ഊണിന് കൂട്ടാൻ മാങ്ങയിട്ട ചെമ്മീൻ കറി; രുചിയിൽ തയാറാക്കാം

  1. Home
  2. Lifestyle

ഊണിന് കൂട്ടാൻ മാങ്ങയിട്ട ചെമ്മീൻ കറി; രുചിയിൽ തയാറാക്കാം

CHEMMEEN


ഊണിന് കൂട്ടാൻ മാങ്ങയിട്ട ചെമ്മീൻ കറി തയാറാക്കാം.

ചേരുവകൾ
ചെമ്മീൻ- വലുത്, 20 എണ്ണം

ഗ്രേവിക്ക്
തേങ്ങ- അര കപ്പ്
പുളി- ചെറിയ കഷണം
വറ്റൽമുളക്- മൂന്ന്
കുരുമുളക് - പാകത്തിന്
മല്ലി- അര ടീസ്പൂൺ
സവാള- പകുതി
പച്ച മാങ്ങ- ഒന്ന്
എണ്ണ- ആവശ്യത്തിന്

മാരിനേറ്റ് ചെയ്യാൻ
മഞ്ഞൾപ്പൊടി- ഒരു ടേബിൾ സ്പൂൺ
മുളക്പൊടി- അര ടേബിൾ സ്പൂൺ
ഉപ്പ്- പാകത്തിന്

തയാറാക്കുന്ന വിധം
ചെമ്മീൻ വൃത്തിയാക്കിയ ശേഷം ഉപ്പും മുളക്പൊടിയും മഞ്ഞൾപ്പൊടിയും പുരട്ടി 30 മിനിറ്റ് വയ്ക്കുക. മാങ്ങ തൊലികളഞ്ഞ് കഷണങ്ങളാക്കി മാറ്റി വയ്ക്കാം. ഇനി തേങ്ങ, മഞ്ഞൾപ്പൊടി, കുരുമുളക്, മല്ലി, വറ്റൽമുളക് എന്നിവ ഒരു ഗ്രൈൻഡറിൽ അരച്ചെടുക്കുക.

ഒരു പാത്രത്തിൽ കാൽകപ്പ് വെള്ളം ഒഴിച്ച് അതിൽ ചെമ്മീനും മാങ്ങയും ഇടുക. ഇതിൽ തയ്യാറാക്കിയ തേങ്ങക്കൂട്ട് രണ്ട് ടേബിൾ സ്പൂൺ ചേർക്കാം. ഇത് 10 മിനിറ്റ് വേവിക്കുക. ശേഷം ബാക്കി ഗ്രേവിയും പാകത്തിന് വെള്ളവും ഉപ്പും കൂടി ചേർത്ത് ചെറുതീയിൽ ഗ്രേവി കുറുകുന്നതുവരെ വേവിക്കാം. ഒരു പാനിൽ സാവാള വഴറ്റി എടുക്കുക. ഇത് ചെമ്മീൻ മാങ്ങാക്കറിയുടെ മുകളിൽ ഒഴിക്കാം.