കണ്ണുകൾക്ക് താഴെയുള്ള കറുപ്പ് നിറം അകറ്റാം; പ്രതിവിധി വീട്ടിലുണ്ട്, ഇങ്ങനെ ചെയ്താൽ മതി

  1. Home
  2. Lifestyle

കണ്ണുകൾക്ക് താഴെയുള്ള കറുപ്പ് നിറം അകറ്റാം; പ്രതിവിധി വീട്ടിലുണ്ട്, ഇങ്ങനെ ചെയ്താൽ മതി

eye-circles


കണ്ണുകൾക്ക് താഴെയുള്ള കറുപ്പ് പലരിലും കണ്ടുവരുന്നുണ്ട്. ഉറക്ക കുറവ്, സമ്മർദം, നിർജ്ജലീകരണം തുടങ്ങി പലവിധ കാരണങ്ങൾ ഇതിനു പിന്നിലുണ്ട്. ഇവ അകറ്റുന്നതിനായി ധാരാളം ഉത്പന്നങ്ങൾ വിപണിയിൽ ലഭ്യമാണ്. എന്നാൽ, അത്തരം ഉത്പന്നങ്ങൾക്കു പുറകെ പോകാതെ വീട്ടിൽ ലഭ്യമായ ചില ചേരുവകൾ ഉപയോഗിച്ച് അവ പെട്ടെന്ന് അകറ്റാം. 

കണ്ണുകൾക്ക് താഴെയുള്ള കറുപ്പ് നിറം അകറ്റുന്നതിനുള്ള മികച്ച പ്രതിവിധിയാണ് ഉരുളക്കിഴങ്ങ്. ഇവയിലെ സ്വാഭാവിക ബ്ലീച്ചിങ് ഗുണങ്ങൾ കണ്ണിന് താഴെയുള്ള കറുത്ത പാടുകൾ കുറയ്ക്കാൻ സഹായിക്കും. ഉരുളക്കിഴങ്ങ് നേർത്ത വൃത്താകൃതിയിൽ അരിഞ്ഞത് 10-15 മിനിറ്റ് കണ്ണുകൾക്കു മുകളിൽ വയ്ക്കുക. അതല്ലെങ്കിൽ ഉരുളക്കിഴങ്ങ് അരച്ചെടുത്ത് പേസ്റ്റ് രൂപത്തിലാക്കി കണ്ണുകൾക്ക് താഴെ പുരട്ടുക. ഉരുളക്കിഴങ്ങിൽ വിറ്റാമിൻ സി അടങ്ങിയിരിക്കുന്നു. ഉരുളക്കിഴങ്ങില്‍ അടങ്ങിയിരിക്കുന്ന അന്നജം കറുപ്പ് നിറം മാറ്റാന്‍ വളരെ ഫലപ്രദമാണ്.