ഏത്തപ്പഴം ഉണ്ടോ?; ഉണ്ടാക്കാം രുചിയൂറും പഴം നിറച്ചത്

  1. Home
  2. Lifestyle

ഏത്തപ്പഴം ഉണ്ടോ?; ഉണ്ടാക്കാം രുചിയൂറും പഴം നിറച്ചത്

pazham-nirachathu


ഏത്തപ്പഴം കൊണ്ട് ഉണ്ടാക്കാവുന്ന മറ്റൊരു വിഭവമാണ് പഴം നിറച്ചത്. വളരെ എളുപ്പത്തില്‍ ഉണ്ടാക്കാവുന്ന ഈ വിഭവം കുട്ടികള്‍ ഇഷ്ടപ്പെടുമെന്ന് ഉറപ്പാണ്.

ചേരുവകള്‍:

ഏത്തപ്പഴം
തേങ്ങ
പഞ്ചസാര
സണ്‍ഫ്ലവര്‍ ഓയില്‍
ഏലക്കാപ്പൊടി
കശുവണ്ടി, ഉണക്കമുന്തിരി
അരിപ്പൊടി
ഉണക്കമുന്തിരി

തയ്യാറാക്കുന്ന വിധം:

ഒരു പാത്രം അടുപ്പത്ത് വെച്ച് കുറച്ച് സണ്‍ഫ്ലവര്‍ ഓയില്‍ ഒഴിച്ച് ചൂടാക്കുക. മൂന്ന് ടേബിള്‍സ്പൂണ്‍ തേങ്ങ ചിരകിയത് , മൂന്ന് ടേബിള്‍സ്പൂണ്‍ പഞ്ചസാര, അരടീസ്പൂണ്‍ ഏലക്കാപ്പൊടി കശുവണ്ടി, ഉണക്കമുന്തിരി എന്നിവ ഓയിലില്‍ ചൂടാക്കുക.ഏത്തപ്പഴം നെടുകെ കീറി അതില്‍ നേരത്തെ തയ്യാറാക്കിയ ഫില്ലിങ് നിറയ്ക്കുക.

അരിപ്പൊടി കുറച്ച് വെള്ളത്തില്‍ കലക്കിയത്, നിറച്ച പഴത്തിനു മുകളില്‍ തൂവുക. അകത്തെ ഫില്ലിങ് പുറത്തുപോകാതിരിക്കാനാണ് അരിപ്പൊടി തൂവുന്നത്. ഇനി ഒരു പാത്രത്തില്‍ സണ്‍ഫ്ലവര്‍ ഓയില്‍ ഒഴിച്ച് അതില്‍ ഫില്ലിങ് നിറച്ച പഴങ്ങള്‍ വറത്തെടുക്കുക. ചൂടോടെ മുറിച്ച് വിളമ്പുക.