പൊട്ടറ്റോ റൈസ് പുലാവ് തയാറാക്കാം; കുട്ടികൾക്ക് കൊടുക്കാൻ പറ്റിയ വിഭവം

  1. Home
  2. Lifestyle

പൊട്ടറ്റോ റൈസ് പുലാവ് തയാറാക്കാം; കുട്ടികൾക്ക് കൊടുക്കാൻ പറ്റിയ വിഭവം

pulao


കുട്ടികൾക്ക് ഉച്ചയ്ക്ക് കൊടുക്കാൻ പറ്റിയൊരു വിഭവമാണ് പൊട്ടറ്റോ റൈസ് പുലാവ്. വലിയവർക്കും ഇത് ഇഷ്ടപ്പെടും. വളരെയെളുപ്പത്തിൽ തയാറാക്കാം.

ചേരുവകൾ
ബസ്മതി അരി- 2 ഗ്ലാസ്സ്
ഉരുളക്കിളങ്ങ് - 3 വലുത്
സവാള- 1 വലുത്
പച്ചമുളക്- 3 എണ്ണം
കാരറ്റ്- 1 എണ്ണം
വെളുത്തുള്ളി- 3 അല്ലി
നെയ്യ് - 2-3 ടേബിൾ സ്പൂൺ
സൺ ഫ്ളവർ ഓയിൽ- 1 ടേബിൾ സ്പൂൺ
മല്ലിയില അരിഞ്ഞത്- 3 ടേബിൾ സ്പൂൺ
ഉപ്പ-് ആവശ്യത്തിന്
മല്ലിപ്പൊടി- 1 ടീ സ്പൂൺ
മുളകുപൊടി -1 ടീ സ്പൂൺ
ഗരംമസാല- 1 അര ടീസ്പൂൺ
കുരുമുളക് പൊടി- 1 ടീ സ്പൂൺ
മഞ്ഞൾപൊടി- 1/4 ടീ സ്പൂൺ
വിനാഗിരി- 1 ടീ സപൂൺ
ഏലയ്ക്ക- 2
കറുകപ്പട്ട- ഒരു ചെറിയ കഷണം
ഗ്രാമ്പൂ- 3
കറുവയില-2
നെയ്യ്- 1 ടേബിൾ സ്പൂൺ
ഉപ്പ്- പാകത്തിന്

പാചകരീതി
നാല് ഗ്ലാസ് വെള്ളം ഏലയ്ക്ക, കറുകപ്പട്ട, ഗ്രാമ്പൂ, കറുകയില എന്നിവയിട്ട് തിളപ്പിക്കുക. അതിലേയ്ക്ക് ഒരു സ്പൂൺ നെയ്യും ചേർക്കണം. അതിലേക്ക് കഴുകി വെച്ചിരിക്കുന്ന ബസ്മതി അരി ഇട്ട് 15 മിനിറ്റ് വേവിക്കണം. തീയണച്ച് വെള്ളം മാറ്റി ചോറ് തണുക്കാൻ മാറ്റി വെയ്ക്കണം.

ഒരു പാനിൽ ഒരു ടേബിൾ സ്പൂൺ നെയ്യ്, ഒരു ടേബിൾ സ്പൂൺ സൺ ഫ്ളവർ ഓയിൽ എന്നിവ ഒഴിച്ച് ചൂടാകുമ്പോൾ വെളുത്തുള്ളിയിട്ട് മൂപ്പിക്കണം. ശേഷം ഇതിലേയ്ക്ക് സവാള ചേർക്കാം.ഇത് വഴറ്റിയശേഷം ഇതിനൊപ്പം കാരറ്റ്, ഉരുളകിഴങ്ങ് എന്നിവ കൂടെ ചേർത്ത് നന്നായി വഴറ്റുക.പച്ചമുളകും ചേർക്കുക. ശേഷം 2 ടേബിൾ സ്പൂൺ വെള്ളം ചേർത്ത് അടച്ച് വെച്ച് വേവിക്കണം. ശേഷം മഞ്ഞൾ പൊടി, മല്ലിപ്പൊടി എന്നിവ ചേർക്കാം.

മല്ലിപ്പൊടിയുടെ പച്ചമണം മാറുമ്പോൾ മുളകുപൊടി, ഗരം മസാലപ്പൊടി എന്നിവയും ചേർക്കാം. ഒപ്പം കുരുമുളക് പൊടിയും ചേർക്കാം. നന്നായി വഴറ്റിയ ശേഷം ഇതിലേയ്ക്ക് ചോറ് ഇട്ട് നല്ല പോലെ ഇളക്കിക്കൊടുക്കണം.ശേഷം അടച്ചുവെച്ച് വേവിക്കണം. വിനാഗിരിയും ഉപ്പും ചേർത്ത് പാകം നോക്കി തീയണയ്ക്കാം. ശേഷം മല്ലിയില വിതറി അലങ്കരിയ്ക്കാം.