അച്ചാർ പ്രിയർ അണോ?; തീർച്ചയായും ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം

  1. Home
  2. Lifestyle

അച്ചാർ പ്രിയർ അണോ?; തീർച്ചയായും ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം

champaka-pickle


മലയാളിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു ഐറ്റം ആണ് അച്ചാർ. ഒട്ടുമിക്ക ഭക്ഷണങ്ങൾക്ക് ഒപ്പവും അച്ചാർ കഴിക്കാൻ ഇഷ്ടമുള്ളവരാണ് നാം. എന്നാൽ അച്ചാർ പ്രിയർ അറിയേണ്ട ചില കാര്യങ്ങൾ ഉണ്ട്. അവ എന്തൊക്കെ എന്ന് നോക്കാം

അച്ചാറിൽ ഉപ്പിന്റെ അളവ് പൊതുവേ അമിതമാണ്. അച്ചാറിൽ നിന്ന് നമുക്ക് കിട്ടുന്ന ഉപ്പിൻറെ അളവ് ഒരു ശരാശരി വ്യക്തിക്ക് ഒരു ദിവസത്തേയ്‌ക്ക് മുഴുവൻ മതിയാകും. അതിനാൽ, ദിവസം ഒരു തവണയിൽ കൂടുതൽ അച്ചാർ കഴിയ്‌ക്കുന്നത് ആരോഗ്യത്തിന് ദോഷം ചെയ്യും.

അച്ചാർ കഴിക്കുമ്പോൾ ചിലരിൽ രക്തസമ്മർദ്ദം താൽക്കാലികമായി വർദ്ധിക്കും. പാരമ്പര്യമായി ഉയർന്ന രക്തസമ്മർദ്ദമുള്ളവർ ഉള്ളവർ അച്ചാർ കഴിക്കുന്നത് പരമാവധി ഒഴിവാക്കണം.

അച്ചാറുകൾ പോലുള്ള ഉപ്പിട്ട ഭക്ഷണങ്ങളിലെ സോഡിയം രക്തസമ്മർദ്ദത്തിന്റെ അളവ് ഉയർത്തും. ഇത് ഹൃദയസംബന്ധമായ പ്രശ്നങ്ങൾക്കും കാരണമാകും. ഒരു തവണ അച്ചാർ കഴിക്കുന്നത് ദോഷകരമാകില്ലെങ്കിലും പതിവായി അധിക സോഡിയം ഉപയോഗിക്കുന്നത് നിരവധി ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും.

ദഹന സമയത്ത് കുടൽ സോഡിയം ആഗിരണം ചെയ്യുന്നു, ഇത് സോഡിയം ഇലക്ട്രോലൈറ്റുകളുടെ വർദ്ധനവിന് കാരണമാകുന്നു. പൊട്ടാസ്യം കഴിക്കുന്നത് സോഡിയത്തിന്റെ അളവിനേക്കാൾ ഉയരുമ്പോൾ ശരീരം ഇലക്ട്രോലൈറ്റ് ബാലൻസ് നിലനിർത്തുന്നു. ശരീരത്തിന് പൊട്ടാസ്യത്തേക്കാൾ കൂടുതൽ സോഡിയം ലഭിക്കുകയാണെങ്കിൽ ഇത് വലിയ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കാം.