‘പാരസെറ്റാമോള്‍’ കഴിക്കുന്നവര്‍ക്ക് മുന്നറിയിപ്പ്; ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതായി കണ്ടെത്തല്‍

  1. Home
  2. Lifestyle

‘പാരസെറ്റാമോള്‍’ കഴിക്കുന്നവര്‍ക്ക് മുന്നറിയിപ്പ്; ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതായി കണ്ടെത്തല്‍

paracetamol-dont-use


ഗര്‍ഭിണികള്‍ പാരസെറ്റാമോള്‍ ഗുളികകള്‍ കഴിക്കുന്നത് ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്ന് കണ്ടെത്തല്‍. ഓട്ടിസമടക്കമുള്ള രോഗാവസ്ഥയിലേക്ക് കുഞ്ഞുങ്ങള്‍ എത്തിച്ചേരുന്നതിനാണ് ഇത് കാരണമാകുക എന്നും ശാസ്ത്രജ്ഞര്‍ പറയുന്നു.

ഗര്‍ഭാവസ്ഥയിലും ഒപ്പം വിവിധ പ്രായത്തിലെത്തിയ കുട്ടികളിലും നടത്തിയ പഠനത്തിലാണ് വേദന കുറക്കുന്നതിനായി നല്‍കുന്ന ഗുളികകള്‍ വരുത്തിവക്കുന്ന ഗുരുതരമായ ആരോഗ്യപ്രശ്‌നത്തെ സംബന്ധിച്ച് വിശദീകരിക്കുന്നത്.

ഓട്ടിസത്തിന്റെ സൂചനകള്‍ കുട്ടികളില്‍ വികാസം പ്രാപിച്ച് വരുന്നതായി ഗവേഷകര്‍ക്ക് കണ്ടെത്താനായി. ആണ്‍കുട്ടികളിലും പെണ്‍കുട്ടികളിലും രോഗബാധ ഉണ്ടാകുന്ന രീതിയും പഠനത്തിന്റെ ഭാഗമായി. ആദ്യമായാണ് പാരസെറ്റാമോള്‍ ഗുളികകളെ സംബന്ധിച്ച് ഇത്തരം ഒരു ഗവേഷണം നടത്തുന്നതെന്നും പഠന സംഘം വ്യക്തമാക്കി.

ബാര്‍സലോണയിലെ ഗവേഷക സ്ഥാപനമായ സെന്റര്‍ ഫോര്‍ റിസര്‍ച്ച് ഇന്‍ എന്‍വയോണ്‍മെന്റല്‍ എപ്പിടമോളജിയില്‍ (ക്രിയാല്‍) നടന്ന പഠനത്തിലാണ് ഗൗരവതരമായ വിവരങ്ങള്‍ ലഭിച്ചിരിക്കുന്നത്. വേദന സംഹാരിയായി അമ്മക്ക് നല്‍കുന്ന പാരസെറ്റാമോള്‍ ഗുളികകള്‍ ശ്രദ്ധ നഷ്ടപ്പെടുന്ന അവസ്ഥയിലേക്ക്(അറ്റന്‍ഷന്‍ ഡെഫിസിറ്റ് ഹൈപ്പര്‍ ആക്ടിവിറ്റി ഡിസോര്‍ഡര്‍) കുട്ടികള്‍ എത്തുന്നതിന് 30 ശതമാനം അധിക സാധ്യതയാണുള്ളതെന്ന് പഠനം പറഞ്ഞു.’വിവിധ കാരണങ്ങളാല്‍ പാരസെറ്റാമോള്‍ തലച്ചോറിന്റെ വളര്‍ച്ചക്ക് ദോഷം ചെയ്യുന്നുണ്ട്’; ഗവേഷകനായ ജോര്‍ഡി ജുല്‍വേസ് പറയുന്നു.

മനുഷ്യന്റെ മാനസീക അവസ്ഥകളെ നിയന്ത്രിക്കുന്ന ‘കനാബിനോയിഡ് റിസ്പ്റ്ററു’കളില്‍ പാരസെറ്റാമോള്‍ ഗുളികകള്‍ എത്തിച്ചേരുന്നത് വഴിയാണ് വേദന ശമിക്കാന്‍ കാരണമാകുന്നത്. എന്നാല്‍,
നാഡീകോശത്തിന്റെ വളര്‍ച്ചയും, അവ തമ്മില്‍ പരസ്പരമുള്ള അതിപ്രധാനമായ ബന്ധങ്ങളുമൊക്കെ മാറുന്നതിനാണ് ഈ ഗുളിക കഴിക്കുന്നത് വഴി കാരണമാകുന്നത്. പ്രതിരോധ ശേഷിയേയും ഒപ്പം ഗര്‍ഭപാത്രത്തിലെ ഭ്രൂണത്തിനും അപകടം സംഭവിക്കുന്നുവെന്നും പഠനം പറഞ്ഞു.