പങ്കാളിക്കും ലൈംഗികജീവിതത്തിനും പ്രാധാന്യം നൽകണം; ഗുണങ്ങൾ ചില്ലറയല്ല

  1. Home
  2. Lifestyle

പങ്കാളിക്കും ലൈംഗികജീവിതത്തിനും പ്രാധാന്യം നൽകണം; ഗുണങ്ങൾ ചില്ലറയല്ല

SEX


ആരോഗ്യകരമായ ലൈംഗികബന്ധത്തിന് സമയവും ശ്രദ്ധയും വളരെ അത്യാവശ്യമാണ്. പക്ഷേ സമ്മർദ്ദമുള്ള ജോലി, കുടുംബചുമതലകൾ എന്നിവ കാരണം പലർക്കും അതിനുള്ള അവസരം കുറഞ്ഞുപോകുന്നു. മാനസിക സമ്മർദ്ദവും ക്ഷീണവും ലൈംഗിക ആഗ്രഹത്തെ വളരെയധികം കുറയ്ക്കും. സ്ട്രെസ് ഹോർമോണുകളായ കോർട്ടിസോൾ, എപ്പിനെഫ്രിൻ തുടങ്ങിയവ ലൈംഗികാഗ്രഹത്തെ കുറയ്ക്കുന്നു എന്നതാണ് പ്രധാന കാരണം

മദ്യം, പുകവലി പോലുള്ളവയും ലൈംഗികാരോഗ്യത്തെ വളരെ പ്രതികൂലമായി ബാധിക്കും. ശാരീരികവും മാനസികവുമായ ആരോഗ്യപ്രശ്നങ്ങൾ, മറ്റു മരുന്നുകളുടെ ഉപയോഗം, ആരോഗ്യകരമല്ലാത്ത ഭക്ഷണശീലം എന്നിവയും ലൈംഗികതയെ ബാധിച്ചേക്കാം. ടെക്നോളജിയുടെ അഡിക്ഷൻ ഉള്ളവരിലും മാനസിക സമ്മർദ്ദം ഉണ്ടാകുന്നത് കാരണം ലൈംഗികാഗ്രഹം കുറയാറുണ്ട്.

ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നതിന്റെ ഗുണങ്ങൾ അറിഞ്ഞിരിക്കുന്നത് നല്ലതാണ്. ഓട്ടം അല്ലെങ്കിൽ ജിമ്മിൽ പോകുന്നത് പോലെ, ശരീരത്തിന്റെ നല്ല ഹോർമോണായ സെറോടോണിന്റെ അളവ് പുറന്തള്ളുന്ന ഒരു എയറോബിക് വ്യായാമം കൂടിയാണ് സെക്‌സ്.

ലൈംഗികവേളയിൽ തലച്ചോർ എൻഡോർഫിനുകളും ഓക്സിടോസിനും പുറത്തുവിടുന്നു. അത് നമ്മെ റിലാക്‌സ് ചെയ്യാനും ഉത്കണ്ഠകളിൽ നിന്നും മനസ്സിനെ അകറ്റിനിർത്താനും സഹായിക്കും..

ഡോപ്പാമിൻ

സന്തോഷവും സംതൃപ്തിയും വർധിപ്പിക്കുന്ന ഹോർമോണാണ് ഡോപ്പമിൻ. ലൈംഗികബന്ധത്തിനിടയിൽ ഡോപ്പമിന്റെ അളവ് ശരീരത്തിൽ സ്വാഭാവികമായി കൂടും. തലച്ചോറിലെ റിവാര്‍ഡ് സിസ്റ്റത്തെയും പ്ലഷര്‍ സെന്ററുകളെയും ആണ് ഡോപമിന്‍ പ്രധാനമായും സ്വാധീനിക്കുന്നത്. ആസ്വദിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുമ്പോൾ 'റിവാര്‍ഡ് ഹോര്‍മോണ്‍' എന്നറിയപ്പെടുന്ന ഡോപമിന്‍ റിലീസ് ചെയ്യപ്പെടുന്നു. ഇത് ആനന്ദത്തിന്റെയും പ്രചോദനത്തിന്റെയും വികാരങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു.

ഓക്സിടോസിൻ 

'ലവ് ഹോര്‍മോണ്‍' എന്ന് വിളിക്കപ്പെടുന്ന ഓക്‌സിടോസിന്‍, നല്ല ബന്ധങ്ങള്‍, അവയിലെ പരസ്പര വിശ്വാസം വാത്സല്യം, ആലിംഗനം എന്നീ സാഹചര്യങ്ങളില്‍ തലച്ചോറില്‍ ഈ ഹോര്‍മോണ്‍ ഉതാപാദിപ്പിക്കപ്പെടുന്നു. ലൈംഗിക വേളയിലെ ഊഷ്മളമായ ബന്ധവും ഇടപെടലുകളും അനുഭവിക്കുമ്പോളും ധാരാളം ഓക്‌സിടോസിന്‍ ഉണ്ടാകും. സ്നേഹവും വിശ്വാസവും വർധിപ്പിക്കുന്നതിന് സഹായിക്കുന്നു.

