പങ്കാളിയുടെ താടി മുഖക്കുരുവിന് കാരണമാകുമോ?; ഇവ ശ്രദ്ധിക്കേണ്ടതുണ്ട്

  1. Home
  2. Lifestyle

പങ്കാളിയുടെ താടി മുഖക്കുരുവിന് കാരണമാകുമോ?; ഇവ ശ്രദ്ധിക്കേണ്ടതുണ്ട്

beard


താടി പങ്കാളിയ്ക്ക് നല്ല ലുക്ക് തരുമെങ്കിലും ഇത് നിങ്ങൾക്ക് മുഖക്കുരുവിനും കാരണമായേക്കാമെന്ന് അറിയാമോ?

'നിങ്ങളുടെ മുഖം നിങ്ങളുടെ പങ്കാളിയുടെ താടിയുമായോ അടുത്തിടപഴകുമ്പോൾ അത് നിങ്ങളുടെ മുഖത്ത് വളരെയധികം ഘർഷണത്തിന് കാരണമാകുന്നു. ഇത് നിങ്ങളുടെ ചർമ്മത്തിൽ എണ്ണ ഉൽപാദനം വർധിപ്പിക്കുന്നതിന് കാരണമാകും. അങ്ങനെ മുഖക്കുരു, പാടുകൾ എന്നിവ ഉണ്ടാകാം,' മെഡിക്കൽ ഗവേഷകയായ ഡോ. മെഹ്‌സ് ഇൻസ്റ്റാഗ്രാമിൽ പറയുന്നു.

നിങ്ങളുടെ പങ്കാളിയുടെ താടി കാരണം നിങ്ങൾക്ക് മുഖക്കുരു വരാമെന്ന് മണിപ്പാൽ ഹോസ്പിറ്റൽ കൺസൾട്ടന്റ് - ഡെർമറ്റോളജിസ്റ്റ് ഡോ ദീപ കൃഷ്ണമൂർത്തി പറയുന്നു. ''അതെ, ഒരു പങ്കാളിയുടെ താടി ചർമ്മത്തിൽ തിണർപ്പുണ്ടാക്കാൻ സാധ്യതയുണ്ട്. താടി രോമം പരുക്കനാണ് ഇത് ചർമ്മത്തിൽ ഘർഷണത്തിനും ഇറിറ്റേഷനും ഇടയാക്കും. ഈ ഘർഷണം ചർമ്മത്തിൽ സൂക്ഷ്മമായ ഉരച്ചിലുകൾക്ക് കാരണമാകും. തിണർപ്പിന്റെ സാധ്യതയും വർധിപ്പിക്കുന്നു,'' ഡോ. ദീപ വിശദീകരിക്കുന്നു.

താടിയിൽ ബാക്ടീരിയ, അഴുക്ക് എന്നിവ അടങ്ങാൻ സാധ്യതയുണ്ട്. ഇത് അടുത്ത ഇടപഴകുമ്പോൾ ചർമ്മവുമായി സമ്പർക്കം പുലർത്തുന്നു. ''ഇത് അലർജി പ്രതിപ്രവർത്തനങ്ങളോ ചർമ്മ സംവേദനക്ഷമതയോ ഉണർത്തും, തൽഫലമായി തിണർപ്പ് അല്ലെങ്കിൽ ചർമ്മരോഗങ്ങൾ ഉണ്ടാകാം,'' ഡോ. ദീപ പറയുന്നു.

പരിഗണിക്കേണ്ട മറ്റൊരു ഘടകം താടിയിൽ ഉപയോഗിക്കുന്ന എണ്ണകൾ, ബാമുകൾ, സ്‌റ്റൈലിംഗ് ഉൽപ്പന്നങ്ങൾ എന്നിവയുടെ ഉപയോഗമാണ്. ചില വ്യക്തികൾക്ക് ഈ ഉൽപ്പന്നങ്ങളിൽ അടങ്ങിയിരിക്കുന്ന ചില ഘടകങ്ങളോട് അലർജിയോ സെൻസിറ്റീവോ ആയിരിക്കാം.

ചർമ്മ പ്രശ്നങ്ങൾ എങ്ങനെ ഒഴിവാക്കാം

നിങ്ങളുടെ പങ്കാളിക്ക് താടി ഉണ്ടെങ്കിൽ, ചർമ്മപ്രശ്‌നങ്ങൾ ഒഴിവാക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ ചില ടിപ്‌സ് ഡോ. ദീപ പറയുന്നു.

ശുചിത്വം 
മൃദുവായ ക്ലെൻസർ ഉപയോഗിച്ച് പതിവായി താടി കഴുകി ശുചിത്വം പാലിക്കാൻ നിങ്ങളുടെ പങ്കാളിയെ പ്രോത്സാഹിപ്പിക്കുക. ഇത് ചർമ്മപ്രശ്‌നങ്ങൾക്ക് കാരണമാകുന്ന അഴുക്ക്, ബാക്ടീരിയ, അധിക എണ്ണകൾ എന്നിവ നീക്കം ചെയ്യാൻ സഹായിക്കുന്നു.

മോയ്‌സ്ചറൈസ് 
വരൾച്ചയും ഇറിറ്റേഷനും തടയാൻ താടിക്ക് താഴെയുള്ള ചർമ്മത്തെ ശരിയായി മോയ്‌സ്ചറൈസ് ചെയ്യുക.

ട്രിമ്മിംഗും ഷേപ്പിംഗും
താടിയുടെ ശുചിത്വം നിലനിർത്താൻ പതിവായി ട്രിം ചെയ്യുകയും ഷേപ്പ് ചെയ്യുകയും ചെയ്യുക.

കഠിനമായ ഉൽപ്പന്നങ്ങൾ ഒഴിവാക്കുക
നിങ്ങളുടെ ചർമ്മത്തിൽ പരുഷമായതോ ഉരച്ചിലോ ഉള്ള ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നതിൽ ജാഗ്രത പാലിക്കുക. കാരണം അവയ്ക്ക് സ്വാഭാവിക എണ്ണകൾ നീക്കം ചെയ്യാനും വരൾച്ച ഉണ്ടാക്കാനും കഴിയും.

വൃത്തിയുള്ള തലയിണ കവർ
നിങ്ങൾ ഉറങ്ങുമ്പോൾ നിങ്ങളുടെ പങ്കാളിയുടെ താടിയിൽ നിന്നു നിങ്ങളുടെ ചർമ്മത്തിൽ എത്താവുന്ന ബാക്ടീരിയ, എണ്ണ, അവശിഷ്ടങ്ങൾ എന്നിവയുടെ കുറയ്ക്കാൻ തലയിണ കവറുകൾ ഇടയ്ക്കിടെ മാറ്റുക.