കുട്ടികളെ വളർത്തുമ്പോൾ മാതാപിതാക്കൾ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ

  1. Home
  2. Lifestyle

കുട്ടികളെ വളർത്തുമ്പോൾ മാതാപിതാക്കൾ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ

happy family


കുട്ടികളുടെ ആരോഗ്യവും സുരക്ഷിതത്വവും ഉറപ്പുവരുത്തി സാംസ്‌കാരിക മൂല്യങ്ങളുള്ള പുതുതലമുറയെ സൃഷ്ടിക്കുക എന്നത് ലക്ഷ്യമിടുന്നതാണ് യഥാര്‍ത്ഥ രക്ഷാകര്‍തൃത്വം. യാഥാര്‍ത്ഥ്യ ബോധത്തോടെയും ശാക്തീകരണത്തിലൂടെയും സ്‌നേഹപൂര്‍ണവും ആയിട്ടുള്ള സമീപനമാണ് ഇതിനായി തിരഞ്ഞെടുക്കുന്നത്. ജീവശാസ്ത്രപരവും സാമൂഹികവുമായ പ്രക്രിയയാണിത്. അതില്‍ അമ്മ കുഞ്ഞിനെ സംരക്ഷിക്കുന്നതിനേക്കാള്‍ കൂടുതല്‍ ഉള്‍പ്പെടുന്നു. രക്ഷാകര്‍തൃത്വം എന്നത് കുട്ടികളെ വളര്‍ത്തുകയും അവര്‍ക്ക് സംരക്ഷണം നല്‍കുകയും പ്രായപൂര്‍ത്തിയാകുന്നതുവരെ അവരുടെ ആരോഗ്യകരമായ വളര്‍ച്ച ഉറപ്പാക്കുകയും ചെയ്യുന്നു.


രക്ഷാകര്‍തൃത്വത്തിന്റെ തരങ്ങള്‍

· പരമ്പരാഗത രക്ഷാകര്‍തൃത്വം (Traditional Parenting)

പരമ്പരാഗത രക്ഷാകര്‍തൃത്വം കര്‍ശനമായ നിയമങ്ങള്‍, hierarchy, submission എന്നിവയെ ആശ്രയിക്കുന്നു. ഇത് അച്ചടക്കം നല്‍കുമെങ്കിലും, ചിലപ്പോള്‍ കുട്ടിയുടെ വ്യക്തിത്വത്തെയും വൈകാരിക വളര്‍ച്ചയെയും പ്രതികൂലമായി ബാധിക്കാം. പരമ്പരാഗത രക്ഷാകര്‍തൃത്വം കര്‍ശനമായ നിയമങ്ങളിലൂടെയും വ്യക്തമായ പ്രത്യാഘാതങ്ങളിലൂടെയും കുട്ടികളില്‍ അച്ചടക്കം ഉണ്ടാക്കി എടുക്കുന്നു.


· സൗമ്യമായ രക്ഷാകര്‍തൃത്വം (Gentle Parenting)

സഹാനുഭൂതി, ബഹുമാനം, understanding, ആരോഗ്യകരമായ പരിധികള്‍ എന്നിവയിലൂടെ ആത്മവിശ്വാസവും സ്വതന്ത്രവും സന്തുഷ്ടരുമായ കുട്ടികളെ വളര്‍ത്തുന്നതില്‍ Gentle Parenting ശ്രദ്ധ കേന്ദ്രീകരിക്കുന്നു. പ്രായത്തിന് അനുയോജ്യമായ വികസനത്തിന് ഇത് ഊന്നല്‍ നല്‍കുന്നു. സൗമ്യമായ രക്ഷാകര്‍തൃത്വത്തിന്റെ നാല് അടിസ്ഥാന തത്വങ്ങള്‍ സഹാനുഭൂതി, ബഹുമാനം, മനസിലാക്കല്‍, അനുകമ്പ എന്നിവയാണ്, പലപ്പോഴും 3Cs ആയി സംഗ്രഹിച്ചിരിക്കുന്നു: ബന്ധം (Connection), ആശയവിനിമയം (Communication), സ്ഥിരത (Consistensy).

ഉദാഹരണം: നിങ്ങളുടെ കുട്ടി ഒരു സുഹൃത്തുമായി കളിപ്പാട്ടം പങ്കിടുകയോ ഒരു ജോലിയില്‍ സഹോദരന്‍ അല്ലെങ്കില്‍ സഹോദരിയെ സഹായിക്കുകയോ ചെയ്താല്‍, അവരുടെ സന്മനസിനെ പ്രശംസിക്കുക. ഈ പോസിറ്റീവ് പ്രവര്‍ത്തി അവരുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കാനും ഇതു പോലെയുള്ള നല്ല പ്രവര്‍ത്തികള്‍ ആവര്‍ത്തിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്നു.


5 നിര്‍ദ്ദേശങ്ങള്‍
· നല്ല പെരുമാറ്റങ്ങള്‍ പ്രോത്സാഹിപ്പിക്കുക
· നിങ്ങളുടെ കുട്ടിയുടെ ആവശ്യങ്ങളോട് പ്രതികരിക്കുക
· പരിധികള്‍ നിശ്ചയിക്കുക
· ആശയപരമായി ഇടപഴകുകയും സംഭാഷണത്തില്‍ ഏര്‍പ്പെടുകയും ചെയ്യുക
· കുട്ടികള്‍ക്ക് മാതൃകയാവുക


Gentle Parentingന്റെ പ്രയോജനങ്ങള്‍
· മാതാപിതാക്കളും കുട്ടികളും തമ്മിലുള്ള ബന്ധം ദൃഢമാകുന്നു
· സഹാനുഭൂതിയുള്ള ബന്ധങ്ങള്‍ ഉണ്ടാകാന്‍ സഹായകരമാകുന്നു.
· സംഘര്‍ഷങ്ങള്‍ / അഭിപ്രായവ്യത്യാസങ്ങള്‍ കുറയ്ക്കുന്നു


പോസിറ്റീവ് പാരന്റിംഗ് കുട്ടികളെ സ്‌കൂളില്‍ മികച്ച പ്രകടനം നടത്താനും പെരുമാറ്റ പ്രശ്നങ്ങള്‍ കുറയാനും ശരിയായ മാനസികാരോഗ്യം നിലനിര്‍ത്താനും സഹായിക്കുന്നു. ഈ സമീപനം പ്രത്യേകിച്ചും കൗമാരക്കാര്‍ക്ക് വളരെ ഫലപ്രദമാണ്, അവരുടെ സമ്മര്‍ദ്ദം കുറയ്ക്കാനും മാതാപിതാക്കളുമായി തുറന്ന ആശയവിനിമയം നടത്താനും പ്രേരിപ്പിക്കുന്നു.