എന്നിവ ചേർത്ത് നല്ലതുപോലെ ആവി കയറ്റി വേവിക്കണം. അരമണിക്കൂർ എങ്കിലും ആവി കയറ്റി വേവിക്കണം.
ശേഷം അൽപം തേങ്ങ, പെരുംജീരകം, ഉള്ളി എന്നിവ മിക്സിയിൽ ഇട്ട് ജാറിൽ ഇട്ട് നല്ലതുപോലെ ഒതുക്കി അരച്ചെടുക്കണം. പിന്നീട് ഒരു പാത്രത്തിൽ അര സ്പൂൺ എണ്ണ ഒഴിച്ചതിന് ശേഷം ഈ മിക്സ് അതിലേക്ക് ഇട്ട് അൽപം കറിവേപ്പിലയും ഉപ്പും മിക്സ് ചെയ്ത് ചെറുതായി വഴറ്റിയെടുക്കണം. ഇഡ്ഡലിത്തട്ടിൽ വേവിച്ചെടുത്ത ചിക്കൻ അതിൽ നിന്ന് മാറ്റി ഈ പാനിലേക്ക് ഇളക്കി ചേർക്കണം. ഇതിലേക്ക് ചിക്കൻ വേവിച്ചതിന്റെ വെള്ളം ചേർത്ത് നല്ലതുപോലെ വറ്റിച്ചെടുക്കുക. നല്ല സ്വാദിഷ്ഠമായ ചിക്കൻ മസാല റെഡി.