പനീർ റൈസ് കഴിച്ചിട്ടുണ്ടോ?; സ്പെഷലാണ്, തയാറാക്കി നോക്കാം

  1. Home
  2. Lifestyle

പനീർ റൈസ് കഴിച്ചിട്ടുണ്ടോ?; സ്പെഷലാണ്, തയാറാക്കി നോക്കാം

paneer


പനീർ റൈസ് സ്പെഷലാണ്. തയാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.

ചേരുവകൾ
ബിരിയാണി അരി - ഒരു കപ്പ്
വെണ്ണ - രണ്ടു വലിയ സ്പൂൺ
സവാള - ഒന്ന്, നീളത്തിൽ അരിഞ്ഞത്
വെളുത്തുള്ളി - രണ്ട് അല്ലി, അരിഞ്ഞത്
മല്ലിയില അരിഞ്ഞത് - കാൽ കപ്പ്
സ്പ്രിങ് അണിയൻ അരിഞ്ഞത് - രണ്ടു വലിയ സ്പൂൺ
ചിക്കൻ സ്റ്റോക്ക് - രണ്ടു കപ്പ്
ഉപ്പ് - പാകത്തിന്
എണ്ണ - രണ്ടു വലിയ സ്പൂൺ
കടുക് - ഒരു ചെറിയ സ്പൂൺ
സവാള പൊടിയായി അരിഞ്ഞത് - ഒരു കപ്പ്
പച്ചമുളക് - രണ്ട്, പൊടിയായി അരിഞ്ഞത്
ഇഞ്ചി പൊടിയായി അരിഞ്ഞത്- ഒരു ചെറിയ സ്പൂൺ
വെളുത്തുള്ളി പൊടിയായി അരിഞ്ഞത് - ഒരു ചെറിയ സ്പൂൺ
.മുളകുപൊടി - ഒരു ചെറിയ സ്പൂൺ
മഞ്ഞൾപ്പൊടി - കാൽ ചെറിയ സ്പൂൺ
തക്കാളി - രണ്ട്, പൊടിയായി അരിഞ്ഞത്
പനീർ - 250 ഗ്രാം, കൈ കൊണ്ടു പൊടിച്ചത്
മല്ലിയില അരിഞ്ഞത് - രണ്ടു വലിയ സ്പൂൺ

പാകം ചെയ്യുന്ന വിധം
അരി 20 മിനിറ്റ് വെള്ളത്തിൽ കുതിർത്ത ശേഷം ഊറ്റി വയ്ക്കണം. പാനിൽ വെണ്ണ ചൂടാക്കി സവാളയും വെളുത്തുള്ളിയും വഴറ്റുക. ഇതിലേക്കു മല്ലിയിലയും സ്പ്രിങ് അണിയനും ചേർത്തു വഴറ്റണം. അരിയും ചേർത്തു രണ്ടു മിനിറ്റ് വറുത്ത ശേഷം ചിക്കൻ സ്റ്റോക്കും ഉപ്പും ചേർത്തു തിളപ്പിക്കുക. ചെറുതീയിലാക്കി അടച്ചു വച്ചു വേവിച്ചു വെള്ളം വറ്റിച്ചെടുക്കണം.

മസാല തയാറാക്കാൻ എണ്ണ ചൂടാക്കി കടുകു പൊട്ടിച്ച ശേഷം എട്ടാമത്തെ ചേരുവ ചേർത്തു വഴറ്റുക. ഇതിലേക്കു മുളകുപൊടിയും മഞ്ഞൾപ്പൊടിയും ചേ ർത്തു നന്നായി വഴറ്റിയ ശേഷം തക്കാളിയും ഉപ്പും ചേ ർത്തു വഴറ്റണം. ഇതിലേക്കു പനീർ ചേർത്തു നന്നായി ഉലർത്തിയെടുത്ത ശേഷം മല്ലിയിലയും ചേർത്തു വാങ്ങുക. വിളമ്പാനുള്ള ഡിഷിൽ ആദ്യം ചോറു നിരത്തുക. ഇതിനു മുകളിൽ പനീറും നിരത്തി വിളമ്പാം.