രുചിയിൽ പപ്പടം മെഴുക്കുപുരട്ടി; എളുപ്പത്തിൽ തയാറാക്കാം

  1. Home
  2. Lifestyle

രുചിയിൽ പപ്പടം മെഴുക്കുപുരട്ടി; എളുപ്പത്തിൽ തയാറാക്കാം

pappadam


എണ്ണയിൽ വറുത്ത് കഴിക്കാൻ മാത്രമല്ല രുചികരമായ മെഴുക്കുപുരട്ടിയും പപ്പടം കൊണ്ട് തയാറാക്കാം.

ചേരുവകൾ
പപ്പടം - 5 എണ്ണം വലുത്
വെളിച്ചെണ്ണ - ആവശ്യത്തിന്
ചുവന്നുള്ളി - 10 എണ്ണം
വെളുത്തുള്ളി - 3 അല്ലി
വറ്റൽ മുളക് - 2
കറിവേപ്പില - ആവശ്യത്തിന്
മഞ്ഞൾ പൊടി - കാൽ ടീസ്പൂൺ
ഉപ്പ് - ആവശ്യത്തിന്

തയാറാക്കുന്ന വിധം
പപ്പടം ചെറിയ കഷണങ്ങളായി നീളത്തിൽ അരിഞ്ഞെടുക്കുക. ഒരു ചീനച്ചട്ടിയിൽ വെളിച്ചെണ്ണ ചൂടാക്കി അരിഞ്ഞ പപ്പട കഷണങ്ങൾ വറുത്തു കോരുക.

ചുവന്നുള്ളിയും വെളുത്തുള്ളിയും വറ്റൽമുളകും കൂടി മിക്‌സിയിലിട്ടു ചതച്ചെടുക്കുക. (എരിവ് കൂടുതൽ വേണമെങ്കിൽ മുളകിന്റെ എണ്ണം കൂട്ടാം)

ചുവട് കട്ടിയുള്ള ഒരു പാത്രത്തിൽ പപ്പടം വറുത്ത എണ്ണയിൽ നിന്നും രണ്ട് ടേബിൾ സ്പൂൺ എണ്ണ ചൂടാക്കുക.

ചതച്ചെടുത്ത ഉള്ളിയും വെളുത്തുള്ളിയും വറ്റൽ മുളകും ചേർത്ത് എണ്ണ തെളിയുന്നതുവരെ വഴറ്റുക. മഞ്ഞൾ പൊടിയും ഉപ്പും കറിവേപ്പിലയും ചേർക്കുക.

നന്നായി ഡ്രൈ ആവുമ്പോൾ തയാറാക്കിയ പപ്പടം കൂടി ചേർത്ത് ഇളക്കി തീ ഓഫ് ചെയ്യാം. പപ്പടം മെഴുക്കുപുരട്ടി തയാറായി. (കടപ്പാട്; ഗംഗ ശ്രീകാന്ത്)