പപ്പായ ഇല മതി; എത്ര നരച്ചമുടിയും കറുപ്പിക്കാം: ഉപയോഗിക്കേണ്ട വിധം അറിയാം

  1. Home
  2. Lifestyle

പപ്പായ ഇല മതി; എത്ര നരച്ചമുടിയും കറുപ്പിക്കാം: ഉപയോഗിക്കേണ്ട വിധം അറിയാം

hair


നരച്ച മുടി കറുപ്പിക്കാൻ കെമിക്കലുകൾ അടങ്ങിയ ഡൈ ഉപയോഗിക്കുന്നവരുടെ ശ്രദ്ധയ്ക്ക്. കുറച്ച്‌ നാള്‍ നരച്ച മുടി കറുക്കുമെങ്കിലും പിന്നീട് അതിന്റെ ഇരട്ടിനരയ്ക്കും മുടിയുടെ ദോഷത്തിനും കെമിക്കൽ ഡൈ കാരണമാകാറുണ്ട്. വീട്ടില്‍ തന്നെ പ്രകൃതിദത്തമായി നരയ്ക്ക് പരിഹാരം കണ്ടെത്താം.

ആവശ്യമായ സാധനങ്ങൾ

തേയിലപ്പൊടി,

ഉലുവ,

കരിഞ്ചീരകം,

പനിക്കൂര്‍ക്ക ഇല,

തുളസി,

പപ്പായ ഇല,

നെല്ലിക്ക എന്നിവയാണ്.

തയ്യാറാക്കുന്ന വിധം

ആദ്യം ഒരു ഗ്ലാസ് വെള്ളത്തില്‍ ഒരു സ്പൂണ്‍ തേയിലപ്പൊടിയും ഉലുവയും രണ്ട് സ്പൂണ്‍ കരിഞ്ചീരകവും ചേര്‍ത്ത് തിളപ്പിക്കുക ഇവ തണുത്തശേഷം അരിച്ചെടുക്കണം. ഈ വെള്ളത്തിൽ തുളസി ഇലയും പനിക്കൂര്‍ക്കയിലയും പപ്പായ ഇലയും ചേര്‍ത്ത് നല്ല പോലെ അരച്ച്‌ എടുക്കുക.

ഈ അരച്ച മിശ്രിതത്തിൽ തേയില വെള്ളവും നെല്ലിക്കപ്പൊടിയും ചേർത്ത് യോജിപ്പിക്കുക. ഇനി ഇത് ചീനച്ചട്ടിയില്‍ തന്നെ 48മണിക്കൂര്‍ സൂക്ഷിക്കണം. 48മണിക്കൂര്‍ കഴിഞ്ഞ് കട്ടക്കറുപ്പ് നിറത്തിൽ ഇരിക്കുന്ന ഈ മിശ്രിതം എണ്ണ ഒട്ടും ഇല്ലാത്ത തലമുടിയില്‍ നല്ലപോലെ തേയ്ച്ചുപിടിപ്പിക്കണം ഒരു മണിക്കൂര്‍ മുടിയില്‍ വച്ച ശേഷം ഇത് കഴുകികളയാം. കഴുകുമ്പോള്‍ ഷാംപൂ ഉപയോഗിക്കരുത്.