ഇത്രമാത്രം ചെയ്താൽ മതി; പുഴുങ്ങിയ മുട്ടയുടെ തോട് എളുപ്പം കളയാം
പോഷകങ്ങളും വിറ്റാമിനുകളും പുഴുങ്ങിയ മുട്ടയിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. മുട്ട പുഴുങ്ങാനിടുമ്പോൾ അതിലെ പോഷകങ്ങൾ നഷ്ടപ്പെടാതിരിക്കാൻ 10 മുതൽ 12 മിനിറ്റ് വരെ മാത്രം തിളപ്പിക്കുക. തലച്ചോറിന്റെ ആരോഗ്യത്തിന് മുട്ട വളരെ നല്ലതാണ്. എന്നാൽ മുട്ട പുഴുങ്ങിയതിന് ശേഷം അതിന്റെ തോട് കളയുക എന്നത് പലർക്കും പ്രയാസമേറിയ കാര്യമാണ്.
പലപ്പോഴും തോട് പൊളിക്കുമ്പോൾ മുട്ടയുടെ വെള്ളയും തോടിന്റെ കൂടെ അടർന്ന് വരുന്നു. ഈ പ്രശ്നങ്ങൾ ഇല്ലാതെ വളരെ എളുപ്പത്തിൽ തോട് പൊളിക്കാൻ പറ്റും. അതിന് ചില വഴികളുണ്ട്. അവ എന്തെക്കൊയെന്ന് നോക്കിയാലോ?
സാധാരണഗതിയിൽ വെള്ളത്തിൽ ഉപ്പിട്ട് മുട്ട അതിൽ മുട്ട പുഴുങ്ങിയാണ് എടുക്കുന്നത്. എന്നാൽ ഇത്തരത്തിൽ ചെയ്യുന്നതിന് പകരം മുട്ട ഇഡ്ഡലി തട്ടിൽ വച്ച് ആവി കയറ്റി വേവിച്ചെടുക്കാവുന്നതാണ് ആവിയിൽ വേവിച്ചാൽ മുട്ടയുടെ തോട് നല്ലപോലെ പെട്ടെന്ന് ഇളകി വരും. അല്ലെങ്കിൽ മുട്ട വെള്ളത്തിൽ ഇട്ട് പുഴുങ്ങിയ ഉടനെ അതിനെ തണുത്ത വെള്ളത്തിൽ ഇട്ട് വയ്ക്കുക.
ശേഷം മുട്ട തോട് ഇളക്കിയാൽ നല്ല രീതിയിൽ തോട് അടർന്ന് വരും. അതുപോലെ തന്നെ മുട്ടയുടെ തോട് അടർത്തിയെടുക്കുപ്പോൾ വളരെ ശ്രദ്ധിച്ച് സാവധാനത്തിൽ ചെയ്യണം. വെള്ളത്തിൽ ഇട്ട് മുട്ട തിളപ്പിക്കുമ്പോൾ ചില സമയങ്ങളിൽ പൊട്ടിപ്പോകുന്നു. ഇത് ഒഴിവാക്കാൻ മുട്ട വേവിക്കുന്ന വെള്ളത്തിൽ കുറച്ച് കല്ലുപ്പ് ചേർക്കേണ്ടത് അനിവാര്യമാണ്.