കൊതുകിനെ തുരത്താന്‍ ഈ ചെടികൾ വീട്ടിൽ വളർത്താം; അറിയാം

  1. Home
  2. Lifestyle

കൊതുകിനെ തുരത്താന്‍ ഈ ചെടികൾ വീട്ടിൽ വളർത്താം; അറിയാം

mosquito


കൊതുക് കാരണം ഉണ്ടാകുന്ന അസുഖങ്ങൾ ചെറുതല്ല. ഡെങ്കിപ്പനി, ചിക്കുൻഗുനിയ, മലമ്പനി, മലേറിയ എന്നു വേണ്ട ഒട്ടുമിക്ക അസുഖങ്ങളും പരത്തുന്നത് കൊതുകുകളാണ്. കൊതുകിനെ അകറ്റാൻ പലരും സ്ഥിരമായി ഉപയോ​ഗിക്കുന്നത് കൊതുകുതിരിയോ അല്ലെങ്കിൽ മോസ്കിറ്റോ വേപ്പറൈസർ ആണ്. ഇതെല്ലാം ഉപയോ​ഗിച്ചിട്ടും കൊതുകുകളുടെ ശല്യം കൂടുകയല്ലാതെ കുറയുന്നില്ല.

എല്ലാ നിവാരണനടപടികളും സ്വീകരിക്കുന്നതിനു മുൻപായി ചെയ്യേണ്ട ഒരു കാര്യം ആദ്യം വീട്ടില്‍ നിന്നും കൊതുക് വരാതിരിക്കാനുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കുക എന്നതാണ്. കെട്ടികിടക്കുന്ന വെള്ളം, മലിനജലം, പാട്ടകളിലും മറ്റും വെള്ളം കെട്ടിനില്‍ക്കുന്ന അവസ്ഥ ഇതൊക്കെ ഒഴിവാക്കാം. വീടും പരിസരവും വൃത്തിയോടെ സൂക്ഷിച്ചാല്‍ തന്നെ കൊതുക് വരില്ല.

കൊതുക് പെരുകാതെ നോക്കാനും നശിപ്പിക്കാനും അവയെ അകറ്റി നിർത്താനുമൊക്കെ ചില ചെടികൾ വീട്ടിൽ വളർത്താവുന്നതാണ്. ഏതൊക്കെയാണെന്ന് നോക്കാം.

വേപ്പ്: ചെറുപ്രാണികളെ അകറ്റാന്‍ ശേഷിയുള്ള ‘വേപ്പ്’‌ ശക്തമായൊരു കൊതുക്‌ നാശിനിയാണ്‌. വേപ്പ്‌ അടങ്ങിയിട്ടുള്ള നിരവധി കൊതുക്‌ നാശിനികളും ബാമുകളും വിപണിയില്‍ ലഭ്യമാണ്‌. കൊതുകുകളെ അകറ്റാന്‍ വേപ്പ്‌ വെറുതെ മുറ്റത്ത്‌ വളര്‍ത്തിയാല്‍ മതിയാകും.

ഇഞ്ചിപ്പുല്ല്കൊതുകിനെ അകറ്റാന്‍ ‘ഇഞ്ചിപ്പുല്ല്’‌ വളരെ ഫലപ്രദമാണ്‌. ഇഞ്ചിപ്പുല്ലില്‍ നിന്നെടുക്കുന്ന സുഗന്ധദ്രവ്യം വിവിധ ഔഷധ ഉത്‌പന്നങ്ങളിൽ ഉപയോഗിക്കാറുണ്ട്‌. ഡെങ്കിപ്പനി ഉണ്ടാക്കുന്ന കൊതുകുകളെ നശിപ്പിക്കാന്‍ ഇഞ്ചിപ്പുല്ല്‌ നല്ലതാണ്‌.

ചെണ്ടുമല്ലി: ഇതിന്റെ മണം പല ജീവികള്‍ക്കും ഇഷ്ടമല്ല‌. പച്ചക്കറികൾക്കൊപ്പം ചെണ്ടുമല്ലി വളർത്തുന്നത് പുഴുക്കൾ, ചെറുപ്രാണികൾ എന്നിവ അകറ്റാന്‍ സഹായിക്കും. മഞ്ഞ തൊട്ട്‌ കടും ഓറഞ്ച്‌, ചുവപ്പ്‌ വരെയുള്ള വിവിധ നിറങ്ങളിലുള്ള പൂക്കള്‍ ഇവയിലുണ്ടാകും.