മാതാപിതാക്കളുടെ മദ്യപാന ശീലം ഭാവിയിൽ ജനിക്കുന്ന കുഞ്ഞിന്റെ ആരോഗ്യത്തെ ബാധിക്കും, പുതിയ കണ്ടെത്തൽ
മാതാപിതാക്കളുടെ മദ്യപാനം ജനിക്കാന്‍ പോകുന്ന കുഞ്ഞുങ്ങളെയും ബാധിക്കും. ടെക്സാസ് എ ആന്റ് എം യൂണിവേഴ്സിറ്റി അമേരിക്കന്‍ പൗരന്മാര്‍ക്കിടയില്‍ നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തൽ.
തുടര്‍ച്ചയായ മദ്യപാനവും ആല്‍ഹോള്‍ ഡിസോര്‍ ഉണ്ടാക്കും. ശരീരത്തിലെ കോശങ്ങളെ നശിപ്പിക്കും. കരളിനെ ദോഷകരമായി ബാധിക്കുന്നതിലൂടെ ഭാവിയില്‍ ജനിക്കാന്‍ പോകുന്ന കുട്ടികളുടെ ആരോഗ്യത്തെയും ബാധിക്കുമെന്ന് പഠനത്തില്‍ പറയുന്നു. മാതാപിതാക്കള്‍ക്കിടയിലെ അമിത മദ്യപാനം വേഗത്തിലുള്ള വാര്‍ദ്ധക്യത്തിന് കാരണമാകും. അമേരിക്കയില്‍ പ്രായപൂര്‍ത്തിയായ 11% പേരിലും മദ്യപാന വൈകല്യമുണ്ടെന്ന് പഠനം കണ്ടെത്തി.
ടൈപ്പ് 2 പ്രമേഹം, ഹൃദ്രോഗം തുടങ്ങിയ രോഗങ്ങള്‍ കുട്ടികളെ ചെറുപ്പത്തില്‍തന്നെ പിടികൂടുന്നു. മാതാപിതാക്കളുടെ മദ്യപാനം കുട്ടികളില്‍ വാര്‍ദ്ധക്യസഹജമായ രോഗങ്ങളുടെ സാധ്യത വര്‍ദ്ധിപ്പിക്കുന്നതായും പഠനത്തില്‍ പറയുന്നുണ്ട്. വ്യായാമം പോലെയുള്ള ഇടപെടലുകള്‍ രോഗബാധിതരായ വ്യക്തികളുടെ ആരോഗ്യം മെച്ചപ്പെടുത്തിയേക്കാം എന്നും റിപ്പോർട്ടിലുണ്ട്.