കയ്യിൽ പിടിയ്ക്കുന്ന ഈ ബിൽ ഒന്ന് സൂക്ഷിക്കുക; ഗുരുതര രോഗം പിന്നാലെയുണ്ട്
സാധനങ്ങൾ വാങ്ങുമ്പോളും അല്ലാതെയുമെല്ലാം പല തരം റെസീപ്റ്റുകളും ബില്ലുകളും ലഭിയ്ക്കാറുണ്ട്. ഇവയെല്ലാം കമ്പ്യൂട്ടറുകളിലൂടെയാണ് ഇപ്പോൾ ലഭിയ്ക്കുന്നത്. ഇവയെല്ലാം നാം പോക്കറ്റിലിടും, ഇതല്ലെങ്കിൽ വാങ്ങുന്ന സാധനങ്ങൾക്കിടയിൽ തന്നെ ഇടും. പച്ചക്കറികളോ പഴങ്ങളോ വാങ്ങിയാൽ ഇത്തരം ബില്ലുകൾ ലഭിച്ചാൽ നാം ഇത് ചിലപ്പോൾ പച്ചക്കറികൾ വച്ചിരിയ്ക്കുന്ന സഞ്ചികളിൽ ഇടുന്നു. ഇത് പൊതുവേ നിരുപദ്രവകരമായ ഒന്നാണെന്നാണ് നാം കരുതുന്നത്.
എന്നാൽ ഇവ ആരോഗ്യത്തിന് തീരെ നല്ലതല്ല. ഇത് പലർക്കും അറിയില്ല. ഇവയിൽ ബിസ്ഫിനോൾ എന്ന രാസവസ്തു അടങ്ങിയിട്ടുണ്ട്. 93 ശതമാനം പേപ്പർ റെസീറ്റുകളും ടോക്സിക് സ്വഭാവമുള്ള തെർമൽ പേപ്പറുകൾ ആണെന്നാണ് ചിക്കാഗോ ഹെൽത്തിൽ പ്രസിദ്ധീകരിച്ച ഒരു ആർട്ടിക്കിളിൽ പറയുന്നത്. ബിസ്ഫിനോൾ എ അല്ലെങ്കിൽ ബിസ്ഫിനോൾ എസ് എന്നിവയാണ് ഇവ. പേപ്പർ തൊ്ട്ടാൽ തന്നെ നമ്മുടെ ശരീരത്തിന് ഇവ ആഗിരണം ചെയ്യാൻ സാധിയ്ക്കും. ഇതാണ് അപകടമാകുന്നതും. ഈ പേപ്പറുകൾ മഷിയില്ലാതെ തന്നെയാണ് പ്രിന്റിംഗ് സാധിയ്ക്കുന്നവയാണ്. ഇത്തരം പേപ്പറുകളിൽ അടങ്ങുന്ന ഡൈകളും കെമിക്കലുകളുമാണ് ഇതിനായി സഹായിക്കുന്നത്. ഇവ മെഷീനിലെ ചൂടിൽ പ്രിന്റ് പോലെ തെളിഞ്ഞ് വരികയാണ് ചെയ്യുന്നത്. ഇത്തരം പേപ്പറുകൾ തൊട്ടാൻ തന്നെ നമുക്ക് തിരിച്ചറിയാം. ഇവയുടെ പ്രതലം മെഴുകി പുരട്ടിയത് പോലെ മിനുസമുള്ളതായിരിയ്ക്കും. നാം ഇവയിൽ നഖം കൊണ്ടോ മറ്റോ ചുരണ്ടിയാൽ നിറം മാറുകയും ചെയ്യും.
ഇവ നാം കയ്യിൽ എടുക്കുമ്പോൾ തന്നെ ഇതിലെ ഈ രാസവസ്തു ചർമത്തിലൂടെ തന്നെ ശരീരത്തിന് ഉള്ളിൽ എത്തുന്നുണ്ട്. ഇവ രക്തത്തിൽ കലരുന്നു. ഇവ ഏറെ ദോഷകരമായ ഒന്നാണ്. ഹോർമോൺ പ്രശ്നങ്ങളും ക്യാൻസറുകളും വരുത്താൻ ഇവ കാരണമാകുന്നു. ഇവ കൈ കൊണ്ട് തൊട്ടാൽ തന്നെ പെട്ടെന്ന് തന്നെ കൈ കഴുകണം. ഇവ പാൻക്രിയാസിന് കേടാണ്. പാൻക്രിയാറ്റിക് ക്യാൻസർ, പ്രമേഹം, ഒവേറിയൻ ക്യാൻസർ, തൈറോയ്ഡ് ക്യാൻസർ എന്നിവയ്ക്കും ഈ രാസവസ്തു പ്രധാന കാരണമാകുന്നു. സ്ത്രീകളിൽ ഈസ്ട്രജൻ ഹോർമോൺ പ്രവർത്തനത്തെ ബാധിയ്ക്കുന്നതിനാൽ ഇത് പ്രത്യുൽപാദനപരമായ പല പ്രശ്നങ്ങൾക്കും കാരണമാകുന്ന ഒന്നാണ്.
ഇവ തൊട്ടാൽ ഉടൻ നാം കൈ കഴുകുക. ഇവ പോക്കറ്റിലോ പച്ചക്കറികൾക്കിടയിലോ വയ്ക്കരുത്. ഇവ എടുത്താൽ സോപ്പുപയോഗിച്ച് നല്ലതുപോലെ കൈ കഴുകണം. അത്യാവശ്യമില്ലെങ്കിൽ ഇത്തരം ബില്ലുകൾ വാങ്ങാതിരിയ്ക്കുക. ഇവ പരിസ്ഥിതിയ്ക്ക് ദോഷകരവുമാണ്. ഇവ റീസൈക്കിൾ ചെയ്യുമ്പോൾ ഇവയിലെ കെമിക്കലുകൾ മറ്റ് സുരക്ഷിതമായ റീസൈക്കിൾ ചെയ്യപ്പെടുന്ന വസ്തുക്കളിൽ കൂടി പിടിയ്ക്കുകയാണ് ചെയ്യുന്നത്. ഇതിനാൽ ലോകത്ത് പലയിടത്തും ഇത്തരം റെസീപ്റ്റുകൾ മാത്രമായ റീസൈക്കിൾ ചെയ്യുന്ന സൗകര്യങ്ങളും അത് ഏറ്റെടുത്ത് ചെയ്യുന്ന കമ്പനികളും ഉണ്ട്.