ശ്രദ്ധിച്ചാൽ ടെൻഷൻ അകറ്റാം; തൈറോയ്ഡ് ഉള്ളവർ കഴിക്കേണ്ടതും കഴിക്കാൻ പാടില്ലാത്തതും അറിയാം

  1. Home
  2. Lifestyle

ശ്രദ്ധിച്ചാൽ ടെൻഷൻ അകറ്റാം; തൈറോയ്ഡ് ഉള്ളവർ കഴിക്കേണ്ടതും കഴിക്കാൻ പാടില്ലാത്തതും അറിയാം

Thyroid


ഇന്ന് നിരവധി പേർ അഭിമുഖീകരിക്കുന്ന പ്രശ്‌നമാണ് തൈറോയ്ഡ് സംബന്ധമായ അസുഖങ്ങൾ. തൈറോയ്ഡ് കൂടിയാലും കുറഞ്ഞാലും ഒരുപോലെ കുഴപ്പമാണ്. തൈറോയ്ഡ് ഹോർമോണിന്റെ അളവ് ശരീരത്തിൽ വർദ്ധിച്ചാലുണ്ടാകുന്ന അവസ്ഥയാണ് ഹൈപ്പർതൈറോയിഡിസം. 20-50 വയസിനിടയിൽ പ്രായമുള്ള സ്ത്രീകളിലാണ് ഈ രോഗം ഏറ്റവും കൂടുതലായി കണ്ടു വരുന്നത്. തൈാറോയ്ഡ് ഉള്ളവർ കൃത്യമായി കഴിക്കേണ്ടതും കഴിക്കാൻ പാടില്ലാത്തതുമായ ചില ഭക്ഷണപദാർത്ഥങ്ങളുണ്ട്.

തൈറോയ്ഡ് ഉള്ളവർ കഴിക്കേണ്ട ആഹാരങ്ങൾ

അയൺ അടങ്ങിയ ഭക്ഷണങ്ങൾ- തൈറോയ്ഡ് ഹോർമോണുകളുടെ ഉത്പാദനത്തിനും പ്രവർത്തനത്തിനും അയൺ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് ആവശ്യമാണ്. മാംസം, മത്സ്യം, മുട്ട, പച്ചക്കറികൾ എന്നിവ ഇതിൽ ഉൾപ്പെടുന്നവയാണ്.

അയഡിൻ അടങ്ങിയ ഭക്ഷണങ്ങൾ- അയഡിൻ തൈറോയ്ഡ് ഹോർമോണുകളുടെ ഉത്പാദനത്തിന് ആവശ്യമാണ്. അയഡിൻ അടങ്ങിയ ഭക്ഷണങ്ങളായ ഉപ്പ്, മുട്ട, പച്ചക്കറികൾ എന്നിവ നന്നായി കഴിക്കുക.

കാൽസ്യം അടങ്ങിയ ഭക്ഷണങ്ങൾ- കാൽസ്യം തൈറോയ്ഡ് ഹോർമോണുകളുടെ ഉത്പാദനത്തിന് കാൽസ്യം അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കേണ്ടതുണ്ട്. പാൽ, തൈര്, ചീസ്, മത്സ്യം, പച്ചക്കറികൾ എന്നിവ കഴിക്കുന്നത് ശീലമാക്കുക.

ഫോളിക് അമിനോ ആസിഡ് അടങ്ങിയ ഭക്ഷണങ്ങൾ- ഇലക്കറികൾ, സോയ അധിഷ്ഠിത ഉൽപ്പന്നങ്ങൾ, ബ്രൗൺ റൈസ്, പയറുകൾ എന്നിവ ഫോളിക് അമിനോ ആസിഡ് അടങ്ങിയ ഭക്ഷണപദാർത്ഥങ്ങളിൽ ഉൾപ്പെടുന്നു. ഇവ കഴിക്കുന്നതിലൂടെ തൈറോയ്ഡ് ഗ്രന്ഥികൾ ഉത്പാദിപ്പിക്കാൻ സഹായിക്കുന്നു.

തൈറോയ്ഡ് രോഗികൾ ഒരു കാരണവശാലും കഴിക്കാൻ പാടില്ലാത്ത ഭക്ഷണങ്ങൾ

ഗോയിട്രോജൻ അടങ്ങിയ ഭക്ഷണങ്ങൾ- തൈറോയിഡ് ഗ്രന്ഥിയുടെ സാധാരണ പ്രവർത്തനങ്ങൾ തടസപ്പെടുത്തുന്നവയാണ് ഗോയിട്രോജൻ അടങ്ങിയ ഭക്ഷണങ്ങൾ. കോളിഫ്ളവർ, പീച്ച് പഴം, മധുര പലഹാരങ്ങൾ, മൈദ ഉപയോഗിച്ചുള്ള പലഹാരങ്ങൾ എന്നിവയിലാണ് ഗോയിട്രോജൻ അടങ്ങിയിട്ടുള്ളത്.

കൊഴുപ്പ് അമിതമായി അടങ്ങിയ ഭക്ഷണങ്ങൾ- ഹൈപ്പോതൈറോയ്ഡിസത്തെ ഗുരുതരമായി ബാധിക്കുന്നതാണ് കൊഴുപ്പ് അമിതമായി അടങ്ങിയ ഭക്ഷണങ്ങൾ. അതിനാൽ അത്തരം ഭക്ഷണ പദാർത്ഥങ്ങൾ ഒഴിവാക്കണം.

ഗ്ലൂട്ടിൻ അടങ്ങിയ ഭക്ഷണങ്ങൾ- ഗോതമ്പ് ഉൽപ്പന്നങ്ങളിൽ ഗ്ലൂട്ടിൻ അടങ്ങിയിട്ടുള്ളതിനാൽ ഇത് തൈറോയ്ഡ് ഹോർമോണുകളുടെ ഉത്പാദനം കുറയ്‌ക്കും. സോയാബീനിലും ഗ്ലൂട്ടിൻ അമിതമായി അടങ്ങിയിട്ടുണ്ട്. അതിനാൽ സോയാബീൻ ഒഴിവാക്കേണ്ടതും അനിവാര്യമാണ്.