സെറോടോണിൻ

സെറോടോണിൻ എന്ന ഹാപ്പി ഹോർമോണും ലൈംഗിക ബന്ധത്തിന്റെ സമയത്ത് ശരീരത്തിൽ ഉൽപാദിപ്പിക്കപ്പെടുന്നുണ്ട്. സംതൃപ്തി, ശാന്തത, സന്തോഷം എന്നിവ പ്രദാനം ചെയ്യുന്ന ലൈംഗികവേളയിൽ തലച്ചോറിൽ സെറോടോണിന്‍ ഉല്‍പാദനത്തെ പ്രോത്സാഹിപ്പിക്കുന്നു. സെറോടോണിൻ മൂഡ് നിയന്ത്രിക്കുന്ന ഒരു നൂറോട്രാൻസ്മിറ്ററാണ്. ഇത് സന്തോഷം, സമാധാനം, പ്രത്യാശ എന്നിവ വർധിപ്പിക്കുന്നതിനാൽ "ഹാപ്പി ഹോർമോൺ" എന്നാണ് വിളിക്കപ്പെടുന്നത്. ലൈംഗിക പ്രവർത്തനങ്ങളുടെ സമയത്ത്, വൈകാരിക സംതൃപ്തിയും ആനന്ദവും വർധിപ്പിക്കുന്നതിനായി സെറോടോണിന്റെ അളവ് ശരീരത്തിൽ ഉയരുന്നു. രതിമൂർച്ഛയ്കക്ു മുമ്പും ശേഷവും സെറോടോണിന്റെ അളവ് കൂടുതലായിരിക്കും.

എൻഡോർഫിൻ

ശാരീരിക വ്യായാമം, ചിരി, കളി തുടങ്ങിയ വിവിധ പ്രവര്‍ത്തനങ്ങളുടെ പ്രതികരണമായാണ് ഈ ഹോര്‍മോണുകള്‍ പുറത്തുവരുന്നത്. എന്‍ഡോര്‍ഫിനുകളുടെ പ്രകാശനത്തിന് പ്രേരിപ്പിക്കുന്ന ഇത്തരം ശാരീരിക പ്രവർത്തനങ്ങൾ ലൈംഗിക വേളകളിൽ ധാരാളം നടക്കുന്നു. ഇത് വേദനാശമനമുണ്ടാക്കുന്ന സ്വാഭാവിക ഓപ്പിയോയിഡ് ഹോർമോൺ കൂടിയാണ്. മാനസികാവസ്ഥ മെച്ചപ്പെടുത്താനും അതുവഴി നിങ്ങളുടെ സന്തോഷത്തിന്റെ അളവ് വർധിപ്പിക്കാനും വൈകാരികമായി ആരോഗ്യത്തോടെ തുടരാനും നിങ്ങളെ സഹായിക്കുന്നു.

വാസോപ്രെസ്സിൻ

ലൈംഗിക വേളയിൽ ഉല്പാദിപ്പിക്കപ്പെടുന്ന മറ്റൊരു ഹോർമോണായ പ്രൊലാക്ടിൻ രക്തനാളങ്ങളെ വികസിപ്പിക്കുകയും രക്തോത്സരണം സുഗമമാക്കുകയും ചെയ്യുന്നു.

പ്രോലാക്ടിൻ

ഇത് ലൈംഗികാനുഭവത്തിന് ശേഷം ഉണ്ടാകുന്ന സുഖസന്തോഷാവസ്ഥയ്ക്കാണ് കാരണമാകുന്ന മറ്റൊരു ഹോർമോണാണ്. ഈ ഹോർമോണുകളുടെ സാന്നിധ്യം നമ്മുടെ ശരീരത്തിന് ആവശ്യമായ ആരോഗ്യപ്രദവും സുഖകരവുമായ ലൈംഗികാനുഭവം ലഭിക്കാൻ സഹായിക്കുന്നു.

“യഥാർത്ഥത്തിൽ എല്ലാ ഹാപ്പി ഹോർമോണുകളും ഒരേ സമയം ശരീരത്തിൽ ഉല്പാദിപ്പിക്കപ്പെടുന്നത് നല്ല ലൈംഗികത ആസ്വദിക്കുന്ന വേളയിലാണെന്നു മനസ്സിലാക്കുക.  അതുകൊണ്ടുതന്നെയാണ് ലൈംഗികത ഒരു ശ്രേഷ്ടമായ പ്രവർത്തിയായി കണക്കാക്കുന്നത്”. ലൈംഗിക ആരോഗ്യം മെച്ചപ്പെടുത്തുന്നതിൽ ശാരീരികവും മാനസികവും വൈകാരികവുമായ ക്ഷേമത്തെ ഉൾക്കൊള്ളുന്ന ഒരു സമഗ്ര സമീപനം അത്യാവശ്യമാണ്. തുറന്ന മനസ്സോടെ ലൈംഗികാരോഗ്യത്തെ സമീപിക്കേണ്ടത് വളരെ അത്യാവശ്യമാണ്.