പാമോയിൽ അത്ര നല്ലതാണോ?: അറിയാം ചിലത്

  1. Home
  2. Lifestyle

പാമോയിൽ അത്ര നല്ലതാണോ?: അറിയാം ചിലത്

PAMOIL


പലഹാരങ്ങൾ പൊരിക്കാൻ അല്ലെങ്കിൽ ആഹാരം തയ്യാറാക്കാൻ പാമോയിൽ ഉപയോഗിക്കുന്നവരുണ്ട്. ചിലർ പറയും പാമോയിൽ അല്ല പകരം, വെളിച്ചെണ്ണ ഉപയോഗിക്കുന്നതാണ് നല്ലതെന്ന്. ചിലർ പറയും ബട്ടർ നല്ലതാണെന്ന്. എന്നാൽ, സത്യത്തിൽ നമ്മൾ പേടിക്കുന്നത് പോലെ പാമോയിൽ അത്ര അപകടകാരിയാണോ

പനയിൽ നിന്നും തയ്യാറാക്കുന്ന ഓയിൽ ആണ് പാമോയിൽ എന്ന് പറയുന്നത്. പാമോയിൽ തന്നെ രണ്ട് വിധത്തിലുണ്ട്. പനയിലെ പഴത്തിന്റെ പൾപ്പിൽ നിന്നും തയ്യാറാക്കുന്ന ഓയിലാണ് പൊതുവിൽ പാമോയിൽ എന്ന് വിശേഷിപ്പിക്കുന്നത്. അതുപോലെ തന്നെ പനങ്കുരുവിൽ നിന്നും ഓയിൽ തയ്യാറാക്കി എടുക്കാറുണ്ട്. ഇതിനെ Palm kernel oil എന്നാണ് പറയുന്നത്. ചില രാജ്യങ്ങളിൽ പാമോയിൽ വെജിറ്റബിൾ ഓയിൽ ആയും പയോഗിക്കുന്നുണ്ട്. നമ്മൾ ഇന്ന് വാങ്ങുന്ന പല സ്നാക്ക്സിലും വെജിറ്റബിൾ ഓയിൽ എന്ന് പറഞ്ഞ് ചേർക്കുന്നത് പാമോയിൽ തന്നെയാണ്.

പാമോയിൽ നല്ലതാണോ
പാംമോയിൽ അതുപോലെ തന്നെ പാം കെർനൽ ഓയിൽ, വെളിച്ചെണ്ണ, ബട്ടർ എന്നിവ എടുത്താൽ ഇതിൽ ഏതായിരിക്കും കുറച്ചും കൂടെ നല്ലത് എന്ന് ചോദിച്ചാൽ, ചിലർ പറയും വെണ്ണയാണ് നല്ലതെന്ന്. ചിലർ പറയും വെളിച്ചെണ്ണയാണ് നല്ലതെന്ന്. ഈ മേൽ പറഞ്ഞ എല്ലാ സാധനത്തിലും സാച്വറേറ്റഡ് ഫാറ്റ് നല്ലപോലെ അടങ്ങിയിട്ടുണ്ട്. സാച്വറേറ്റഡ് ഫാറ്റ് നമ്മളുടെ ശരീരത്തിന് ഒട്ടും നല്ലതല്ല. ഇത് ശരീരത്തിൽ ചീത്ത കൊളസ്ട്രോൾ വർദ്ധിപ്പിക്കാൻ കാരണമാകുന്നുണ്ട്. ശരീരത്തിൽ ചീത്ത കൊളസ്ട്രോൾ വർദ്ധിക്കുന്നത് ഹൃദ്രോഗങ്ങൾ വരാൻ കാരണമാകുന്നു. അതുപോലെ തന്നെ മറ്റ് പല അസുഖങ്ങളും വരുന്നതിന് ഇത് കാരണമാകുന്നുണ്ട്.

എന്നാൽ, വെളിച്ചെണ്ണ, അതുപോലെ, ബട്ടർ, പാം കെർനൽ ഓയിൽഎ ന്നിവ എടുത്താൽ പാമോയിലിലാണ് സാച്റേറ്റഡ് ഫാറ്റ് വളരെ കുറവ്. അഥായത്, പാമോയിലിൽ വെറും 50 ശതമാനം മാത്രമാണ് സാച്വറേറ്റഡ് ഫാറ്റ് എങ്കിൽ അത് വെളിച്ചെണ്ണ, പാം കെർനൽ ഓയിൽ എന്നിവ എടുത്താൽ 85 ശതമാനമാണ് സാച്വറേറ്റഡ് ഫാറ്റിന്റെ അളവ് എന്നാണ് ഹാർവാർഡ് മെഡക്കൽ സ്‌കൂളിലെ പ്രഫസ്സർ Celeste Robb-Nicholson, MD പറയുന്നത്. കൂടാതെ, പാമോയിലിൽ ശരീരത്തിന് ഗുണം ചെയ്യുന്ന ഫാറ്റി ആസിഡിന്റെ അളവും കൂടുതലാണ്. അതിനാൽ വെളിച്ചെണ്ണയേക്കാളും വെണ്ണയേക്കാളും പാമോയിൽ നല്ലതാണ്.

പാമോയിൽ ഡയറ്റിൽ ചേർക്കാമോ
വെളിച്ചെണ്ണയെ അപേക്ഷിച്ച് പാമോയിലിൽ സാച്വറേറ്റഡ് ഫാറ്റ് കുറവാണെങ്കിലും പതിവായി ആഹാരത്തിൽ ചേർക്കുന്നത് നല്ലതല്ല. പ്രത്യേകിച്ച് നല്ല ഹെൽത്തി ലൈഫ്സ്റ്റൈൽ പിന്തുടരുന്നവർ ഒലീവ് ഓയിൽ ഉപയോഗിക്കുന്നതാണ് നല്ലത്. ഒലീവ് ഓയിൽ നല്ല ഹെൽത്തി ഫാറ്റാണ് അടങ്ങിയിരിക്കുന്നത്. നമ്മളുടെ ശരീരം പ്രവർത്തിക്കാൻ നല്ല ഹെൽത്തി ഫാറ്റ് വേണം. ഇത്തരത്തിൽ നല്ല ഹെൽത്തി ഫാറ്റ് അടങ്ങിയ ഓയിൽ ആഹാരത്തിൽ ചേർക്കുന്നത് ശരീരഭാരം വർദ്ധിക്കാതിരിക്കാനും അതുപോലെ തന്നെ ആരോഗ്യ പ്രശ്നങ്ങൾ വരാതിരിക്കാനും സഹായിക്കുന്നുണ്ട്.

ഹെൽത്തി ഫാറ്റ്
നമ്മൾ പച്ചക്കറികൾ കഴിക്കുമ്പോൾ അതുപോലെ തന്നെ നട്സിൽ നിന്നുമെല്ലാം നല്ല ഹെൽത്തി ഫാറ്റാണ് നമ്മളുടെ ശരീരത്തിൽ എത്തുന്നത്. അതുപോലെ തന്നെ മത്സ്യം കഴിക്കുന്നതിലൂടേയും നമ്മളുടെ ശരീരത്തിൽ എത്തുന്നതും ഹെൽത്തി ഫാറ്റാണ്. എന്നാൽ അമിതമായി ഇറച്ചി വിഭവങ്ങൾ കഴിക്കുന്നത്, പാൽ ഉൽപന്നങ്ങൾ കഴിക്കുന്നതിലൂടെ നമ്മളുടെ ശരീരത്തിൽ അമിതമായി അൺഹെൽത്തി ഫാറ്റ് എത്താൻ സാധ്യത കൂടുതലാണ്.