ഇടയ്ക്ക് മൂക്കിൽ കയ്യിടുന്ന സ്വഭാവമുണ്ടോ?; എങ്കിൽ ഈ രോഗത്തിന് അടിമയാകുമെന്നുറപ്പ്

  1. Home
  2. Lifestyle

ഇടയ്ക്ക് മൂക്കിൽ കയ്യിടുന്ന സ്വഭാവമുണ്ടോ?; എങ്കിൽ ഈ രോഗത്തിന് അടിമയാകുമെന്നുറപ്പ്

NOSE


മനുഷ്യർ് നല്ല ശീലങ്ങളും മോശം ശീലങ്ങളുമുള്ളവരാണ്. ഇത്തരത്തിലൊരു മോശം ശീലമാണ് മുക്കിൽ വിരലിടുന്ന സ്വഭാവം. ചെറിയ കുട്ടികൾ മുതൽ പ്രായമായവർ വരെ ഈ ശീലത്തിന് അടിമകളാണെന്നാണ് പഠനങ്ങൾ പറയുന്നത്. ചെറിയ കുട്ടികളായിരിക്കുമ്പോൾ തന്നെ ഈ ശീലം മാറ്റിയെടുക്കാൻ രക്ഷകർത്താക്കൾ ശ്രമിക്കാറുണ്ട്. ഇതിന്റെ പേരിൽ തല്ല് കിട്ടിയാലും ശീലം മാറ്റാത്ത കുട്ടികളും നിരവധിയാണ്.

കുട്ടികളായാലും മുതിർന്നവരായാലും ശരി മൂക്കിൽ കയ്യിടുന്ന ശീലമുണ്ടെങ്കിൽ അത് നിർത്തുന്നതാണ് നല്ലതെന്നാണ് ആരോഗ്യ വിദഗ്ദ്ധർ പറയുന്നത്. ഈ ശീലം നിങ്ങൾക്ക് മരണം വരെ സംഭവിക്കാൻ സാദ്ധ്യതയുള്ള രോഗത്തിലേക്ക് എത്തിക്കുമെന്നാണ് വിദഗ്ദ്ധർ പറയുന്നത്. മൂക്കിൽ കയ്യിടുന്ന ശീലം ന്യുമോണിയ വരാനുള്ള സാദ്ധ്യത വർദ്ധിപ്പിക്കുന്നുവെന്നാണ് പഠനം. കണ്ടെത്താനും ചികിത്സിക്കാനും വൈകിയാൽ മരണം വരെ സംഭവിക്കുമെന്നതാണ് ന്യുമോണിയയെ അപകടകരമായ അസുഖങ്ങളുടെ പട്ടികയിലേക്ക് ചേർക്കുന്നത്.

ശ്വാസകോശത്തെ ബാധിക്കുന്ന ന്യുമോണിയ പരത്തുന്നത് ന്യുമോകോക്കസ് എന്ന ബാക്ടീരിയയാണ്. ചുമ, തുമ്മൽ എന്നിവയിലൂടെയും ഒപ്പം രോഗം ബാധിച്ചവരിലൂടെയും വായുവിൽ കൂടിയും പകരുന്ന അസുഖമാണ് ന്യുമോണിയ. മൂക്കിലൂടെയും കയ്യിലൂടെയും രോഗത്തിന് കാരണമായ ബാക്ടീരിയ ശരീരത്തിലേക്ക് പ്രവേശിക്കുമെന്നാണ് ബ്രിട്ടീഷ് ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്. പഠനം നടത്തിയത് മുതിർന്നവരിലാണ്. എന്നാൽ രക്ഷകർത്താക്കൾക്ക് ന്യുമോണിയ ബാധിച്ചാൽ അത് കുട്ടികൾക്ക് പകരാൻ സാദ്ധ്യതയുണ്ടെന്നതാണ് എല്ലാവരും ശ്രദ്ധിക്കേണ്ടതും ഒഴിവാക്കേണ്ടതുമാണ് മൂക്കിൽ കയ്യിടുന്ന ശീലം എന്ന് പറയുന്നതിന് കാരണം. അതോടൊപ്പം തന്നെ കുട്ടികളുടെ കളിപ്പാട്ടങ്ങൾ അവ സൂക്ഷിക്കുന്ന സ്ഥലങ്ങൾ എന്നിവയുടെ വൃത്തിയും വളരെ പ്രധാനപ്പെട്ടതാണ്. കുട്ടികളായാലും മുതിർന്നവർ ആയാലും കൈവിരലുകളുടെ വൃത്തി വളരെ അധികം ശ്രദ്ധിക്കേണ്ട കാര്യമാണെന്നും ഗവേഷകർ പറയുന്നു.