കുളി കഴിഞ്ഞ് ഒരിക്കലും ഇക്കാര്യം ചെയ്യരുത്; ആരോഗ്യവിദഗ്ദ്ധർ നൽകുന്ന മുനറിയിപ്പ് നോക്കാം
കുളി കഴിഞ്ഞ് ഒരിക്കലും എണ്ണ തേയ്ക്കരുത് എന്ന് മുതിർന്നവർ പറയാറുണ്ട്, വെറുതെ പറയുന്നതല്ല. ഇതിന് കൃത്യമായ കാരണമുണ്ട്. നമ്മുടെ ശരീരത്തിൽ ധാരാളം വിയർപ്പ് ഗ്രന്ഥികളുണ്ട്. ശരീരത്തിലുണ്ടാകുന്ന വിയർപ്പ് പുറത്തേക്ക് പോകുന്നത് ഊ ഗ്രന്ഥികളിലൂടെയാണ്.
രണ്ടുതരത്തിലുള്ള വിയർപ്പ് ഗ്രന്ഥികളാണ് നമ്മുടെ ശരീരത്തിലുള്ളത്. കക്ഷത്തിലും മറ്റുമുള്ള പ്പോക്രൈയിനും ത്വക്കിൽ കാണപ്പെടുന്ന എക്രിയിനും. രോമകൂപങ്ങളോട് ചേർന്നാണ് പ്രധാനമായും വിയർപ്പ് ഗ്രന്ഥികൾ കാണപ്പെടുക. എണ്ണ പുരട്ടുമ്പോൾ ത്വക്കിലുള്ള വിയർപ്പുഗ്രന്ഥികൾ അടയുന്നു. പൊടിയും മറ്റു മാലിന്യങ്ങളും ഗ്രന്ഥികളുടെ പുറത്തേക്കുള്ള സുഷിരത്തിൽ കയറി അടിയുന്നതോടെ ശരീരത്തിലെ മാലിന്യങ്ങൾ വിയർപ്പ് രൂപത്തിൽ പുറത്തേക്ക് പോകുന്ന സാദ്ധ്യത ഇല്ലാതെയാകുന്നു.
ഇത് കിഡ്നിയുടെ പ്രവർത്തനത്തെയും ബാധിക്കുന്നു. ത്വക്ക്, ശ്വാസകോശം, കരൾ, വൃക്ക എന്നിവയാണ് മനുഷ്യശരീരത്തിലെ മാലിന്യങ്ങൾ പുറന്താള്ളാനുള്ള 4 അവയവങ്ങൾ. ഇതിൽ എണ്ണ തേയ്ക്കുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നത് ത്വക്കാണ്.
എപ്പിഡർമിസ്, ഡർമിസ് എന്നിങ്ങനെ ത്വക്കിനു 2 പാളികളുണ്ട്. വിയർപ്പ് ഗ്രന്ഥികൾ കാണപ്പെടുന്നത് ഈ പാളികളിലാണ്. ഇവയിൽ നിന്ന് ചെറിയ വിയർപ്പ് നാളികൾ ത്വക്കിനു പുറത്തേയ്ക്ക് തുറക്കുന്നു. ഗ്രന്ഥികൾ നിറയുമ്പോൾ വിയർപ്പ് നാളികളുടെ പ്രതലത്തിലുള്ള സുഷിരത്തിലൂടെയാണ് പുറത്തേയ്ക്ക് പോകുന്നത്.
കുളി കഴിഞ്ഞ് എണ്ണ പോലുള്ള വസ്തുക്കൾ പുരട്ടുന്നത് ഈ സുക്ഷിരങ്ങൾ അടയുന്നതിനു കാരണമാകും. അതോടെ, വിയർപ്പ് രൂപത്തിൽ മാലിന്യങ്ങൾ പുറംതള്ളുന്നതിനുള്ള സാധ്യത ഇല്ലാതെയാകുന്നു. ഇതാണ് കുളി കഴിഞ്ഞ് ദേഹത്ത് എണ്ണ തേക്കരുത് എന്ന് പറയുന്നതിന് പിന്നിലെ കാരണം.